Saturday, December 13, 2008

സുരേഷ്കുമാറും ജയരാജന്‍മാരും

“ഒരുദ്യോഗസ്ഥന്‍ രാഷ്ട്രീയത്തില്‍ ഇടപെട്ട്‌ അഭിപ്രായം പറയുന്ന അവസരമുണ്ടായപ്പോള്‍ സ്വാഭാവികമായും പ്രതികരിച്ചു. അപ്പോള്‍ കേസ്‌ കൊടുക്കുമെന്നാണ്‌ സുരേഷ്‌കുമാര്‍ പറയുന്നത്‌. വന്‍കിടക്കാരെ ഒഴിപ്പിക്കുന്നതിനുപകരം സ്വന്തം ഉപജീവനത്തിന്‌ മണ്ണ്‌ പൊന്നാക്കിയവരെ കുടിയൊഴിപ്പിക്കാനാണ്‌ ദൗത്യസംഘം ശ്രമിച്ചത്‌. ഇത്‌ എ.കെ.ജി.യുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന സി.പി.എമ്മിനും എല്‍.ഡി.എഫിനും നോക്കിനില്‍ക്കാനാവില്ല-
മൂന്നാര്‍ മുന്‍ ദൗത്യസംഘം തലവന്‍ സുരേഷ്‌കുമാര്‍ തനിക്കെതിരെ കേസ്‌ കൊടുക്കുന്നുണ്ടെങ്കില്‍ കൊടുക്കട്ടെ, അപ്പോള്‍ കാണാം.”
മുകളിലെ ഗീര്‍വാണം പി. ജയരാജന്‍ എം.എല്‍.എ. വകയാണ്.

മേഡ് ഇന്‍ കണ്ണൂര്‍ വക വേറൊരു ജയരാജനാ‍ണ് ലോട്ടറി മുതലാളി ചകാവു സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് രണ്ടു കോടി രൂപ ദേശാഭിമാനി വാര്‍ത്തകള്‍ മാലോകരെ നേരത്തെ അറിയിക്കാനായി കൈപറ്റിയത്.
സുരേഷ്കുമാര്‍ ലോട്ടറി ഡയറക്ടര്‍ ആയിരിക്കേയാണ് മാര്‍ട്ടിനെയും അനുചരന്‍മാരെയും ഒരു പൂട്ടു പൂട്ടിയത്. അന്ന് മാര്‍ട്ടിന്‍ നീട്ടിയ കോടികള്‍ വാ പൊളിച്ച് അമക്കിയിരുന്നുവെങ്കില്‍ പരട്ട രാഷ്ട്രീയക്കാരുടെ പുലയാട്ടു കേട്ട് കഞ്ഞി കുടിക്കേണ്ട ഗതികേട് സുരേഷിനുന്ണ്ടാവില്ലായിരുന്നു. പക്ഷേ സുരേഷ്കുമാറ് നാട്ടുകരുടെ കഫം തിന്നുന്ന രാഷ്ട്രീയ ഭിക്ഷാംദേഹി ഗണത്തില്‍ പെട്ടവനല്ലല്ലോ..! നട്ടെല്ലു സ്റ്റഡിയായിട്ടുള്ള ആണ്‍കുട്ടിയാണല്ലൊ.. എന്‍.ജി.ഒ യൂണിയങ്കാരും, അസോസിയേഷങ്കാരും, കെ.ജി.ഒ ക്കാരുമൊന്നും സുരേഷിനെ സംഘടനാ അച്ചടക്കം പടിപ്പിക്കാനും വരില്ലല്ലോ..

