Monday, December 29, 2008

സിദ്ധി കുഞ്ഞാപ്പു

യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാ‍ന പ്രസിഡണ്ട് സിദ്ധിക്കിനെ പുകച്ചു പുറത്തു ചാടിക്കാന്‍ എതിര്‍ സവര്‍ണ്ണ ഗ്രൂപ്പുകാര്‍ പതിനെട്ടടവും പയറ്റി സുല്ലു പറഞ്ഞു.
ഉമ്മച്ചന്‍ വിഷ്ണുനാഥ് ചെക്കനെ യൂത്ത് പ്രസിഡണ്ടാക്കാന്‍ ഒന്നു തള്ളി നോക്കിയെങ്കിലും ചീറ്റിപ്പോയി.
കോയിക്കോടുകാരന്‍ സിദ്ധിക്ക് നാലു കാലില്‍ തന്നെ വീണു.
രാഹുല്‍ ഗാന്ധി കഷായം നാലു നേരവും സേവിക്കണ കുഞ്ഞാപ്പുവിനോടാണോ തെക്കന്മാരുടെ കളി….

എന്നാലും നമ്മുടെ കുഞ്ഞാപ്പൂന് ഇത്തിരി സ്ഥലജല വിഭ്രാന്തി പിടികൂടിയോന്നൊരു ശങ്ക..
ഇപ്പോള്‍ കുഞ്ഞാപ്പു തെക്കുവടക്കു നടന്നു പ്രസ്സ് മീറ്റ് വിളിച്ചു പറയുന്നത് ഒരേ കാര്യം-
“പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കണം..” എന്ന്.. ഏത്…മനസ്സിലായോ?

സിദ്ധിക്ക് കുഞ്ഞാപ്പൂന് എന്‍.ഡി.എഫ് ബാന്ധവം ഉണ്ടെന്നു പറഞ്ഞാണല്ലൊ എതിരാളികള്‍ പട നയിച്ചത്..
അപ്പോ ഞമ്മള് പാക്കിസ്ഥാനും മുസ്ലീം തീവ്രവാദികള്‍ക്കും എതിരാണെന്ന് മാലോകരെ ബോധ്യപ്പെടുത്തനമല്ലോ..കഷ്ടം..

എല്ലാ പാര്‍ട്ടീകളിലും എന്‍.ഡി.എഫ് നുഴഞ്ഞു കയറിയിട്ടുണ്ടെന്നുള്ള് ശ്രുതി വ്യാപകമായി പരക്കുന്നുണ്ട്.
മുസ്ലീങ്ങളായ കോണ്‍ഗ്രസ്സുകാരോടും, സി.പി.എം, സി.പി.ഐ ക്കാരോടുമൊക്കെ ചിലര് തമാശക്ക് ചോദിച്ചു തുടങ്ങി-
“സഖാവേ / ലീഡറേ നിങ്ങള് എന്‍.ഡി.എഫ് ആണോ?”

യൂത്ത് കോണ്‍ഗ്രസ്സ് ഗ്രൂപ്പുകളിയിലെ വര്‍ഗ്ഗീയ കാര്‍ഡ് പൊട്ടാതെ കുതിര്‍ന്നു പോയെങ്കിലും, സിദ്ധിക്കിനെ ബാധിച്ച ഭയം എഴുതിതള്ളേണ്ട ഒന്നല്ല. എതിരാളികള്‍ ആരോപിക്കും പോലെ തനിക്കു വറ്ഗ്ഗീയ ബന്ധമില്ലെന്ന് സ്ഥാപിക്കാന്‍‍ യൂത്ത് നേതാവ് പെടാപാടു പെടുകയാണ്.

കേരളത്തില് മുസ്ലീം വോട്ടുബാങ്ക് നിര്‍ണ്ണായകമായതുകൊണ്ട് മാത്രമാണ് സിദ്ധിക് കസേരയില് നിന്നും തെറിക്കാതിരുന്നത്.
അല്ലെങ്കില്‍ ചാണ്ടികുഞ്ഞൂഞ്ഞിന്റെ ആശീര്‍വാദത്തോടെ കുഞ്ഞാപ്പൂനെ ചവിട്ടി തെറുപ്പിച്ച് പയ്യന്‍ വിഷ്ണുനാഥ് കസേരയില് കയറി ഇരുന്നേനെ…

ലോകസഭാ തിരഞ്ഞെടുപ്പില് ജനാബ് അബ്ദുള്ളകുട്ടിക്ക് ഇക്കുറിയും കണ്ണൂര്‍ സീറ്റ് സി.പി.എം കൊടുത്താല്‍ എതിരങ്കം കുറിക്കാന്‍ സിദ്ധിക്കിന് നറുക്കു വീഴാന്‍ സാധ്യത കാണുന്നു. എങ്കില്‍ വീറുള്ള പോരാട്ടമായിരിക്കുമത്..

Friday, December 19, 2008

വീരനും പിണറായി വാലേ...

സാക്ഷാല്‍ വീരന്‍ മദയാനയും പിണറായിക്കു മുന്‍പില്‍ അടിതെറ്റി വീണു.
താന്‍ പ്രസാദിക്കണമെങ്കില്‍ ഡിസംബര്‍ മാസം തീരും മുന്‍പ്, 2009 പ്രഭാതം വിരിയും മുന്‍പ് ചെയ്യാനായി ചില വഴിപാടുകളുടെ ചിറ്റ് പിണരായി വീരേന്ദ്രകുമാരനു കൊടുത്തിരുന്നു.
1) തന്നെയും പാര്‍ട്ടീക്കാരെയും അവഹേളിക്കാന്‍ പേനയെടുത്ത എഡിറ്റര്‍ ഗോപാലക്രീഷ്ണനെ മാത്രുഭൂമീന്ന് പടിയിറക്കണം.
2) വി.എസ് വിഭാഗത്തിന്റെ ഓഹരിവില കമ്പോളത്തില്‍ ഇടിക്കണം..വാര്‍ത്തകള്‍ മുക്കണം..
3) മിന്നല്‍ പിണറായി അനുകൂല വാര്‍ത്തകള്‍ക്കുള്ള കോളം കൂട്ടണം.
4) “നര്‍മ്മഭൂമി“യെയും ഹരികുമാറിനെയും കെട്ടുകെട്ടിക്കണം.
വീരന്‍ സാഷ്ടാംഗം വീണു പിണറായിയുടെ കാലില്‍..ലോക്സഭാ തിരഞെടുപ്പു വരുന്നു. കോഴിക്കോട് സീറ്റ് ഉറപ്പിക്കണമല്ലോ..
അതു മാത്രമല്ല കാര്യം വയനാട്ടില്‍ എസ്റ്റേറ്റുഭൂമി സംരക്ഷിക്കുകയും ചെയ്യണമല്ലോ..
മകന്‍ ശ്രേയംസിന്റെ പൊളീറ്റിക്കല്‍ ഭാവികൂടി നോക്കണ്ടേ..
എഡിറ്റര്‍ ഗോപാലന്‍ ഓന്റെ പാട്ടിനു പോട്ടെ
വി.എസ് നെ പ്രൊമോട്ടു ചെയ്യാന്‍ മഷി കളയണ ഏര്‍പ്പാടും നിര്‍ത്തി..വി.എസ് ട്രന്റ് കേരളത്തില്‍ കത്തി കയറുമെന്നും, ഗവര്‍മെണ്ടിലും പാറ്ട്ടീലും അച്ചുമാന്‍ കരുത്തു നേടുമെന്നും കണക്കു കൂട്ടിയതു പിഴച്ചു പോയി..
മാര്‍ക്കറ്റിടിഞ്ഞ കിളവനെ ഇനിയും താങ്ങിയാല്‍ തന്റെ ആപ്പീസു പൂട്ടുമെന്നു വീരനറിയാം.
പിണറായി സുഖിയന്‍ വാര്‍ത്തകള്‍ വന്നോട്ടെ..പിണറായിയെ നല്ലോണം തന്നെ തിരുമ്മണം..
“‘നര്‍മ്മ ഭൂമിയു”ടെ പരിഹാസം സഖാക്കള്‍ക്കും പാര്‍ട്ടിക്കും ഉണ്ടാക്കുന്ന അലോസരം ചില്ലറയല്ല.പാര്‍ട്ടി യോഗങ്ങളിലെ സാധാരണക്കാരായ പ്രവര്‍ത്തകരുടെ മുനവെച്ച വിമറ്ശനത്തിനു പിറകില്‍ നര്‍മഭൂമി സ്വാധീനിക്കുന്നുണ്ടോയെന്നു സംശയമുണ്ട്. അതോണ്ട് വീരാ നര്‍മ്മം നമുക്കു വേണ്ട..”
പറയുന്നതാരപ്പാ...അനുസരിച്ചല്ലേ പറ്റൂ..

