Friday, April 1, 2011

പാവം കുഞ്ഞാടുകള്‍

താഴെ തട്ടില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി മെമ്പര്‍മാരും അനുഭാവികളും ഡി.വൈ.എഫ്.ഐ ക്കാരുമായ പ്രവര്‍ത്തകര്‍ വിയര്‍ക്കുന്നതനുസരിച്ചാണ് കൊമ്പത്തെ സഖാക്കള്‍ ഭരണ ചക്രം തിരിക്കുന്ന കൊട്ടാരങ്ങളിലെത്തുന്നത്.
തലയ്ക്കു വെളിവില്ലാതെ കൊമ്പന്‍മാരായ തമ്പുരാക്കന്മാര്‍ ജനഹിതമറിയാതെ ഓരോന്ന് പത്രക്കാരുടെയും ടെലിവിഷന്‍ കാരുടെയും മുന്‍പില്‍ വിളിച്ചു പറയുന്നതിന് വരെ അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന ചാവേറുകളായ അണികളാണ് ജനങ്ങളോട് സമാധാനം പറയേണ്ടത്.
വല്യ തമ്പുരാക്കന്മാരുടെ കീഴ്ശ്വാസം വരെ ഒപ്പിയെടുത്ത് ചാനലുകള്‍ സംപ്രേഷണം ചെയ്യുന്ന ഇക്കാലത് മണി മാളികയിളിരിക്കുന്ന സഖാക്കള്‍ തിരഞ്ഞെടുപ്പ് കാലത്തും വാക്കുകള്‍ കരുതലോടെ ഉപയോഗിക്കുന്നില്ല.
ജനഹിതം വി.എസ്‌ ന്‌ ഒപ്പമാണ് എന്നതാണ് സത്യം. അത് സമ്മതിക്കാന്‍ വല്യ സഖാക്കള്‍ തയ്യാറാവുന്നില്ല. വി.എസ്നെ എതിര്‍ത്ത എതിര്‍ക്കുന്ന നേതാക്കള്‍ വരെ അവരുടെ തിരെഞ്ഞെടുപ്പ് പോസ്റ്റര്‍കളിലും ഫ്ലെക്സിലും വി എസ്നെ ഉപയോഗിക്കുന്നു. വി.എസ്‌ പ്രചാരണത്തില്‍ അടിച്ചു മുന്നേറുമ്പോള്‍ ആണ് ജനങ്ങളുമായി താഴെ തട്ടില്‍ ഒരു അടുപ്പവുമിലാത്ത എസ്‌.രാമചന്ദ്രന്‍ പിള്ള ദല്‍ഹീന്നു എഴുന്നള്ളി കേരളത്തില്‍ കുളം കലക്കാന്‍ എത്തുന്നത്‌. "മുഖ്യ മന്ത്രീനെ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും.. " പ്രഖ്യാപനം രാമചന്ദ്രന്‍ മാത്രമല്ല പ്രകാശ് കാരാട്ടും കോടിയേരിയും നടത്തി.. ലാവലിന്‍ കേസ് സുപ്രീം കോടതി തള്ളിയത്തിന്റെ പിറ്റേന്ന് വൈക്ലബ്യത്തോടെ പത്ര സമ്മേളനം വിളിച്ച പിണറായിയും അത് തന്നെ ഏറ്റു പറഞ്ഞു.. രണ്ടാഴ്ച മുന്‍പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമ്പോള്‍ അനിഷേധ്യനായ വി.എസ്‌ നയിക്കുമെന്ന് പറഞ്ഞത് പിണറായി വിഴുങ്ങി.
അതിനിടയില്‍ പാര്‍ട്ടി കമ്മറ്റിയില്‍ വി.എസ്‌ നെ ചവിട്ടി കൂട്ടുന്ന ഇ.പി.ജയരാജന്‍ ജയിച്ചാല്‍ വി.എസ്‌ തന്നെ മുഖ്യമന്ത്രി എന്നും കാറി വിളിച്ചതും ജനം അമ്പരപ്പോടെയാണ് കേട്ടത്.. എന്തൊരു മലക്കം മറിച്ചില്‍..
