Friday, December 19, 2008

വീരനും പിണറായി വാലേ...

സാക്ഷാല്‍ വീരന്‍ മദയാനയും പിണറായിക്കു മുന്‍പില്‍ അടിതെറ്റി വീണു.
താന്‍ പ്രസാദിക്കണമെങ്കില്‍ ഡിസംബര്‍ മാസം തീരും മുന്‍പ്, 2009 പ്രഭാതം വിരിയും മുന്‍പ് ചെയ്യാനായി ചില വഴിപാടുകളുടെ ചിറ്റ് പിണരായി വീരേന്ദ്രകുമാരനു കൊടുത്തിരുന്നു.
1) തന്നെയും പാര്‍ട്ടീക്കാരെയും അവഹേളിക്കാന്‍ പേനയെടുത്ത എഡിറ്റര്‍ ഗോപാലക്രീഷ്ണനെ മാത്രുഭൂമീന്ന് പടിയിറക്കണം.
2) വി.എസ് വിഭാഗത്തിന്റെ ഓഹരിവില കമ്പോളത്തില്‍ ഇടിക്കണം..വാര്‍ത്തകള്‍ മുക്കണം..
3) മിന്നല്‍ പിണറായി അനുകൂല വാര്‍ത്തകള്‍ക്കുള്ള കോളം കൂട്ടണം.
4) “നര്‍മ്മഭൂമി“യെയും ഹരികുമാറിനെയും കെട്ടുകെട്ടിക്കണം.
വീരന്‍ സാഷ്ടാംഗം വീണു പിണറായിയുടെ കാലില്‍..ലോക്സഭാ തിരഞെടുപ്പു വരുന്നു. കോഴിക്കോട് സീറ്റ് ഉറപ്പിക്കണമല്ലോ..
അതു മാത്രമല്ല കാര്യം വയനാട്ടില്‍ എസ്റ്റേറ്റുഭൂമി സംരക്ഷിക്കുകയും ചെയ്യണമല്ലോ..
മകന്‍ ശ്രേയംസിന്റെ പൊളീറ്റിക്കല്‍ ഭാവികൂടി നോക്കണ്ടേ..
എഡിറ്റര്‍ ഗോപാലന്‍ ഓന്റെ പാട്ടിനു പോട്ടെ
വി.എസ് നെ പ്രൊമോട്ടു ചെയ്യാന്‍ മഷി കളയണ ഏര്‍പ്പാടും നിര്‍ത്തി..വി.എസ് ട്രന്റ് കേരളത്തില്‍ കത്തി കയറുമെന്നും, ഗവര്‍മെണ്ടിലും പാറ്ട്ടീലും അച്ചുമാന്‍ കരുത്തു നേടുമെന്നും കണക്കു കൂട്ടിയതു പിഴച്ചു പോയി..
മാര്‍ക്കറ്റിടിഞ്ഞ കിളവനെ ഇനിയും താങ്ങിയാല്‍ തന്റെ ആപ്പീസു പൂട്ടുമെന്നു വീരനറിയാം.
പിണറായി സുഖിയന്‍ വാര്‍ത്തകള്‍ വന്നോട്ടെ..പിണറായിയെ നല്ലോണം തന്നെ തിരുമ്മണം..
“‘നര്‍മ്മ ഭൂമിയു”ടെ പരിഹാസം സഖാക്കള്‍ക്കും പാര്‍ട്ടിക്കും ഉണ്ടാക്കുന്ന അലോസരം ചില്ലറയല്ല.പാര്‍ട്ടി യോഗങ്ങളിലെ സാധാരണക്കാരായ പ്രവര്‍ത്തകരുടെ മുനവെച്ച വിമറ്ശനത്തിനു പിറകില്‍ നര്‍മഭൂമി സ്വാധീനിക്കുന്നുണ്ടോയെന്നു സംശയമുണ്ട്. അതോണ്ട് വീരാ നര്‍മ്മം നമുക്കു വേണ്ട..”
പറയുന്നതാരപ്പാ...അനുസരിച്ചല്ലേ പറ്റൂ..

സാമ്പത്തിക പ്രതിസന്ധി വന്നതെത്ര നന്നായി. ജീവനക്കാരുടെ അലവന്‍സുകള്‍ വെട്ടിക്കുറചച്ചു..ധനകാര്യം നിര്‍ത്തി സധാരണ പേജിലൊതുക്കി..
നര്‍മഭൂമി ഇനി കാശിക്കു പോട്ടെ.. ഹരികുമാറീനെ ചരമ കോളം ചെയ്യാനിരുത്താം..
നട്ടെല്ലുള്ള എഡിറ്ററായിരുന്നു ഗോപാലക്രീഷ്ണന്‍..ഇനി മാത്രുഭൂമി ചത്തേ ചതഞ്ഞേന്നു പറഞ്ഞ് അച്ചടിച്ചിറങ്ങിക്കോളും..
മാത്രുഭൂമിയുടെ മനം മാറ്റം കാണുമ്പോള്‍ സംശയിച്ചു പോകുന്നു - ഫാരിസ് മത്രുഭൂമി ഷെയര്‍ സ്വന്തമാക്കിയൊ?
ഫാരിസ് ആരാ മോന്‍?
നമ്മള്‍ വിഡ്ഡി പരിഷകള്‍..

4 comments:

Anonymous said...

ഫാരിസ് മത്രുഭൂമി ഷെയര്‍ സ്വന്തമാക്കിയൊ?
ഫാരിസ് ആരാ മോന്‍?
നമ്മള്‍ വിഡ്ഡി പരിഷകള്‍..

Anonymous said...

ഗോപാലകൃഷ്ണന്‍ പോയിക്കിട്ടി!
ഇനി ആ ഗോപീകൃഷ്ണനേക്കൂടി ഒതുക്കണം. അല്ലെങ്കില്‍ പിണര്‍ കളിപഠിപ്പിക്കും

ഈ പിണറിനെ വിമര്‍ശിക്കുന്നവരുടെ തല പരിശോധിക്കാന്‍ ഒരു സ്ഥിരം സംവിധാനം പാര്‍ട്ടി ആലോചിക്കുന്നുണ്ട്.

മുസാഫിര്‍ said...

മാര്‍ക്സിനും എംഗത്സിനും പകരം സ്റ്റാലിന്റെ പടങ്ങളായിരിക്കും പര്‍ട്ടി ഓഫീസിനു ഭൂഷണം.

chithrakaran ചിത്രകാരന്‍ said...

പണത്തിന്റെ കളികള്‍ !!!