സാമ്പത്തിക പ്രതിസന്ധി വന്നതെത്ര നന്നായി. ജീവനക്കാരുടെ അലവന്‍സുകള്‍ വെട്ടിക്കുറചച്ചു..ധനകാര്യം നിര്‍ത്തി സധാരണ പേജിലൊതുക്കി..
നര്‍മഭൂമി ഇനി കാശിക്കു പോട്ടെ.. ഹരികുമാറീനെ ചരമ കോളം ചെയ്യാനിരുത്താം..
നട്ടെല്ലുള്ള എഡിറ്ററായിരുന്നു ഗോപാലക്രീഷ്ണന്‍..ഇനി മാത്രുഭൂമി ചത്തേ ചതഞ്ഞേന്നു പറഞ്ഞ് അച്ചടിച്ചിറങ്ങിക്കോളും..
മാത്രുഭൂമിയുടെ മനം മാറ്റം കാണുമ്പോള്‍ സംശയിച്ചു പോകുന്നു - ഫാരിസ് മത്രുഭൂമി ഷെയര്‍ സ്വന്തമാക്കിയൊ?
ഫാരിസ് ആരാ മോന്‍?
നമ്മള്‍ വിഡ്ഡി പരിഷകള്‍..

Saturday, December 13, 2008

സുരേഷ്കുമാറും ജയരാജന്‍മാരും

“ഒരുദ്യോഗസ്ഥന്‍ രാഷ്ട്രീയത്തില്‍ ഇടപെട്ട്‌ അഭിപ്രായം പറയുന്ന അവസരമുണ്ടായപ്പോള്‍ സ്വാഭാവികമായും പ്രതികരിച്ചു. അപ്പോള്‍ കേസ്‌ കൊടുക്കുമെന്നാണ്‌ സുരേഷ്‌കുമാര്‍ പറയുന്നത്‌. വന്‍കിടക്കാരെ ഒഴിപ്പിക്കുന്നതിനുപകരം സ്വന്തം ഉപജീവനത്തിന്‌ മണ്ണ്‌ പൊന്നാക്കിയവരെ കുടിയൊഴിപ്പിക്കാനാണ്‌ ദൗത്യസംഘം ശ്രമിച്ചത്‌. ഇത്‌ എ.കെ.ജി.യുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന സി.പി.എമ്മിനും എല്‍.ഡി.എഫിനും നോക്കിനില്‍ക്കാനാവില്ല-
മൂന്നാര്‍ മുന്‍ ദൗത്യസംഘം തലവന്‍ സുരേഷ്‌കുമാര്‍ തനിക്കെതിരെ കേസ്‌ കൊടുക്കുന്നുണ്ടെങ്കില്‍ കൊടുക്കട്ടെ, അപ്പോള്‍ കാണാം.”
മുകളിലെ ഗീര്‍വാണം പി. ജയരാജന്‍ എം.എല്‍.എ. വകയാണ്.

മേഡ് ഇന്‍ കണ്ണൂര്‍ വക വേറൊരു ജയരാജനാ‍ണ് ലോട്ടറി മുതലാളി ചകാവു സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് രണ്ടു കോടി രൂപ ദേശാഭിമാനി വാര്‍ത്തകള്‍ മാലോകരെ നേരത്തെ അറിയിക്കാനായി കൈപറ്റിയത്.
സുരേഷ്കുമാര്‍ ലോട്ടറി ഡയറക്ടര്‍ ആയിരിക്കേയാണ് മാര്‍ട്ടിനെയും അനുചരന്‍മാരെയും ഒരു പൂട്ടു പൂട്ടിയത്. അന്ന് മാര്‍ട്ടിന്‍ നീട്ടിയ കോടികള്‍ വാ പൊളിച്ച് അമക്കിയിരുന്നുവെങ്കില്‍ പരട്ട രാഷ്ട്രീയക്കാരുടെ പുലയാട്ടു കേട്ട് കഞ്ഞി കുടിക്കേണ്ട ഗതികേട് സുരേഷിനുന്ണ്ടാവില്ലായിരുന്നു. പക്ഷേ സുരേഷ്കുമാറ് നാട്ടുകരുടെ കഫം തിന്നുന്ന രാഷ്ട്രീയ ഭിക്ഷാംദേഹി ഗണത്തില്‍ പെട്ടവനല്ലല്ലോ..! നട്ടെല്ലു സ്റ്റഡിയായിട്ടുള്ള ആണ്‍കുട്ടിയാണല്ലൊ.. എന്‍.ജി.ഒ യൂണിയങ്കാരും, അസോസിയേഷങ്കാരും, കെ.ജി.ഒ ക്കാരുമൊന്നും സുരേഷിനെ സംഘടനാ അച്ചടക്കം പടിപ്പിക്കാനും വരില്ലല്ലോ..

ഇന്നു കേരളത്തിന്റെ ആണത്തം രാവും പകലുമെന്ന ഭേദമില്ലാതെ സാമാനം ഉദ്ദീവപ്പിച്ച് പാവം പെണ്‍കുട്ടികളെ/സ്ത്രീകളെ വേട്ടയാടുന്നതില്‍ മികവു കാട്ടുകയാണ് . ഇതിനെ ആണത്തമെന്നല്ല മ്രിഗത്വമെന്നു പറയുന്നതാവും ഭേദം..
ചെഗുവേരയുടെ പോസ്റ്ററുകളും പതിച്ച്..മതിലുകളില്‍ ചെയുടെ ചിത്രവും വരച്ചുവെച്ചു നടക്കാനല്ലാതെ തിന്മക്കെതിരെ കൈ ചൂണ്ടാന്‍ ആംബിയറുള്ള ഡിഫിക്കാരു നാട്ടിലുണ്ടോ? മഷിയിട്ടു നോക്കിയാല്‍ കാണില്ല.

ചോരച്ചാലു നീന്തികയറിയെന്നു വീമ്പുപറയുന്ന രാഷ്ട്രീയ യുവജന സംഘടനക്കാരില്‍ ആണുങ്ങളുടെ കുലം മുടിഞ്ജ്ഞുപോയ കാലത്ത് , ചോരയും ജീവിതവും കൊടുത്ത് പാര്‍ട്ടി വളര്‍ത്തിയ മണ്മറഞ്ഞവരുടെ ഓര്‍മകളെ ചേളിയില്‍ ചവിട്ടി താഴ്ത്തിയും, രക്ത സാക്ഷികളുടെ ശവത്തില്‍ ചവിട്ടിയും പാര്‍ട്ടി പ്രവര്‍ത്തനം പുതിയ ബിസിനസ് സാമ്രാജ്യമാക്കിയവര്‍ നട്ടെല്ലുള്ള ഒരു ഉദ്യോഗസ്ഥനെ എങ്ങിനെ സഹിക്കും... ദഹിക്കുന്ന കാര്യമല്ലത്..
ഒന്നുകില്‍ തങ്ങളുടെ തിട്ടൂരത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയന്‍ അടിമയായ ഉദ്യോഗസ്ഥരാവണം..അല്ലെങ്കില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന മന്തനായ സേവകനാകണം.
മുനയുള്ള വീറുള്ള തന്റേടമുള്ള ഉശിരുള്ള ചെറ്റകളെ കേരളത്തില്‍ പൊറുപ്പിക്കില്ല എന്നു ചുരുക്കം.

കേരള സര്‍വീസില്‍ വാഴണമെങ്കില്‍ ജയരാജന്മാരെ അനുസരിക്കാന്‍ പടിക്കുക എന്നു ചുരുക്കം.
അച്ചുമാമന്‍ പീണറായിയുടെ മുഖത്തു തുപ്പി കസേരയില്‍ നിന്നിറങ്ങി വന്ന് കേരളത്തില്‍ പുതിയൊരു ചുകപ്പുപാത തെളിയിക്കുമെന്നു ആശിച്ചവര്‍ നിരാശയുടെ പടുകുഴിയിലാണ്ടുപോയി..