വി.എസ്‌ തരംഗത്തില്‍ ഒരു പക്ഷെ ഭരണം ഇടതിന് തന്നെ കിട്ടാനുള്ള സാധ്യത ഏറെക്കുറെ ഉണ്ടായിരുന്നു. അപ്പോഴാണ്‌ ചില വി.എസ്‌ വിരുദ്ധര്‍ക്ക് ഉറക്കം നഷ്ടപെട്ടത്.. ഭരണം കിട്ടിയാല്‍ വി.എസ്‌ നെ തന്നെ മുഖ്യനായി അവരോധിക്കേണ്ടി വന്നാല്‍.. സഹിക്കില്ലാ. അതോണ്ട് ഭരണം പൊളിക്കണം . കിളവന് വയസ്സ് കുറെ ആയല്ലോ ..അഞ്ചു കൊല്ലം കഴിഞ്ഞാല്‍ നമ്മക്ക് കയറി ഇരിക്കാലോ ....അതൊക്കെ
ആണെന്ന് തോന്നുന്നു ഉള്ളിലിരിപ്പ്..
സ്വന്തം പാര്‍ട്ടിയുടെ കുഴി ചില നേതാക്കള്‍ തന്നെയാണ് തോണ്ടുന്നത്‌..
ഇവനൊക്കെ ജയ് വിളിക്കാന്‍ പോകുന്ന പാവം അണികള്‍ ഒന്നുമറിയുന്നില്ല..പാവം കുഞ്ഞാടുകള്‍
തിരഞ്ഞെടുപ്പിന്റെ വൈകാരിക മുഹൂര്‍ത്തത്തില്‍ ദല്‍ഹീന്നു കെട്ടിയിറക്കുന്ന ചില നേതാക്കളും
മുഖം അളിഞ്ഞ കേരളത്തിലെ വല്യ തമ്പുരാന്മാരും ജനങ്ങളിലും അണികളിലും ആശയ കുഴപ്പം ഉണ്ടാക്കുകയാണ്.
വി.എസ്‌ എന്തെങ്കിലും വായ തുറന്നാല്‍ അപ്പോള്‍ പ്രശ്നമായി.. പാര്‍ട്ടി അച്ചടക്കമായി.. നടപടിയായി ..
എന്നാല്‍ മറ്റു ചിലര്‍ക്ക് അതൊന്നും ബാധകമല്ല താനും..
ജരമ്പു രോഗം തലയില്‍ കയറി അമ്മ പെങ്ങന്‍മാരെയും സഖാക്കളെയും തിരിച്ചറിയാന്‍ കഴിയാത്തവരെ പാര്‍ടീന്നു വലിച്ചെറിയാത്തത്തിനു ഇപ്പോള്‍ ചിലര്‍ ന്യായീകരിക്കുന്നത് അയാളെ പുറത്താക്കിയാല്‍ ആര്‍ എസ്‌ എസ്‌ കാര്‍ കൈകാര്യം ചെയ്യും. അയാള്‍ അവരുടെ ഹിറ്റ്‌ ലിസ്റ്റില്‍ പെട്ടതാണെന്നാണ് ..
ശരിക്കും ശുദ്ധി കലശം നടത്തേണ്ടത് മുകള്‍ തട്ടിലാണ്..
ഇപ്പോള്‍ കെട്ടി എഴുന്നെള്ളിച്ചു നടക്കുന്ന തമ്പുരാക്കളെ ഉന്തി താഴെ കളയണം ..
മനസ്സിന് ക്യാന്‍സര്‍ പിടിച്ചവര്‍ പ്രസ്ഥാനത്തെ നയിച്ചാല്‍ കീമോ ചികിത്സ അടിമുടി നടത്തേണ്ടി വരും..
ക്യാന്‍സര്‍ പിടിചിടം എത്രയും വേഗം മുറിച്ചു കളഞ്ഞാല്‍ ഏറ്റവും നല്ലത്..
പക്ഷെ ആര് മുന്‍കൈ എടുക്കും.. ആര് ഇടപെടും..
താമസിച്ചാല്‍ ജപ്പാനെ സുനാമി തിരകള്‍ അടിച്ചു തകര്‍ത്തത് പോലെ ഇവര്‍ നയിക്കുന്ന പാര്‍ട്ടിയെയും കടലെടുക്കും..

