Monday, July 21, 2008

പെണ്ണ് = തേങ്ങാപ്പീര

ക്ലാക് ക്ലാക് ..എന്താണൊരു ശബ്ദം?
അതാ മുറ്റത്തൊരു മൈന. നോ ബ്ലോഗക്കാദമിയിലൊരു മൈന.
കുറെ ആണ്‍ ബ്ലോഗര്‍മാര്‍ക്കിടയില്‍ തേങ്ങാപ്പീരപോലെ ഒരു പെണ്‍ബ്ലോഗര്‍..
ബ്ലോഗ് ശില്പശാലയില്‍ സജീവമായി കാണുന്നുണ്ട് ഈ പെണ്‍പുലിയെ.
പെണ്‍ സാന്നിധ്യം ശില്പശാലയില്‍ ഒന്നിലൊതുങ്ങുന്നതിലാണ് ചെഗുവേരക്ക് കലിപ്പ്.
പഞ്ചായത്തില്‍ 33 % സംവരണം വന്നിട്ടൊരുപാടായി. പാര്‍ലിമെന്റിലും 33 % പെണ്ണിരിപ്പിടങ്ങള്‍ വരാന്‍ പോകുന്നു.
ബ്ലോഗക്കാദമി ഒരു വനിതാ ശില്പശാല നടത്തി ഒരുപാട് പെണ്ണുങ്ങളെ ബ്ലോഗര്‍മാരാക്കണം. അക്കാദമിയുടെ വിശാല മനസ്സുകള്‍ (വിശാല മനസ്കന്‍ മാത്രമല്ല) ഒത്തുപിടിച്ചാല്‍ കുടുംബശ്രീ അയല്‍ക്കൂട്ടം മുഖേന സ്ത്രീ വീടകം വിട്ട് സമൂഹത്തില്‍ സജീവമായതുപോലെ ബ്ലോഗാനും കുറെ പെണ്‍പടയെ കിട്ടുമെന്നുറപ്പുണ്ട്. അയല്‍ക്കൂട്ടത്തില്‍ പോകാന്‍ തുടങ്ങിയതില്‍ പിന്നെ പെണ്ണുമ്പിള്ളക്ക് നാവ് നാലുമുഴം കൂടിയെന്ന് ഒരു ഭര്‍ത്താവ് ചെഗുവേരയോട് ഈയിടെ പറഞ്ഞിരുന്നു.
പെണ്ണുങ്ങള്‍ കുറേ എണ്ണം ബ്ലോഗാന്‍ തുടങ്ങിയാല്‍ ഭൂലോഗത്തിന് ഒരു ചൂടും ആവേശവും വന്നോളും. പെണ്‍ പുലികള്‍ മാത്രമല്ല. പുള്ളിമാനുകളും പേടമാനുകളും കൂട്ടത്തില്‍ കാണുമല്ലോ..ബ്ലോഗ് ശില്പ ശാലയില്‍ പെണ്‍ സാന്നിധ്യം ഏറിയാല്‍ ചെഗുവേര വിപ്ലവപാതയൊക്കെ ഉപേക്ഷിച്ച് അക്കാദമി ഭാരവാഹിയാകാന്‍ ഒരു യുദ്ധ മുന്നേറ്റം നടത്തും. ബൊളീവിയന്‍ ഡയറി ഉറക്കമിളച്ച് ഒന്നൂടെ വായിച്ച് , അക്കാദമിയുടെ തലപ്പത്ത് വാഴുന്ന മലബാര്‍ വിംങ്ങിനെ ഒന്നായി തട്ടാന്‍ യുദ്ധ തന്ത്രങ്ങള്‍ മെനയും..തിരുവന്തപുരം കൊച്ചി ഭാഗത്തു നിന്നും ചില്ല്വാനും ചില ബ്ലോഗര്‍മാര്‍ ചെഗുവേരക്ക് രഹസ്യപിന്തുണ നല്‍കിയിട്ടുണ്ട്.
പെണ്‍ പറ്റങ്ങള്‍ ഭൂലോകത്ത് വിളയാടും കാലം ചെഗുവേര സ്വപ്നം കാണുന്നു.
അപ്പോള്‍ മുറ്റത്ത് ഒരു മൈന അല്ല ഒരായിരം പക്ഷികള്‍ ചിറകടിക്കും..

9 comments:

चेगुवेरा ചെഗുവേര said...