ഇനി അച്ചുമാമന്‍ കസേരയില്‍ നിന്നിറങ്ങി വന്നാല്‍ ഒരു പട്ടി പോലും തിരിഞ്ഞു നോക്കില്ല. കുറച്ചു മുമ്പായിരുന്നെങ്കില്‍ പുതുകേരള പിറവിക്കായി ലക്ഷങ്ങള്‍ വി.എസ് നൊപ്പം അണിചേരുമായിരുന്നു.
നമ്മുടെ ജീവിതവും അളിഞ്ഞുപോകുന്നു...
സുരേഷിനു സസ്പെന്‍ഷന്‍ പുല്ലാണ്..കേന്ദ്ര സര്‍വീസിലേക്കു തിരിച്ചയച്ച് ബീഹാറിലോ കാഷ്മീരിലോ നിയമിച്ചാലും ഈ പുലി പുല്ലു തിന്നില്ല..
ആണത്തം കുറ്റിയറ്റില്ലല്ലോ എന്നു സമാധാനിക്കാം..
മുനയുള്ളവരെയല്ല മുനതേഞ്ഞവരെയാണ് സര്‍ക്കാര്‍ സേവനത്തിനു വേണ്ടത്...
അല്ലെങ്കില്‍ രാഷ്ട്രീയക്കാര്‍ മുനയൊടിക്കും..തടുക്കാനുള്ള ചങ്കൂറ്റം സുരേഷിനെപ്പോലെ എത്രപേര്‍ക്കുണ്ടാവും?

Saturday, August 23, 2008

മൈനയും ബെര്‍ളിയും

മൊബൈല്‍ ഫോണ്‍ ബ്ലൂടൂത്ത് അശ്ലീലത്തെക്കുറിച്ച് മൈന സര്‍പ്പഗന്ധിയില്‍ കാച്ചിയത് ഇവിടെ വായിക്കുക
ബെര്‍ളി തോമസ് യുവയില്‍ എഴുതി പിന്നെ പ്രസ്സ്ക്ലബ്ബ് ബ്ലോഗില് പൊസ്റ്റിയത് ഇവിടെ വായിക്കുക
ഒരു വിഷയം ആണും പെണ്ണും കൈകാര്യം ചെയ്യുമ്പോളുള്ള വ്യത്യാസം രണ്ടിലേയും കമന്റുകള്‍ വായിച്ചാല്‍ വ്യക്തമായി മനസ്സിലാകും..മൈനയുടെ പോസ്റ്റിനു ശേഷം വാരാദ്യമാധ്യമത്തില്‍ ഇതേ വിഷയത്തില്‍ സമാനമായ ഒരു ലേഖനം വന്നു. അതിനു മുമ്പ് കുടുംബ മാദ്യമത്തില്‍ ശോഭയും ഒരു ലേഖനം എഴുതിയിരുന്നു.
മൈനക്കു നേരെ വാളെടുത്ത ഒരു തിണ്ണ നിരങ്ങികളും ഇതിനെതിരെ ഉറയുന്നില്ലല്ലോ?
ഇവരുടെ .....ആരെങ്കിലും ചെത്തി ഉപ്പിലിട്ടോ?‍

Monday, July 28, 2008

പെണ്‍ വാണിഭം

MM TV യിലെ‘നേരെ ചൊവ്വേ‘ യില്‍ ഒരു സൂപ്പര്‍ നടനോട് ജോണി ലൂക്കോസിന്റെ പച്ചയായ ചോദ്യത്തിന്റെ സാരാംശം ഇങ്ങനെയായിരുന്നു :
“നിങ്ങള് പല ശ്രീകോവിലുകളിലായി മൂവായിരാമത്തെ ‘വെടി’ ‍പൊട്ടിച്ചതിന്റെ ആഘോഷം കൊച്ചീയിലെ ഒരു ഹോട്ടലില്‍ വെച്ചു നടത്തിയെന്നു കേട്ടല്ലോ?”
“എണ്ണം കണക്കാക്കിയതില്‍ ചിലപ്പോള്‍ പിശകു വരാം മുവായിരമോ മുവായിരത്തി പത്തോ ആകാം“
എന്നു സരസമായി പറഞ്ഞ് ആ മഹാ നടന്‍ ചോദ്യം സൂപ്പറായിട്ട് അംഗീകരിക്കുകയാണ് ചെയ്തത്.
ഒട്ടും അസഹിഷ്ണുതയില്ലാതെ..ഭയങ്കര ചങ്കൂറ്റം തന്നെ..
പല പല ശ്രീകോവിലുകളില്‍ അമിട്ടും മാലപടക്കങ്ങളും പൊട്ടിക്കാന്‍ കരുത്തില്ലാത്തവര്‍ ഒരു പൊട്ടാസെങ്കിലും കല്ലിലടിച്ചു പൊട്ടിക്കാമെന്നു കരുതി ഹോട്ടലിലും ലോഡ്ജുകളിലും രാപാര്‍ക്കും.ചിലപ്പോള്‍ പകല്‍ വെട്ടത്തിലും ഒരു കൈ നോക്കാനിറങ്ങും..
ബ്രായുടെ ഹുക്കും അടിപാവാടയുടെ ചരടും അഴിക്കും മുമ്പ് വാതിലില്‍ പോലീസ് മുട്ടും..
റൂമിലേക്ക് ഇരച്ചു കയറുന്ന പോലീസുകാര്‍ കുലപ്പിച്ച ‘നേന്ത്രപഴ‘ത്തില്‍ പിടിച്ചു ഞെരുക്കും..കാമം കാറ്റുകുത്തിയ ബലൂണ്‍ കണക്കെ ട്രാജഡിയാവും..പത്രമാധ്യമങ്ങളില്‍ എരിപൊരി വാര്‍ത്തയും വരും..
മാനം കപ്പലു കയറിയ ചിലര്‍ പാവാട വള്ളിക്ക് ബലമില്ലാത്തതോണ്ട് സാരിത്തലപ്പില്‍ സാരി കുരുക്കി ചാവുകയും ചെയ്യും..
മാനത്തെ മിന്നുന്ന നക്ഷത്രങ്ങളും ഭൂമിയിലെ കരിപുരണ്ട ജീവിതങ്ങളും തമ്മിലുള്ള വ്യത്യാസമാണിത്.
പെണ്ണുള്ളിടത്തെല്ലാം വാണിഭമുണ്ടാകുമെന്നും അമേരിക്കയില്‍ ചായ കുടിക്കുന്നപോലാണതെന്നും പണ്ട് നായനാര്‍ സഖാവ് പറഞ്ഞ പോലെ സിനിമാലോകത്തും ചായ കുടിപോലെയാണ് കാര്യങ്ങള്‍ എന്നു കേട്ടിട്ടുണ്ട്. കത്തിച്ച സിഗരറ്റില്‍ നിന്നും കൂട്ടുകാര്‍ ഒരു പഫ് എടുക്കുന്ന പോലെ എന്നൊക്കെ കരുതി വീടും കുടീയും വിട്ട് നക്ഷത്ര ലോകത്ത് ചേക്കേറിയ ആണ്‍പറ്റങ്ങള്‍ ഏറെയും, സ്റ്റാര്‍ ലീലാവിലാസം കണ്ടും ഗോസിപ്പുകള്‍ കേട്ടും തുപ്പലവും ഇറക്കി നടക്കുകയാണെന്നത് വേറെ കാര്യം..‍