ഇന്നു കേരളത്തിന്റെ ആണത്തം രാവും പകലുമെന്ന ഭേദമില്ലാതെ സാമാനം ഉദ്ദീവപ്പിച്ച് പാവം പെണ്‍കുട്ടികളെ/സ്ത്രീകളെ വേട്ടയാടുന്നതില്‍ മികവു കാട്ടുകയാണ് . ഇതിനെ ആണത്തമെന്നല്ല മ്രിഗത്വമെന്നു പറയുന്നതാവും ഭേദം..
ചെഗുവേരയുടെ പോസ്റ്ററുകളും പതിച്ച്..മതിലുകളില്‍ ചെയുടെ ചിത്രവും വരച്ചുവെച്ചു നടക്കാനല്ലാതെ തിന്മക്കെതിരെ കൈ ചൂണ്ടാന്‍ ആംബിയറുള്ള ഡിഫിക്കാരു നാട്ടിലുണ്ടോ? മഷിയിട്ടു നോക്കിയാല്‍ കാണില്ല.

ചോരച്ചാലു നീന്തികയറിയെന്നു വീമ്പുപറയുന്ന രാഷ്ട്രീയ യുവജന സംഘടനക്കാരില്‍ ആണുങ്ങളുടെ കുലം മുടിഞ്ജ്ഞുപോയ കാലത്ത് , ചോരയും ജീവിതവും കൊടുത്ത് പാര്‍ട്ടി വളര്‍ത്തിയ മണ്മറഞ്ഞവരുടെ ഓര്‍മകളെ ചേളിയില്‍ ചവിട്ടി താഴ്ത്തിയും, രക്ത സാക്ഷികളുടെ ശവത്തില്‍ ചവിട്ടിയും പാര്‍ട്ടി പ്രവര്‍ത്തനം പുതിയ ബിസിനസ് സാമ്രാജ്യമാക്കിയവര്‍ നട്ടെല്ലുള്ള ഒരു ഉദ്യോഗസ്ഥനെ എങ്ങിനെ സഹിക്കും... ദഹിക്കുന്ന കാര്യമല്ലത്..
ഒന്നുകില്‍ തങ്ങളുടെ തിട്ടൂരത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയന്‍ അടിമയായ ഉദ്യോഗസ്ഥരാവണം..അല്ലെങ്കില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന മന്തനായ സേവകനാകണം.
മുനയുള്ള വീറുള്ള തന്റേടമുള്ള ഉശിരുള്ള ചെറ്റകളെ കേരളത്തില്‍ പൊറുപ്പിക്കില്ല എന്നു ചുരുക്കം.

കേരള സര്‍വീസില്‍ വാഴണമെങ്കില്‍ ജയരാജന്മാരെ അനുസരിക്കാന്‍ പടിക്കുക എന്നു ചുരുക്കം.
അച്ചുമാമന്‍ പീണറായിയുടെ മുഖത്തു തുപ്പി കസേരയില്‍ നിന്നിറങ്ങി വന്ന് കേരളത്തില്‍ പുതിയൊരു ചുകപ്പുപാത തെളിയിക്കുമെന്നു ആശിച്ചവര്‍ നിരാശയുടെ പടുകുഴിയിലാണ്ടുപോയി..

ഇനി അച്ചുമാമന്‍ കസേരയില്‍ നിന്നിറങ്ങി വന്നാല്‍ ഒരു പട്ടി പോലും തിരിഞ്ഞു നോക്കില്ല. കുറച്ചു മുമ്പായിരുന്നെങ്കില്‍ പുതുകേരള പിറവിക്കായി ലക്ഷങ്ങള്‍ വി.എസ് നൊപ്പം അണിചേരുമായിരുന്നു.
നമ്മുടെ ജീവിതവും അളിഞ്ഞുപോകുന്നു...
സുരേഷിനു സസ്പെന്‍ഷന്‍ പുല്ലാണ്..കേന്ദ്ര സര്‍വീസിലേക്കു തിരിച്ചയച്ച് ബീഹാറിലോ കാഷ്മീരിലോ നിയമിച്ചാലും ഈ പുലി പുല്ലു തിന്നില്ല..
ആണത്തം കുറ്റിയറ്റില്ലല്ലോ എന്നു സമാധാനിക്കാം..
മുനയുള്ളവരെയല്ല മുനതേഞ്ഞവരെയാണ് സര്‍ക്കാര്‍ സേവനത്തിനു വേണ്ടത്...
അല്ലെങ്കില്‍ രാഷ്ട്രീയക്കാര്‍ മുനയൊടിക്കും..തടുക്കാനുള്ള ചങ്കൂറ്റം സുരേഷിനെപ്പോലെ എത്രപേര്‍ക്കുണ്ടാവും?