തിരുവന്തപുരം കൊച്ചി ഭാഗത്തു നിന്നും ചില്ല്വാനും ചില ബ്ലോഗര്‍മാര്‍ ചെഗുവേരക്ക് രഹസ്യപിന്തുണ നല്‍കിയിട്ടുണ്ട്.

ഗൗരിനാഥന്‍ said...

ഞാന്‍ ഒരു പാട് പെണ്‍‌ബ്ലോഗ്ഗര്‍‌മാരെ കാണാറുണ്ടല്ലോ..........

Anonymous said...

maina comment moderation vechu..thts y i writing here its 4 u.

kanthapurathe alla njan great ennu paranjadhu..cheugeraye aanu great man ennu paranjadhu

read:"shame that u took the name of a great man..(che).."

cheguera (che) yude peru profile name aayi sweekaricha , thankalude oravarthi aanu shame ennu paranjadhu,,,

also comparing bin laden and kanthapuram is not good ennnaa paranjadhu..

ittimaalu paranjadu vaayichu...

cant agree all comments of kanthapuram...wht he said is wrong..and it will hurts many ladies,,also i dnt think islam says like tht..

Anonymous said...

plz delete the comments after reading..

Anonymous said...
This comment has been removed by the author.
Anonymous said...

ഒന്നുകില്‍ കാന്തപുരത്തിന്റെ നെഞ്ചത്ത്‌ അല്ലെങ്കില്‍ മുസ്ലിംങ്ങളുടെ പുറത്ത്‌..

ഒരു പെമ്പറന്നോത്തി വല്ലോനെയും / വല്ലതും നോക്കിയിരിക്കുന്നതും അത്‌ ഭയങ്കര പുരോഗമനമായും കരുതുന്ന ചില ചീഞ്ഞ ചിന്താഗതിക്കാര്‍ ഇപ്പോള്‍ ആ പെണ്ണുമ്പിള്ളയുടെ ഒരു ലീലാവിലാസം ( വ്യഭ്യചാരങ്ങള്‍ ഫോണില്‍ ഇട്ട്‌ കണ്ട്‌ രസിച്ചതിനു ശേഷം .. അയ്യോ അവിഹിതം ) അതിനെ ന്യായീകരിക്കാന്‍ വേറെ കുറെ അവന്മാരും അവളുമാരും..


അതിനിടയിലും തനി സ്വഭാവം പുറത്ത്‌ വരുന്നു. ഏത്‌. ഇസ്ലാമിനോടും മുസ്ലിംങ്ങളോടുമുള്ള വിരോധം

അതാ വരുന്നു ഒരു ഇട്ടി യും മുംതാസും അങ്ങിനെ കുറെ വിരകള്‍.. പേരു കൊണ്ട്‌ വിത്യാസമുണ്ടെങ്കിലും ഫലത്തില്‍ എല്ലാം തഥൈവ..

കാന്തപുരത്തിന്റെ ഒരു ഇന്റര്‍വ്യൂവിന്റെ വാലും തലയും കളഞ്ഞ്‌ ..അതോ സ്വന്തമായി പടച്ചുണ്ടാക്കിയതോ ആയ ചില വാചകങ്ങളുമായി ഒരുത്തി.. അതിനെ കയ്യടിച്ച്‌ കൊണ്ട്‌ വേറെ ഒരുത്തി..പിന്നെ അതിനെ പിന്താങ്ങിക്കൊണ്ട്‌ വേറെ ഒരു നം പുസകം



പിന്നെ കാന്തപുരത്തിനെ കുതിരകയറുന്നവര്‍ അദ്ധേഹത്തെ കുറിച്ച്‌ അല്‍പമെങ്കിലും പഠിക്കുന്നത്‌ നല്ലതാണു അതിനു ഈ സൈറ്റ്‌ സന്ദര്‍ശിക്കുക

Anonymous said...

www.kanthapuram.com

വല്യമ്മായി said...

തേങ്ങാപ്പീരയായല്ല പുട്ടിന്‍പൊടിയായി തന്നെ പെണ്ണുങ്ങള്‍ ബ്ലോഗില്‍ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ടല്ലോ

ടോട്ടോചാന്‍ said...

ആണായാലും പെണ്ണായാലും ബ്ളോഗറായാല്‍ പോരേ?
പെണ്ണെന്നു പറഞ്ഞാല്‍ തേങ്ങാപ്പീരയും പുട്ടിന്‍പൊടിയും ഒന്നും അല്ല നല്ല ഒന്നാംതരം മനുഷ്യരാണ്...