Monday, July 21, 2008

പെണ്ണ് = തേങ്ങാപ്പീര

ക്ലാക് ക്ലാക് ..എന്താണൊരു ശബ്ദം?
അതാ മുറ്റത്തൊരു മൈന. നോ ബ്ലോഗക്കാദമിയിലൊരു മൈന.
കുറെ ആണ്‍ ബ്ലോഗര്‍മാര്‍ക്കിടയില്‍ തേങ്ങാപ്പീരപോലെ ഒരു പെണ്‍ബ്ലോഗര്‍..
ബ്ലോഗ് ശില്പശാലയില്‍ സജീവമായി കാണുന്നുണ്ട് ഈ പെണ്‍പുലിയെ.
പെണ്‍ സാന്നിധ്യം ശില്പശാലയില്‍ ഒന്നിലൊതുങ്ങുന്നതിലാണ് ചെഗുവേരക്ക് കലിപ്പ്.
പഞ്ചായത്തില്‍ 33 % സംവരണം വന്നിട്ടൊരുപാടായി. പാര്‍ലിമെന്റിലും 33 % പെണ്ണിരിപ്പിടങ്ങള്‍ വരാന്‍ പോകുന്നു.
ബ്ലോഗക്കാദമി ഒരു വനിതാ ശില്പശാല നടത്തി ഒരുപാട് പെണ്ണുങ്ങളെ ബ്ലോഗര്‍മാരാക്കണം. അക്കാദമിയുടെ വിശാല മനസ്സുകള്‍ (വിശാല മനസ്കന്‍ മാത്രമല്ല) ഒത്തുപിടിച്ചാല്‍ കുടുംബശ്രീ അയല്‍ക്കൂട്ടം മുഖേന സ്ത്രീ വീടകം വിട്ട് സമൂഹത്തില്‍ സജീവമായതുപോലെ ബ്ലോഗാനും കുറെ പെണ്‍പടയെ കിട്ടുമെന്നുറപ്പുണ്ട്. അയല്‍ക്കൂട്ടത്തില്‍ പോകാന്‍ തുടങ്ങിയതില്‍ പിന്നെ പെണ്ണുമ്പിള്ളക്ക് നാവ് നാലുമുഴം കൂടിയെന്ന് ഒരു ഭര്‍ത്താവ് ചെഗുവേരയോട് ഈയിടെ പറഞ്ഞിരുന്നു.
പെണ്ണുങ്ങള്‍ കുറേ എണ്ണം ബ്ലോഗാന്‍ തുടങ്ങിയാല്‍ ഭൂലോഗത്തിന് ഒരു ചൂടും ആവേശവും വന്നോളും. പെണ്‍ പുലികള്‍ മാത്രമല്ല. പുള്ളിമാനുകളും പേടമാനുകളും കൂട്ടത്തില്‍ കാണുമല്ലോ..ബ്ലോഗ് ശില്പ ശാലയില്‍ പെണ്‍ സാന്നിധ്യം ഏറിയാല്‍ ചെഗുവേര വിപ്ലവപാതയൊക്കെ ഉപേക്ഷിച്ച് അക്കാദമി ഭാരവാഹിയാകാന്‍ ഒരു യുദ്ധ മുന്നേറ്റം നടത്തും. ബൊളീവിയന്‍ ഡയറി ഉറക്കമിളച്ച് ഒന്നൂടെ വായിച്ച് , അക്കാദമിയുടെ തലപ്പത്ത് വാഴുന്ന മലബാര്‍ വിംങ്ങിനെ ഒന്നായി തട്ടാന്‍ യുദ്ധ തന്ത്രങ്ങള്‍ മെനയും..തിരുവന്തപുരം കൊച്ചി ഭാഗത്തു നിന്നും ചില്ല്വാനും ചില ബ്ലോഗര്‍മാര്‍ ചെഗുവേരക്ക് രഹസ്യപിന്തുണ നല്‍കിയിട്ടുണ്ട്.
പെണ്‍ പറ്റങ്ങള്‍ ഭൂലോകത്ത് വിളയാടും കാലം ചെഗുവേര സ്വപ്നം കാണുന്നു.
അപ്പോള്‍ മുറ്റത്ത് ഒരു മൈന അല്ല ഒരായിരം പക്ഷികള്‍ ചിറകടിക്കും..

Saturday, July 19, 2008

ചെന്നായിക്കളുടെ കേരളം

ഒരു പാവം മാഷെ യൂത്ത് ലീഗ് ചെന്നായി കൂട്ടങ്ങള്‍ ചവിട്ടി കൊന്നു...തിന്നു മദിച്ച് പടച്ചോന്റെ മുമ്പില്‍ അഞ്ചു നേരം കുമ്പിടുന്ന ഈ ചെറ്റകള്‍ക്ക് പരലോകത്ത് മോക്ഷം കിട്ടുമായിരിക്കും..ഐസ്ക്രീം പാര്‍ലറില്‍ കയറി തുളച്ചുകയറ്റിയവന്റെ സാമാനം ചെത്താതെ പാവം ന്യൂസ് റിപ്പോര്‍ട്ടര്‍ നരന്തുപോലുള്ള ദീപയെ മര്‍ദ്ദിച്ചു കൊല്ലാനാണ് ഈ പടച്ചോനെ പേടിക്കാര്‍ കരിപ്പൂര്‍ വിമാന താവളത്തില്‍ കയ്യൂക്ക് കാട്ടിയത്.
ഈ ആമാശയ വര്‍ഗ്ഗീയ വാദികളുടെ കറുത്ത മനസ്സില്‍ ഒരു കീറ് വെളിച്ചം പകര്‍ന്നു നല്‍കാന്‍ പ്രബുദ്ധകേരളത്തില്‍ ആരുമില്ലേ?
കുരിശ്ശില്‍ പീഡനം ഏറ്റുവാങ്ങി മരിച്ച യേശുവിന്റെ പിന്മുറക്കാര്‍ മണിമാളിക കൊട്ടാരങ്ങളില്‍ വീഞ്ഞും സുഭിക്ഷ ഭക്ഷണങ്ങളുമായി സുഖലോലുപരായി വാഴുന്നു..ഇടയ ലേഖനങ്ങള്‍ വഴിയാണു ഇവര്‍ സമരാഭാസത്തെ പ്രോത്സാഹിപ്പിക്കുന്നത്..
സര്‍ക്കാ‍ര്‍ പള്ളിക്കൂടങ്ങള്‍ ഒരുപാട് പൂട്ടി. ബാക്കി നില്‍ക്കുന്നിടത്തേക്കു കൂടി കുട്ടികള്‍ ചെല്ലാതാകുമ്പോള്‍ ഡിവിഷന്‍ കൊഴിയും.., സ്കൂള്‍ പൂട്ടും..അണ്‍ എയിഡഡ് വ്യവസായം പോഷാകുകയും ചെയ്യും.. അണ്‍ എയിഡഡ് മേഖലയില്‍ കാര്യങ്ങള്‍ ഞങ്ങള്‍ തീരുമാനിക്കുമെന്നാണു വിദ്യാഭ്യാസ കച്ചവടത്തിന്റെ മുഖ്യ പങ്കുപേറുന്ന മതക്കൂറ്റന്മാരുടെ ഹിഡണ്‍ അജണ്ട.

“കമ്യൂണിസ്റ്റ് ആശയങ്ങളും ഇടതുപക്ഷ നിലപാടുകളും പ്രചരിപ്പിക്കുന്നതിലും നടപ്പാക്കുന്നതിലും തെരുവില്‍ പരാചയപ്പെട്ട ഇടതുപക്ഷം സ്കൂള്‍ പാഠത്തിലൂടെ വരികള്‍ക്കിടയിലൂടെ ആശയ പ്രചരണം നടത്തി ആത്മസംത്രുപ്തി അടയുകയാണെന്നും.. വിഷയം ഒന്നും ക്ലച്ച് പിടിക്കാതിരുന്ന പ്രതിപക്ഷം ഒരു പേട്ടുതേങ്ങ കിട്ടിയപ്പോള്‍ അതുമായി സമരാഭാസത്തിനിറങ്ങിയിരിക്കുകയാണെന്നും” സിവിക് ചന്ദ്രന്‍ നിരീക്ഷിച്ചത് ഇന്നു മനോരമ ചാനല്‍ ചറ്ച്ചയില്‍ കേട്ടു.