7 comments:

चेगुवेरा ചെഗുവേര said...

തടുക്കാനുള്ള ചങ്കൂറ്റം സുരേഷിനെപ്പോലെ എത്രപേര്‍ക്കുണ്ടാവും?

The Kid said...

ചെ യുടെ മാത്രമല്ല, ഇപ്പോള്‍ സദ്ദാം ഹുസ്സൈന്റെ ചിത്രവും വിപ്ലവ പാര്‍ട്ടിക്കാര്‍ക്ക് പഥ്യമാണ്. ഉളുപ്പില്ലാത്തവരെ പറഞ്ഞു നേരെയാക്കാമെന്ന് ആരും കരുതരുത്. കാരണം വിപ്ലവം എന്ന പദത്തോടു പോലും അവജ്ഞയുള്ളവരാണ് വിപ്ലവ സോള്‍ ഡീലര്‍മാര്‍ എന്ന് മേനി പറഞ്ഞ് നടക്കുന്നത്.

Anonymous said...

ഇതു കണ്ടോ?

കറുത്തേടം said...

കേരളത്തിന്‍റെ ശാപമീ വിപ്ലവ വാദികള്‍. ഇപ്പോള്‍ ഇടതര്‍ക്കും അവരുടെ പത്രത്തിനും TV ക്കും ആശുപത്രിക്കും വിയര്‍പ്പൊഴുക്കുന്ന തൊഴിലാളികളെ വേണ്ട മറിച്ച്‌ കോടിക്കണക്കിനു സംഭാവന നല്‍കാന്‍ കഴിയുന്ന മുതലാളിമാരെ മതി. വലതന്മാരും വ്യത്യസ്തരല്ല. ഒടുവില്‍ സവര്‍ണരും അവര്‍ണരും അനാഥര്‍.

ചാണക്യന്‍ said...

:)

മുക്കുവന്‍ said...

ചെഗുവേരയുടെ പോസ്റ്ററുകളും പതിച്ച്..മതിലുകളില്‍ ചെയുടെ ചിത്രവും വരച്ചുവെച്ചു നടക്കാനല്ലാതെ തിന്മക്കെതിരെ കൈ ചൂണ്ടാന്‍ ആംബിയറുള്ള ഡിഫിക്കാരു നാട്ടിലുണ്ടോ? മഷിയിട്ടു നോക്കിയാല്‍ കാണില്ല.

athanu....:)

'am sure suresh kumar will be trapped in a income tax raid within a short period. or he will be penalized for miss using his car for personal use. DYFI will be conducting a hartal for that :)

thats what party means. no one is above party.


party is for leaders. not for its poor members... I learned it very late though.

when tailor's(CM) son did not get a job after his paid enginerring degree certificate, he was selected as chairman of COIR board.


when I was calling zindabad in road side against computerization, tailor(CM) son were studying computer. yea... we are yet to learn!

സരസന്‍ said...