Sunday, June 13, 2010

സി.പി.ഐ- എമ്മും ബുദ്ധിജീവികളും

ഇ.എം.എസ് കാലം ചെയ്തപ്പോള്‍ ആശയ രംഗത്ത് സി.പി.എം നു ആര് ദിശാബോധം നല്‍കും എന്നൊരു ചോദ്യം പരക്കെ ഉയര്‍ന്നിരുന്നു.
എം.എന്‍ വിജയന്‍,എസ്.സുധീഷ്,കെ.ഇ.എന്‍.കുഞ്ഞമ്മദ്,പി.കെ.പോക്കര്‍,വി.പി.വാസുദേവന്‍,ആസാദ് മേലാറ്റൂര്‍,ഹമീദ് ചേന്നമംഗളൂര്‍....
ഇതില്‍ കെ.ഇ.എന്‍.പി.കെ.പോക്കര്‍ ഒഴികെ മറ്റെല്ലവരും പാര്‍ട്ടീന്ന് അകന്നു. അല്ലെങ്കില്‍ അകറ്റി.
എഴുത്തുകാരുടേയും സാംസ്കാരിക പ്രവര്‍ത്തകരുടേയും കലാകാരന്മാരുടേയും വലിയ പിന്തുണയും എന്നും ഇടതു പക്ഷത്തിനൊപ്പം ഉണ്ടായിരുന്നു. പിണറായിയുടേയും ഇ.പി.ജയരാജന്മാരുടേയും സമീപനം മൂലം ആ പിന്തുണയും കുറഞ്ഞു വന്നു..

എസ്.എഫ്.ഐ നേതാവായിരുന്ന സ്വരാജിനെകൊണ്ട് കവിത എഴുതിപ്പിച്ച് പുതിയ സാംസ്കാരിക കേരളം കെട്ടിപടുക്കാന്‍ ബോധപൂര്‍വം പാര്‍ട്ടി ശ്രമിക്കുന്നുമുണ്ട്.പുസ്തക പ്രസാധനം സാക്ഷാല്‍ പിണറായി തന്നെ നടത്തിയത് ഉചിതമായി..
എം.എന്‍.വിജയന്‍ മാഷെ പിന്തുണച്ച കുഞ്ഞപ്പ പട്ടാന്നൂരൊക്കെ പടിക്ക് പുരത്തായതില്‍ പിന്നെ മന്ത്രി സുധാകരനും സ്വരാജുമൊക്കെയാണ് സി.പി.എം സ്പോണ്‍സേര്‍ഡ് കവികള്‍..
വായനാ സമൂഹം അംഗീകരിക്കുമോ ഇല്ലയോ എന്നൊന്നും പ്രശ്നമല്ല..ഇവരുടെ അക്ഷരങ്ങള്‍ക്ക് മേയാന്‍ ദേശാഭിമാനി താളുകളുണ്ടല്ലോ..ഭീഷണിക്കും സമ്മര്‍ദ്ദങള്‍ക്കും വഴങ്ങിയും വിധേയത്വം കൊണ്ടും ദേശാഭിമാനിയുടെ വരിക്കാരായവര്‍ അനുഭവിക്കട്ടെ..

സ്വത്വ രാഷ്ട്രീയം വിവാദം വേണ്ടത്ര കത്തിപിടിച്ചില്ല..ഈ വിഷയത്തില്‍ പറഞ്ഞത് പറഞ്ഞില്ലാന്ന് ആണയിട്ട് മലക്കം മറിഞ്ഞ കെ.ഇ.എന്‍ കുഞ്ഞമ്മദിന്റെ ഓഹരിവില സാംസ്കാരിക വിപണിയില്‍ കുത്തനെ ഇടിഞ്ഞു..നിലപാടില്‍ ഉറച്ചു നിന്ന പോക്കറുടെ സൂചിക തരക്കേടില്ലാത്ത വിധം ഉയരുകയും ചെയ്തു. അല്ലെങ്കിലും ജമാ‍ അ ത്തെ ഇസ്ലാമിയുടെ കൂടെ അത്താഴവും സി.പി.എം കൂടെ കിടപ്പുമുള്ള കെ.ഇ.എന്നുമാര്‍ക്ക് എന്തു തറവിലയാണ് സാംസ്കാരിക കേരളം നല്‍കേണ്ടത്?.

കലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന ഇ.എം.എസ് സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കാ‍ന്‍ സി.പി.എം വീണ്ടും ഹമീദ് ചേന്നമംഗളൂരിനു വേദി നല്‍കിയിരിക്കുന്നു. നല്ലത്.
ജ മാ അത്തെ ഇസ്ലാമിയെ തള്ളി പറയാന്‍ തയ്യാറായ സി.പി.എം ഇനി കെ.ഇ.എന്‍ കുഞ്ഞമ്മദിനേയും തള്ളി പറയുമോ?
ഹമീദിനെ ചുകപ്പു പരവതാനിയൊരുക്കി സ്വീകരിച്ചത് കുഞ്ഞമ്മദിനെ ചവിട്ടി പുറത്താക്കുന്നതിനു മുന്നോടിയായുള്ള നിലമൊരുക്കലാണോ? കുഞ്ഞമ്മദും പോക്കറും ജ മാ അത്ത് ഇസ്ലാമിയുടെ മാര്‍കിസ്റ്റ് വാളുകളാണെന്ന് ഹമീദ് തുറന്നെഴുതിയതിന്റെ ഏഴാംപക്കമാണ് അദ്ദേഹത്തെ ‘ഇ.എം.എസിന്റെ ലോകം’ സെമിനാറിലേക്ക് വിളിച്ചതെന്ന് ഓര്‍ക്കണം!

പിണറായി,ഇ.പി ജയരാജന്മാരെ സുഖിപ്പിക്കാന്‍ പണ്ടെത്തെപ്പോലെ വി.എസ്.അച്ചുതാനന്ദനെ നാലു പള്ള് പറഞ്ഞതോണ്ടൊന്നും കാര്യമില്ലെന്ന് സാക്ഷാള്‍ കെ.ഇ.എന്നും ഇപ്പോള്‍ തിരിഞ്ഞിട്ടുണ്ടാവും..

എത്ര മുഖം മൂടി അണിഞ്ഞിട്ടും കാര്യമില്ല. നിങ്ങളുടെയും നമ്മുടെയും വിക്രുത രൂപം ലോകത്തിന്റെ മുമ്പില്‍ ഒരുനാള്‍ വെളിപ്പെടുക തന്നെ ചെയ്യും..വാക്കുകള്‍ കൊണ്ട് ലോകത്തെ അഭിസംബോധന ചെയ്യുന്നവരുടെ കപടത വളരെ പെട്ടന്നു തന്നെ വെളിപ്പെടും..

ഏതായാലും എട്ടു വര്‍ഷക്കാലത്തെ നീണ്ട ഇടവേളക്കു ശേഷം സി.പി.എം വേദിയിലെത്തിയ ഹമീദ്ക്കാക്ക് ലാല്‍ സലാം... നൂറ് ചുകപ്പന്‍ അഭിവാദ്യങ്ങള്‍..

കുഞ്ഞമ്മദ്+പോക്കര്‍ കഷായം അധികകാലം ബോധം കൂടിയ ഇനം അണികള്‍ക്ക് സേവിക്കാന്‍ നല്‍കാനാവില്ലാന്ന് വൈകിയെങ്കിലും സി.പി.എം തിരിച്ചരിഞ്ഞല്ലോ..നന്നായി.

ഹമീദ് മാഷുടെ കാര്യത്തില്‍ പിണറായിയെ അനുനയിപ്പിച്ചത് ഒരു പക്ഷേ പി.രാജീവ് ആയിരിക്കും. സ്വത്വ രാഷ്ട്രീയ അങ്കം പി.രാജീവും പി.കെ.പോക്കറും തമ്മിലായിരുന്നല്ലോ..