വോട്ടിനു വേണ്ടി ഇടതുപക്ഷം മതസംഘടനകളുമായി നടത്തിയ, നടത്തി വരുന്ന അഡ്ജസ്റ്റുമെന്റുകള്‍ ഇടതുനിലപാട് നെഞ്ചില്‍ പേറിയ അനേകരെ വേദനിപ്പിച്ചിട്ടുണ്ട്.
താല്‍കാലിക സഹായത്തിന്റെ,രണ്ടു വോട്ടു നല്‍കിയതിന്റെ പേരില്‍ ചില മതക്കാര്‍ ഇന്നു ഇടതു ഭറണാധികാരികളോട് വില പേശുകയാണ്.
ഇടതു മുഖം അണിഞ്ഞു വലതു ബൂര്‍ഷാ ശൈലിയില്‍ ജീവിച്ചു മദിക്കുന്ന മന്ത്രി ബേബിച്ചായന്‍ അടക്കമുള്ള ഇടതുമേലാളര്‍ക്ക് ഇടക്കു തികട്ടി വരുന്ന പഴയ ഇടത് നിലപാടുകളുടെ ഓക്കാനത്തിലും ചര്‍ദ്ദിയിലുമാണ് ചില വിദ്യഭ്യാസ പരിഷ്കാരങ്ങളൊക്കെ അലോചിച്ചുപോകുന്നത്. രണ്ടാം മുണ്ടശ്ശേരി ചുളുവില്‍ ആവാന്‍ പറ്റില്ലെന്ന് പല പരിഷ്കാര അനുഭവം കൊണ്ടും ബേബിക്കിപ്പോ മനസ്സിലായി...
പത്താം ക്ലാസ്സ് വിജയം കൂട്ടിയതിനെതിരെ ഒരു സമരവും ഉണ്ടായില്ല. നാലക്ഷര വിവരമില്ലാതെ ജയിച്ചു കയറിയ തിരുമണ്ടന്മാരുടെ കൂട്ടത്തില്‍ കെ.എസ്.യു, എം.എസ്.എഫ് കാരനും യൂത്ത് ലീഗ്, ലീഗ്, യൂത്ത് കോണ്‍, വലിയകോണ്‍ മക്കളൊക്കെ കാണുമല്ലോ..
പാഠപുസ്തക സമരാഭാസം നില്‍ക്കാന്‍ ഒറ്റമൂലിയുണ്ട്. പുസ്തകം പിന്‍ വലിക്കുകയൊന്നും വേണ്ട. വിദ്യ യതേഷ്ടം കച്ചവടം നടത്താന്‍ കേരളത്തിലെ മൊത്ത,ചില്ലറ വിദ്യാഭ്യാസ കച്ചവടക്കാര്‍ക്ക് പച്ചക്കൊടി കാണിച്ചാല്‍ മതി. ഒരുതരത്തിലും സര്‍ക്കാ‍ര്‍ ഇടപെടുകയില്ലെന്നു അടിവരയിട്ടു പറയുകയും വേണം.എല്ലാം മാളത്തിലേക്കു വലിഞ്ഞോളും..

മുണ്ടശ്ശേരി മാഷിന്റെ കാലത്ത് ചില്ലറ പരിഷ്കാരങ്ങളൊക്കെ നടക്കും. ഇന്നതല്ല കാലം..സ്ച്കൂള്‍ കോളേജ് മാനേജ് മെന്റ് ഏമാന്മാരൊക്കെ ഇന്നു ബഡാ പാര്‍ട്ടികളാണ്...പണച്ചാക്കുകളാണ്. സി.പി.എം നെ വരെ മൊത്തമായി അവര്‍ വിലക്കു വാങ്ങും..പൊസ്തകം പിന്‍വലിപ്പിക്കുകയും ചെയ്യും.. നേരിട്ടു ചാക്കിലാക്കാന്‍ കഴിയാത്ത വിപ്ലവ ജീവികളെ മക്കള്‍,മരുമക്കള്‍, ബന്ഡുക്കള്‍ വഴി അനുനയിപ്പിക്കും.
കേരളത്തിന്റെ മതേതര മനസ്സു വേദനിക്കുകയും ചെയ്യും..അപ്പോള്‍ നാവില്‍ രക്തം ഇറ്റിച്ചു കൊണ്ട് തെരുവിലൂടെ ചെന്നായി കൂട്ടങ്ങള്‍ ആക്രോശിച്ചുപായും..
ചവിട്ടി കൊന്ന മാഷിന്റെ ദുരന്ത ഓര്‍മകള്‍ പേറി മരിക്കാതെ ജീവിക്കുന്നവരുടെ മനസ്സു ശാന്തമാവണമെങ്കില്‍ ആര്‍ജ്ജവത്തോടെ ചില തീരുമാനങ്ങള്‍ എടുക്കുവാന്‍ ഇന്നു കേരളം വാഴുന്ന ചുകപ്പന്മാര്‍ക്കു കഴിയുമോ?
എയിഡഡ് സ്കൂള്‍, കോളേജ് നിയമനങ്ങള്‍ പി.എസ്.സി ക്കു വിടണം..ധൈര്യമുണ്ടോ?
ജി.സുധാകരന്റെ വാചക കസര്‍ത്തു കൊണ്ടൊന്നും സര്‍ക്കാരിനു ചങ്കൂറ്റം ഉണ്ടാകില്ല.
മത ഭ്രാന്തന്മാരെ നിലക്കു നിര്‍ത്തി വിദ്യാഭ്യാസ മേഖല പരിഷ്ക്കരിച്ച് മുമ്പോട്ടുപോകാന്‍ കുണ്ടിയില്‍ തീട്ടമുള്ള ഭരണക്കാരുണ്ടോ കേരള നാട്ടില്‍?
ആണവ കരാറില്‍ അമേരിക്കയെ ഊമ്പാന്‍ വെറുത്ത സിദ്ദിഖി മുലായത്തെ വിട്ട് മായാവതി ക്യാമ്പിലെത്തി സംബന്ധം കൂടി. ഭരണ സുഖം കൈവിടുന്നതില്‍ താല്പര്യമില്ലാത്ത ലീഗ് അമേരിക്കയെ നക്കാന്‍ തയ്യാറാണ്. സിദ്ദിഖിയുടെ തീട്ടം തിന്നട്ടെ ലീഗര്‍..എന്നാലെങ്കിലും തലയില്‍ അല്പം വെട്ടം വീണോളും..
അല്ലെങ്കിലും ഹിന്ദു കള്ള സാമിമാര്‍ക്കെതിരെ പട നയിച്ച പോലെയും, സുധാകര മന്ത്രി നായന്മാര്‍ക്കെതിരെ അക്രോശിച്ച പോലെയും കാക്കാന്മാരെയും നസ്രാണിമാരെയും തൊട്ടുകളിക്കണ്ട. വിവരമറിയും..നസ്രാണിമാരെ വലച്ചാല്‍ അമേരിക്കയും ഇംഗ്ലണ്ടും ഇടപെട്ടൂന്ന് വരും..മറുവശത്ത് കാക്കക്കൂട്ടം ഇളകും..ചെന്നായിക്കള്‍ തെരുവിലും സ്കൂളിലും അഴിഞ്ഞാടും..
എല്ലാം രേഖപ്പെടുത്തുന്ന പടച്ചോന്‍ ചെന്നായിക്കള്‍ക്ക് തക്കതായ ശിക്ഷ നല്‍കിക്കോളും. അതു പരലോകത്തില്‍ നരകത്തിലെ വറചട്ടിയിലിട്ടാവാതെ, ശിക്ഷ ഇഹലോകത്തുവെച്ചു തന്നെ കൊടുത്തിരുന്നെങ്കില്‍...

Sunday, June 22, 2008

കത്തുന്ന പുതുമുഖ നായിക

“എന്റെ കുട്ടിക്കാലത്ത് ഞാന്‍ അരാധിച്ചിരുന്ന നടന്റെ കൂടെ ‍, ഇപ്പോള്‍ അഭിനയിക്കാന്‍ അവസരമുണ്ടായത് ഒരു ഭാഗ്യമാണ് ” ഇപ്പോള്‍ കത്തി നില്‍ക്കുന്ന ഒരു നടി കുറച്ചു നാള്‍ മുമ്പേ ഒരു അഭിമുഖത്തില്‍ പറഞ്ഞതാണിത്..

ഈ നടിയും അന്‍പതിനോടടുത്ത ആ നടനും ഇപ്പോള്‍ പ്രണയ ജോടികളാണ്. തൈ കിളവനും റോസാമൊട്ടും ചേര്‍ന്നു‍ള്ള പ്രണയ രംഗങ്ങള്‍ കാണുമ്പോള്‍ ഓക്കാനിക്കും..ഗര്‍ഭിണികള്‍ അപ്പോ ചര്‍ദ്ദിക്കും.. ശരീര ചലനങ്ങളില്‍ നായകന്റെ മാംസളമായ ശരീരം ഇളകിയാടുന്നതു കാണുമ്പോള്‍ പടു കിളവന്‍ എന്നു അറിയാതെ പറഞ്ഞു പോകും.. ഞാന്‍ ഒരു നടന്മാരുടേയും വിരോധിയല്ല. എനിക്ക് ചില ഫാന്‍സ് അസോസിയേഷന്‍കാരോട് കടപ്പാടുമുണ്ട്. ആളെകൂട്ടാനായി ഫാന്‍സ് കാര്‍ തന്ന ടിക്കറ്റുകൊണ്ട് ചില പടങ്ങള്‍ ഞാന്‍ കണ്ടിട്ടുമുണ്ട്..