ഒ.ടോ: ശ്രീമുക്കുവനു
ചെറിയൊരു തിരുത്ത്: കാലം 1987-88 കള്‍, അച്ചുമകന്‍ ടീകെയെമ്മില്‍ നിന്നും പഠിച്ചിറങ്ങിയ കാലം, സ്വകാര്യ എഞ്ചി-മെഡി സമരശേഷം കമ്പ്യൂട്ടര്‍ കണ്ടാല്‍ കലി വരുന്ന സഖാക്കള്‍, IHRDE - LBS എന്നീ കമ്പ്യൂട്ടര്‍ സാങ്കേതിക പഠനശാലകള്‍ നിരന്തരം സഖാക്കളുടെ വേട്ടയാടല്‍ നേരിടുന്നു. അന്നത്തെ IHRDE ഡയറക്ടാറായിരുന്ന ഡോ. നായര്‍ സാര്‍ മനം മടുത്ത്, സഖാക്കളുടെ തല്ലും തലോടലും സഹിക്കവയ്യാതെ,IHRDE മണീസാറിനെ എല്പിച്ച് പടിയിറങ്ങി. കേന്ദ്ര ഗവ. സഹായം അവോളം കിട്ടുന്ന IHRDE. ഇടം-വലം തിരിയാന്‍ സമ്മതിക്കാത്ത സഖാക്കള്‍. ഒരു പണിയും കിട്ടാതെ അലയുന്ന അരുണ്‍കുമാര്‍, മണീസാറിന്റെ മുമ്പില്‍ എത്തുന്നു. കമ്പ്യൂട്ടര്‍ വന്നാല്‍ ആലപ്പുഴയിലെ കുട്ടനാട്ടിലെ എന്നു വേണ്ട ഇഹലോകത്തും പരലോകത്തും തൊഴിലാളികളെ ഇടിച്ചുപിഴിയുന്ന ഭീകരമായ അവസ്ഥയെന്നു അച്ചൂമാമന്‍ നാടൂന്നീളേ കൂകിപാഞ്ഞു പറയുകയും, സ്വന്തം മകനെ ആ ഭീകരതയുടെ ആശാനക്കുകയും ചെയ്യുന്ന സമയം. മണിസാര്‍ ഒട്ടും സമയം പാഴാക്കിയില്ല (പട്ടരുബുദ്ദ്ധി), കമ്പ്യൂട്ടര്‍ എന്നെഴുതി മാത്രം പരിചയമുള്ള അരുണ്‍കുമാര്‍ ഡ.ഡയറക്ടറായി IHRDE-യില്‍. അതുവഴി സഖാക്കള്‍ എല്ലാവരും ഒരു സുപ്രഭാതത്തില്‍ കമ്പ്യൂട്ടറിന്റെ അരാധകരും, അനുയായ്യികളും, സര്‍വ്വോപരി പ്രചാരകരും ആയി. IHRDE പൊങ്ങി, LBS മുങ്ങി. sfi-ഡിപ്പിക്കുട്ടികള്‍ക്ക് ഫ്രീ ആയി IHRDE വെബ്സൈറ്റും ഉണ്ടാക്കി കൊടുത്തു. അരുണ്‍കുമാര്‍ IHRDE-യില്‍ ഉള്ള കാലത്തു അവിടെ ഗവ: സര്‍വീസില്‍ നിന്നും ഡപ്യൂട്ടേഷനില്‍ അല്ലാതെ വന്നവര്‍ എല്ലാവരും ദിവസവേതനത്തിലായിരുന്നു, അപവാദം അരുണ്‍കുമാര്‍ മാത്രം. അക്കാലത്തു പിന്നൊക്കവിഭാഗത്തിനു പഠനപ്രവേശനത്തിനു പരിഗണന ഇല്ലായിരുന്നു, ഫീസില്‍ ഇളവില്ലാ‍യിരുന്നു. അരുണ്‍കുമാറിന്റെ കാലത്താണു IHRDE-യില്‍ ഏറ്റവ്വും കൂടുതല്‍ തൊഴില്‍ വിരുദ്ധ നടപടികളും, exploitation നും നടന്നതു. ശേഷമാണു അരുകുമാര്‍ കയറുവികസന പ്രവ്രുത്തിയിലേക്കു തിരിഞ്ഞു.