ചേന്നമംഗളൂരിനു പുറകെ തങ്ങള്‍ക്കും വിരുന്നിനു ക്ഷണം കിട്ടുമെന്നോര്‍ത്ത് ആസാദ്,സുധീഷ്,വാസുദേവ,സുരേന്ദ്രാദികളൊക്കെ വെറുതെ മനപ്പായസമുണ്ണേണ്ട. നിങ്ങളിനം വേറേയാണല്ലോ..എതിര്‍ സംഘടനയുണ്ടാക്കി സി.പി.എമ്മിനെ വിറപ്പിക്കുന്ന വേദിയിലൊന്നും ചേന്ദമങ്ങളൂരുകാരന്‍ ഇല്ലാതിരുന്നതോണ്ടാവും പിണറായി വലിയ കലിപ്പ് കാട്ടാതിരുന്നത്..

ആസാദ്,സുധീഷ്,വാസുദേവ,സുരേന്ദ്രാദികള്‍ സി.ആര്‍.നീലകണ്ടനെ മുന്നീ നിര്‍ത്തി നിങ്ങളുടെ വഴിക്ക് പോരാടൂ..ചത്ത പ്രതിപക്ഷമുള്ള കേരള മണ്ണീല്‍ സി.പി.എം കാട്ടുന്ന ചില നെറികേടുകള്‍ തുറന്നുകാട്ടാന്‍ നാല് ആണ്‍കുട്ടികളെങ്കിലും മറുപക്ഷം ഉണ്ടാവണമല്ലോ..

Sunday, March 15, 2009

യുവ രക്തം ബലി കൊടുക്കുമ്പോള്‍

“പത്രങ്ങളായ പത്രങ്ങളൊക്കെയും ചാനലുകളായ ചാനലുകളൊക്കെയും യുവ നിരയെ അണിനിരത്തിയ സി.പി.എം നെ പാടി പുകഴ്ത്തുകയാണല്ലോ“

“ലോകസഭാ ഇലക്ഷന്‍ കാര്യാണോ പറയണത്”

“അല്ലാതെ പിന്നേ..താനീ നാട്ടുകാരനല്ലേ?“

“എടാ കുവ്വേ സി.പി.എം നു ഇത്തവണ അഞ്ചു സീറ്റ് കഷ്ട്ടി കിട്ടിയാലായി. മാന്ദ്യകാലത്ത് അവരുടെ വിളവെടുപ്പ് കമ്മിയായിരിക്കും.. അതു തിരിച്ചറിഞ്ഞതോണ്ടല്ലേ യുവനിരയെ ബലി കൊടുക്കാന്‍ പിണറായി തീരുമാനിച്ചത്“

“ദളിത് സഖാവ് പി.കെ.ബിജുവും, ഗ്രനേഡേറില്‍ ഉപ്പൂറ്റി തകര്‍ന്ന സിന്ധു ജോയിയും,രാഗേഷും, രാജേഷും,
മുഹമ്മദ് റിയാസും അത്രക്ക് മോഷക്കാരാണോ?”

“ മുഹമ്മദ് റിയാസിന് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ പോലും ജനസമ്മതി നേടാന്‍ പറ്റിയിട്ടില്ല.ക്ലീന്‍ ഔട്ടായി..
മൂക്കാതെ പഴുപ്പിച്ചതിന്റെ ഉത്തമ ഉദാഹരണമാണ് കാണ്ണൂരിലെ അബ്ദുള്ളകുട്ടി. അതു വിലയിരുത്തുന്ന പാര്‍ട്ടി ഇങ്ങനെ ചില ചെപ്പടി വിദ്യയൊക്കെ കാണിക്കും. തന്നേപ്പോലെ തിരു മണ്ടന്മാര്‍ക്കതു തിരിയില്ല”

“എനക്കിപ്പോഴും തിരിഞ്ഞില്ല”