ലാലേട്ടനു വേണ്ടി ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ‘രസതന്ത്രം’ , ‘ഇന്നത്തെ ചിന്താവിഷയം’ എന്നീ ചിത്രങ്ങളിലൊക്കെ ജാസ്മിന്‍ - ലാല്‍ പെര്‍ഫ്യൂം തന്നെയാണു ലോകരെ മണപ്പിക്കുന്നത്.. രണ്ടു ചിത്രങ്ങളിലേയും ഗാ‍ന രംഗങ്ങളില്‍ ചിലത് ഒരേ പാ‍റ്റേണില്‍ തന്നെ...

പകരം പ്രിത്വിരാജ് - മീരാജാസ്മിന്‍ ജോടിയുടെ ഗാന രംഗങ്ങള്‍ ആയാലോ? കാഴ്ചക്ക് ഒരു ചൂടുണ്ടാകും..

പക്ഷേ നിര്‍മാണം രാജല്ലല്ലോ...

കൂതിയില്‍ മഞ്ഞ മാറാത്ത നാലാം ക്ലാസ്സിലോ അഞ്ചാം ക്ലാസ്സിലോ പടിക്കുന്ന ഏതേലും പെണ്‍കിടാങ്ങള്‍ ഇപ്പോള്‍ പ്രിത്വിരാജിനെ മനസ്സില്‍ ആരാധിക്കുന്നുണ്ടാകും..

ഭാവിയിലെ നായക ശുക്രന്‍ പ്രിത്വിരാജില്‍ തെളിഞ്ഞു കാണുന്നതിനാല്‍, ചരിത്രം ആവര്‍ത്തിച്ചാല്‍ അവള്‍ക്ക് പതിനാറോ പതിനെട്ടോ ആകുമ്പോള്‍ പ്രിത്വിയുടെ നായിക ആയികൂടെന്നില്ല. പക്ഷെ അന്ന് പ്രിത്വിരാജിന് ഇന്നത്തെ വീറും ശൂരും ഉണ്ടാകില്ല എന്നതാണു ഖേദകരം.. മമ്മൂട്ടിയെ പോലെ ആഹാരത്തില്‍ എത്ര നിയന്ത്രണം വരുത്തിയാലും കാലത്തിന്റെ തൊലി ചുളിവുകള്‍ മായ്ക്കാന്‍ പറ്റില്ലല്ലോ..

പഴുത്തളിഞ്ഞ റോബസ്റ്റോ പഴത്തിന്റെ കൂടെ കാന്താരി മുളകു കഴിക്കാന്‍ പറയുന്നമാതിരിയാണ് തീകെട്ട പടു കിളവന്മാരുമായി കത്തുന്ന പൊടിപെണ്‍പിള്ളേരെ ആടിപ്പിക്കുന്നത്..

കാന്താരി മുളക് , പൂണ്ടെടുത്ത് പുളിയന്‍ മാങ്ങയിലും ചെത്തിയെടുത്ത പൈനാപ്പിളിലും അരച്ചു പുരട്ടി കഴിച്ചാല്‍ എരിവും പുളിയും മധുരവും ചേര്‍ന്നൊരു രസമുണ്ട്.. ആ ചേരുവ അറിയാവുന്ന ചില സംവിധായകര്‍ പുതു യുവ ജോടികളെ വെച്ച് പടം പിടിക്കുന്നു..ചിലപ്പോ ക്ലിക്കാകുന്നു...

മുമ്പ് കിളവന്മാരായ അറബികള്‍ കൊച്ചു പെണ്‍കുട്ടികളെ വേള്‍ക്കാനായി/ പ്രാപിക്കാനായി കേരളത്തില്‍ വന്നിരുന്നു എന്നു വാര്‍ത്തയുണ്ടായിരുന്നു..ഇപ്പോഴും?......?

കലയായാലും ജീവിതമായാലും ഏതുതരക്കാരേയും സഹിക്കാനുള്ള ശേഷി കുഞ്ഞു പ്രായം മുതല്‍ക്കേ പ്രക്രുതി പെണ്‍കിടാങ്ങള്‍ക്ക് കനിഞ്ഞു നല്‍കിയത് അവരുടെ ഭാഗ്യം.. കൈനിറയെ പണവും കിട്ട്യാപിന്നെ ഏതു സഹനവും ഓക്കെ എന്നുമായിരിക്കുന്നു..

ശരീര സൌന്ദര്യം നിലനിര്‍ത്താനും പ്രായം കൂടുന്നത് അറിയാതിരിക്കാനും ഒരു നടനു കിട്ടിയ ഉപദേശം പൂക്കളുടെ തേന്‍ വലിച്ചു കുടിക്കാനാണ്. നടന്റെ ഗാര്‍ഡനിലെ ബെഡ്ഡു ചെയ്തെടുത്ത ഇന്നത്തെ പൂവുകളില്‍ തരി തേനില്ല. ഊമ്പി സമയം കളയുന്നതു മിച്ചം..

ഉപദേശകനായ ഡോക്ടറുടെ അടുക്കല്‍ വീണ്ടും ശരണം പ്രാപിച്ചപ്പോഴാണു നടന്‍ ഒരു പൊട്ടനാണെന്നു ഡോക്ടര്‍ക്ക് തിരിഞ്ഞത്.. പച്ചയോടെ കാര്യം തെളിച്ചു പറഞ്ഞു. ഡോക്ടര്‍ ഉദ്ദേശിച്ച മധു മറ്റേതു തന്നെ.. നടന്റെ ആത്മഗതം പെട്ടന്നായിരുന്നു “അതിനാണോ പഞ്ഞം”

“അധികം ഓടിയ വണ്ടി പറ്റൂലാ ഫ്രഷ് വേണം ഫ്രെഷ്..”
“എന്റെ എല്ലാ പടത്തിലും ഇനി പുതുമുഖ നായിക നിര്‍ബന്ധമാണ്. അവളെ ഇന്റര്‍വ്യൂവിനായി എന്റെ മുന്‍പില്‍ നിര്‍ത്തുക..ഞാന്‍ കാസ്റ്റ് ചെയ്യും..”

“ഇത്രക്ക് അഹങ്കാരം വേണോ?’‘

“എന്റെ നിലനില്‍പ്പിന്റെ പ്രശ്നമാണിത്..ഇടം കോലിടരുത്..”

സിനിമയില്‍ നടികളൊക്കെ എത്ര കഴിവുള്ളവരായാലും ഇയ്യാം പാറ്റകളെ പോലെ പൊഴിഞ്ഞു പോകുന്നു. അല്ലേല്‍ ഏതെങ്കിലും മരമോന്തയുള്ള നടന്മാര്‍ കല്യാണമാക്കി വിഴുങ്ങുന്നു..

നായക നിരയിലേക്കുയര്‍ന്ന നടന്മാര്‍ മ്രുതസഞ്ജീവനി കഴിച്ചതു പോലെ തൈകിളവനായാലും കൂതിയില്‍ മഞ്ഞ മാറാത്ത പൊടിപെണ്‍പിള്ളേരുമായി മധു നുകര്‍ന്ന് സ്ക്രീനില്‍ തകര്‍ത്താടികൊണ്ടിരിക്കുന്നു..

Thursday, June 19, 2008

കണ്ണൂര്‍.എം.പി.ക്ക് ചൂരല്‍കഷായം

പണ്ട് എസ്.എഫ്.ഐ കുട്ടിയായിരുന്നപ്പോള്‍ പോലീസിന്റെ തല്ലു കൊണ്ട് എ.പി.അബ്ദുള്ളകുട്ടിയുടെ പുറം പൊളിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അച്ചടക്കത്തിന്റെ പേരില്‍ സി.പി.ഐ. എം ജില്ലാ കമ്മറ്റി ഇടക്കിടെ എം.പി.യായ അബ്ദുള്ളക്കുട്ടിക്കു ചൂരല്‍ കഷായം നല്‍കി വരുന്നു..
ശ്രീകണ്‍ടാപുരത്ത് ഒരു പരിപാടിയില്‍ ഹര്‍ത്താലിനെതിരെ സംസാരിച്ചെന്നും, ഹര്‍ത്താല്‍ വികസനത്തെ തടസ്സപെടുത്തുന്നുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞത് പാര്‍ട്ടി വിരുദ്ധം, തൊഴിലാളി വിരുദ്ധം എന്നൊക്കെ വിശദീകരിച്ചാണു പരസ്യമായി ശാസിക്കാന്‍ വാറോല ഇറക്കിയിരിക്കുന്നത്..
എം.പി.ആയതിനു ശേഷം ഈ പഴയ കുട്ടി നേതാവ് വന്ന വഴിയൊക്കെ മറന്നെന്നു പലരും പറയുന്നുണ്ട്.... ചില ഉത്തരേന്ത്യന്‍ എം.പി.മാരുമായി ചേര്‍ന്നു മാര്‍ബിള്‍ ബിസിനസില്‍ പങ്കാളിയായെന്നും, മക്കയിലേക്ക് ഉംറക്കു പോയെന്നും ഒക്കെ കേള്‍ക്കുന്നു..അതൊന്നും പാര്‍ട്ടിക്ക് രസിച്ചിട്ടില്ല.
പാര്‍ട്ടി ദത്തെടുത്താലും മുസല്‍മാന്റെ താവഴി രക്തമല്ലേ അബ്ദുളളകുട്ടീടെ ഞരമ്പിലൂടെ ഒഴുകുന്നത്...കച്ചോടത്തില്‍ മാപ്പിളമാരെ പിന്തള്ളാന്‍ ഒരു ബുഷിനും പറ്റില്ല.
എന്നാല്‍ അബ്ദുളളകുട്ടീടെ തിരുമണ്ടേല് ഇത്തിരികൂടി വെളിച്ചം കേറാനുണ്ട്.. ബിസിനസില്‍ ഒറ്റക്കിറങ്ങാതെ പാര്‍ട്ടീലിപ്പോ വോയിസുള്ള ഏതേലും തമ്പുരാക്കന്മാരേയോ, തമ്പുരാക്കന്മാരുടെ സന്തതികളേയോ പങ്കു കച്ചവടത്തിനു കൂട്ടിയിരുന്നുവെങ്കില്‍‍ ശകുനം മുടക്കാന്‍ ആരും വരില്ലായിരുന്നു..
അപ്പോ ആരെങ്കിലും ഓരിയിട്ടാല്‍ തന്നെ ആ ചകാവിന്റെ കഴുത്തു ഞെക്കി ശബ്ദം പുറത്തു വരാതിരിക്കാ‍നുള്ള ഏര്‍പ്പാട് തമ്പുരാക്കന്മാരു തന്നെ ചെയ്തോളുമായിരുന്നു..
ലാഭം ഒറ്റക്ക് അമക്കാനുള്ള അത്യാര്‍ത്തികൊണ്ടല്ലേ.. ആനപ്പുറത്തു കയറ്റിയ പാര്‍ട്ടി തരുന്ന കിഴുക്ക് ഒറ്റക്കു തന്നെ സഹിക്ക്..
അരി വാങ്ങി ഉണ്ണാന്‍ പാടുപെടുന്ന ഒരു ശരാശരി കേരളീയന്‍ ഒരു എം.പി.ക്കു കിട്ടുന്ന ആനുകൂല്യങ്ങല്ലറിഞ്ഞാല്‍ ബോധം കെട്ടു വീഴും... സുഖ ജീവിതത്തില്‍ മധിച്ചു സുഖിക്കുമ്പോഴാവണം മക്കയില്‍ ഉംറക്ക് പോകാന്‍ അബ്ദുളളകുട്ടീക്ക് വെളിപാടുണ്ടായത്... പഴയ വിപ്ലവ പീഡന കാല ഓര്‍മ്മകള്‍ ആത്മീയപാതയുടെ പുതപ്പില്‍ പൊതിഞ്ഞ് വെച്ച് പച്ച കൊടിക്കീഴിലേക്ക് ചേക്കേറാനുള്ള വല്ല ആലോചനയും ഉണ്ടോ അവോ? ലീഗിലാണെങ്കില്‍ മാര്‍ബിള്‍ കച്ചോടം പൊടിപാറിക്കാം..
ലീഗില്‍ എന്തെങ്കിലും കച്ചോടം ഇല്ലാത്ത, നാലു കായി പുറം വരുമാനമില്ലാത്തവരാണ് ഏഴാം കൂലികള്‍..
കണ്ണൂരില്‍ ശബരി മലക്കു പോയ പാര്‍ട്ടി മെമ്പര്‍മാര്‍ പാര്‍ട്ടിക്കു മാപ്പെഴുതി കൊടുത്തു. മുത്തപ്പന്‍ വെള്ളാട്ടം കെട്ടിയ ബ്രാഞ്ച് സെക്രട്ടറിയെ സസ്പന്റ് ചെയ്തു. ഉംറക്കു പോയതിനു അബ്ദുള്ളകുട്ടിയോട് വിശദീകരണം ചോദിക്കാത്തത് എന്താണാവോ? മുസ്ലീങ്ങളുടെ വികാരത്തെ വെറുതെ പ്രകോപിപ്പിച്ച് വോട്ട് വീണ്ടും കുഞ്ഞാലിക്കുട്ടീടെ സഞ്ചീല് കൊണ്ടിടണ്ടാന്നു തലച്ചോറുള്ള ഏതേലും നേതാവിനു തോന്നിക്കാണും..
എന്തായാലും പണ്ട് പോലീസിന്റെ മര്‍ദ്ദനം കിട്ടിയ കുട്ടി നേതാവിനോട് തോന്നിയിരുന്ന ഒരിഷ്ടം ഇപ്പോ തോന്നുന്നില്ല...

Thursday, June 5, 2008

ഭൂലോകത്തെ അനോണികളായ കള്ളന്മാരെ തുരത്തുക

ഭൂലോകം കള്ളന്മാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. സ്വന്തമായി നാലക്ഷരം കുറിക്കാന്‍ കഴിയാത്തവനൊക്കെ മോഷണം ഒരു ബ്ലോഗ് കലയാക്കിയിരിക്കുകയാണ്. രചയിതാക്കളുടെ സമ്മതമോ അറിവോ കള്ള ബ്ലോഗര്‍മാര്‍ക്ക് പ്രശ്നമേ അല്ല . പത്ര മാധ്യമങ്ങളില്‍ അച്ചടിച്ചു വരുന്നത് തങ്ങളുടെ ബ്ലോഗില്‍ പേസ്ടുക വഴി ഭൂലോക സേവനമാണ്‌ ചെയ്യുന്നതെന്നാണു ഇവരുടെ അവകാശ വാദം. അങ്ങനെ എങ്കില്‍ ഈ സേവകന്മാര്‍ വിക്കീ പീഡികക്ക് സംഭാവന നല്‍കുകയാണ് ചെയ്യേണ്ടത്. ഒരാഴ്ച മുന്പ് കേരള്‍സ്‌ സൈറ്റ് മലയാളം ബ്ലോഗര്‍മാരുടെ കഥകളും കവിതകളും കുറിപ്പുകളും അടിച്ചുമാറ്റി. പരാതിയെ തുടര്‍ന്നു അവര്‍ മലയാളം ലിങ്ക് ബ്ലോക്ക് ചെയ്തു. രചനയുടെ കൂടെ എഴുതിയവരുടെ പേര് നല്‍കിയിരുന്നു. എന്നാല്‍ ലിങ്ക് നല്‍കിയിരുന്നില്ല. ജൂണ്‍ ഒന്നാം തിയ്യതി മാധ്യമം വാരാധ്യത്തില്‍ വന്ന മൈന യുടെ - ബ്ലോഗ് അനോണി പേരുകളെ കുറിച്ചുള്ള കുറിപ്പ് -‍ ഒരാള്‍ ‍ അമക്കിയ ശേഷം തന്റെ ബ്ലോഗില്‍ പേസ്ടി. മൈനയുടെ പേരും മാധ്യമം പേരും കൂട്ടത്തില്‍ ഉണ്ട്. പരസ്യമായി കക്കുന്നതാണല്ലോ ഇന്നത്തെ രീതി. പരസ്യമായി കക്കാനും മലക്കം മറിയാനും കഴിയുന്നോര്‍ക്ക് നിലനില്‍പ്പുള്ള കാലമല്ലേ.. ഇങ്ങനെ ഒരു യുഗത്തില്‍ മര്യാദക്ക് എവിടെ ഇരിപ്പിടം കിട്ടാനാണ്...മര്യാദ പറയുന്നവന്റെ മുഖത്തടിക്കും..

കൂടുതല്‍ സന്ദര്‍ശകര്‍ ബ്ലോഗില്‍ വരണമെങ്കില്‍ നീലമയമാക്കിയാല്‍ മതിയാകും. youtube ഒക്കെ കൂടുതല്‍ സാധ്യത നല്കുന്നുണ്ടല്ലോ..ചില കാടന്‍ പൂച്ചകളും തള്ള പൂച്ചകളും പെറ്റിട്ട കുഞ്ഞുങ്ങളെ തിന്നാറുണ്ട്..ഭൂലോകത്തെ കള്ളന്മാര്‍ എഴുത്തുകാരുടെ മൌലിക രചനകളെ അമക്കല്ലേ.. ഒക്കാനിച്ച് കൊട്ടി കളയേണ്ടി വരും.. ഭൂലോകത്തെ നാറ്റിക്കല്ലേ.. ബ്ലോഗ് വിവരം, ഐ.ടി. വിവരം നല്‍കി ഭൂലോകത്തെ പോറ്റാനാണ് അച്ചടിച്ചു വന്നത് തങ്ങളുടെ ബ്ലൊഗില്‍ പേസ്റ്റുന്നവരുടെ ഉദ്ദേശം എങ്കില്‍ വിക്കി പീഡികയുമായി സഹകരിക്കൂ.. ബ്ലോഗില്‍ തൂറിയേ അടങ്ങൂ എന്ന വാശിയാണെങ്കില്‍ തിരുവനന്തപുരം പരീക്ഷാഭവന്‍ വരെ പോയാല്‍ പഴയ മലയാളം S S L C ഉത്തര പേപ്പര്‍ തൂക്കി വാങ്ങാം . ഉത്തര പേപ്പറില്‍ കുട്ടികള്‍ എഴുതുന്ന തമാശകള്‍ പത്രത്തില്‍ വരാത്തത് വല്ലതും ചിതലു തിന്നാതെ ബാക്കി കാണും..തമാശ പാര്‍ട്ടീസിനു ഭൂലോകത്തു ഇന്നു നല്ല മാര്‍ക്കറ്റുണ്ട് ...മൌലികതയുടെ പേരില്‍ ഒരു കുട്ടിയും കള്ളന്മാരെ പള്ളു പറയുകയുമില്ല. ഭൂലോകത്തെ എല്ലാ കള്ളന്മാരും അനോണിയായിട്ട് തന്നെ കക്കണേ...പകര്‍ത്തി സ്വന്തം ബ്ലോഗില്‍ തേച്ചുപിടിപ്പിക്കണേ...മൈനയുടെ വാരാധ്യ മാദ്യമത്തിലെ കുറിപ്പ് ബ്ലോഗര്‍മാരുടെ അനോണി പേരുകളെ പിന്തുണച്ചുള്ളതാണ്. അനോണികളെല്ലാം നല്ല തന്തക്കു പിറന്ന ബ്ലോഗര്‍മാരാണ്. അതിനു അപവാദമായി ചിലരുണ്ടാകും...സ്വന്തം പേരില്‍ ബ്ലോഗുന്നവരാരും പരസ്യമായി മറ്റുള്ളവര്‍ മുക്കി തൂറിയതു ഭക്ഷണമാക്കാറില്ല... അനൊണി പേരുകാരിലാണു കള്ളന്മാര്‍ പെരുകുന്നത്. .അതിനാല്‍ മാന്യന്മാരായ അനോണികളേ സംഘടിക്കൂ...തൊഴില്‍ പരമായും മറ്റു വിഷയങങളാലും അനോണി പേരു സ്വീകരിച്ചവരുടെ വരെ അഭിമാ‍നപ്രശ്നമാണിത്...അച്ചടി രംഗത്ത് പ്രതിഭയുള്ളവനേ വളരൂ..നിലനില്‍ക്കൂ....വെര്‍ച്വല്‍ രംഗത്ത് പരസ്യമായി കക്കാനും കൊപ്പിയടിക്കാനും വിദഗ്ദനായാല്‍ ഉന്നത ബ്ലോഗറാഗാം..പോസ്റ്റിയതു കണ്ടാല്‍ കട്ടതാന്നു തോന്നാതിരുന്നാല്‍ അവന്‍ ബഹു കേമനായി...കള്ളം കയ്യോടെ പിടിച്ചാല്‍ നടന്‍ ശ്രീനിവാസന്‍ കൈമലര്‍ത്തിയതുപോലെ ഭേഷായിട്ട് അഭിനയിച്ചാല്‍ മതി. അതിനു തൊലികട്ടി വേണം. കവി സത്യചന്ദ്രന്‍ പൊയില്‍കാവിന്റെ കഥയാണ് , ‘കഥപറയുമ്പോള്‍‘ എന്ന സിനിമയായതെന്നു വാര്‍ത്ത വന്നപ്പോല്‍ എത്ര കൂളായിട്ടായിരുന്നൂ ശ്രീനിവാസന്റെ പ്രതികരണം. അതേപൊലെ എസ്റ്റാബ്ലിഷ് ചെയ്താല്‍ ബ്ലോഗിലും സൈറ്റിലും കട്ടമുതലിനു അംഗീകാരം കിട്ടുന്ന കാലം വന്നാള്‍ കള്ളന്മാരായ അനോണി ബ്ലോഗര്‍മാരുടെ സുവര്‍ണ്ണ കാലം തുടങ്ങും..

Sunday, May 25, 2008

കണ്ണും കുത്തി പൊട്ടിക്കട്ടെ..

നമ്മുടെ പാര്‍ട്ടി നേതാക്കളോട് അറിയാതെ നമുക്കൊരിഷ്ടവും ആരാധനയും തോന്നാറുണ്ട് .അവരുടെ ചിത്രങ്ങള്‍ വീട്ടിലെ റൂമില്‍ തൂക്കാറുണ്ട്‌. ആരാധന മൂത്ത് ചിലര്‍ മേശപ്പുറത്ത് ലാമിനെറ്റു ചെയ്തു വെക്കാറുണ്ട്.. ഈ ചിത്രങ്ങള്‍ക്ക് മുന്‍പില്‍ വിളക്കും മെഴുകുതിരിയും ചന്ദനതിരിയും കത്തിച്ചുവെക്കാറില്ലെങ്കിലും ചിലപ്പോഴൊക്കെ തൊട്ടു നെറുകയില്‍ വെക്കാറുണ്ട്. അത്ര സ്നേഹവും ഇഷ്ടവുമായിരുന്നു .. ആരാധനയായിരുന്നു..നമ്മുടെ നാടിന്റെ സ്വപ്നങ്ങള്‍ക്ക് പിന്തുണയും കരുത്തും രക്തവും ജീവനും നല്കിയവരാണവര്‍ ..അവരുടെ വീടും ഓഫീസും അശണരുടെ അഭയ കേന്ദ്രമായിരുന്നു ..

ഇന്നത്തെ ചില ബൊമ്മ നേതാക്കളെ ടി വി യിലും പത്രത്തിലും കാണുമ്പോള്‍ കാര്‍ക്കിച്ചു തുപ്പാന്‍ തോന്നും.. ഇവരുടെ തിരു മോന്ത കാണുന്ന പുലരിയില്‍ മനസ്സു വല്ലാതെ അസ്വസ്ഥമാകും.. തിരുമുഖങ്ങള്‍ കണികാണാതിരിക്കാന്‍ പത്ര വായന നിര്‍ത്തി. ടി വി ഓണ്‍ ചെയ്യാതെയായി ..എന്നിട്ടെന്തു കാര്യം .. വഴിയോരത്തു കൂടി നടക്കുമ്പോള്‍ കട്ട് ഔട്ടറിലും ചുമരില്‍ പതിച്ച പോസ്ടറുകളിലും ഈ കപട രൂപങ്ങളെ കാണാം ..ലോകം ബഹു മാനിച്ചിരുന്ന മരിച്ചു പോയ നേതാക്കളുടെ ചിത്രത്തോടൊപ്പം ഈ കാട്ടുകള്ളന്മാരും/ഈ നാട്ടുകള്ളന്മാരും ജെളിഞ്ഞിരിക്കുന്നത് കാണുമ്പോള്‍ മനസ്സില്‍ കരിനിഴല്‍ പടരും.. ഒരു സൂചിയെടുത്തു ഞാന്‍ എന്റെ കണ്ണും കുത്തി പൊട്ടിക്കട്ടെ..