“എസ്.എഫ്.ഐ അയാലും ഡിഫിക്കാരായാലും വെയിലു കൊള്ളാതെയല്ലേ ഇവനൊക്കെ നേതാവായി വിലസുന്നത്.
പാര്‍ട്ടി സെക്രട്ടറിയെ തിരുമ്മാനും വാഴ്ത്താനുമല്ലേ ഈ ചകാവു പിള്ളേര്‍ക്കറിയൂ.. എങ്ങനേലും അധികാര പര്‍വ്വത്തില്‍ കയറി പറ്റണം.അതില്‍ മാത്രമാണ് ശുഷ്കാന്തി”

“ഒന്നു കൂടി തെളിച്ചു പറയ്”

“അടങ്ങ്. പറഞ്ഞു വന്നത്. വാത്സല്യം കൊണ്ട് മാത്രല്ല പിണറായി ഈ പിള്ളേരെ അങ്കത്തിനു നിര്‍ത്തിയത്.
തിരഞ്ഞെടുപ്പു ഗോദയില്‍ ഒരു മാസം അരയും തലയും മുറുക്കി വെയിലു കൊള്ളുമ്പോള്‍ ഒന്നു പരുവപ്പെടാനുണ്ട്.
എന്തായാലും പിള്ളേര് നന്നാവണമെന്നു തന്നെയാണ് കാരണവരുടെ ചിന്ത”

“അപ്പോള്‍ പരുവപ്പെടുന്ന കൂട്ടത്തില്‍ ഭാഗ്യമുള്ളവര് കയിച്ചിലാകും”

“അതെ അതെ”

“അപ്പോള്‍ യുവ രക്തം ബലി കൊടുക്കുന്നതില്‍ രണ്ടുണ്ടു കാര്യം - ടു ഇന്‍ വണ്‍”

“2004 പോലെ 19 സീറ്റും തൂത്തു വാരാവുന്ന സാഹചര്യമാണെങ്കില്‍ ലിസ്റ്റില്‍ പതം വന്ന കാരണവന്‍മാര്‍ക്കായിരിക്കും
മുന്‍ തൂക്കം കിട്ടുക.ഒന്നോ രണ്ടോ യുവനിരയെ പരിഗണിച്ചാലായി”

“സി പി എം ന്റെ യുവ ബലി യൂത്തന്‍ സിദ്ധിക്കിനു തുണയായി.”

“സിദ്ധിക്കിന്റെ സമയം കൊള്ളാം. ജയിക്കാനുള്ള കാലാവസ്ഥയുമുണ്ടല്ലോ”

Saturday, February 28, 2009

മാന്ദ്യ കാലത്തെ മുതലാക്കുക

“ലാവ് ലിന്‍ അഴിമതി.. ഛെ നാണക്കേട്”

“അഴിമതിയോ! നിങ്ങളുടെ ആരോപണമല്ലേ ഞങ്ങടെ സഖാവിനെതിരെ..?”

“മുമ്പൊക്കെ നേരിയ ആരോപണം നേരിടുന്ന സഖാക്കളെ പാര്‍ട്ടി പടിക്കു പുറത്തു നിര്‍ത്തുന്നതായിരുന്നല്ലോ പതിവ്”

“അതു പണ്ടത്തെ പാര്‍ട്ടി. ഇപ്പത്തെ പാര്‍ട്ടിയെപറ്റി നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല”

“അഴിമതി ആരോപണം ചകാവിന്റെ മാര്‍ക്കറ്റ് കൂട്ടിയല്ലോ?”

“സത്യം. നിങ്ങളുടെ തലക്കകത്ത് കളിമണ്ണല്ല. മാന്ദ്യ കാലത്ത് സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നില്ലേ…
കേരള മാര്‍ച്ചോടെ പാര്‍ട്ടീടെ മാറില്‍ പറ്റി ചേര്‍ന്നവരുടെ ജനകീയമൂല്യവും പത്തര മാറ്റ് വര്‍ദ്ധിച്ചിട്ടുണ്ട്”

“കെറുവിച്ച മുഖത്തോടെ ശംഖുമുഖത്ത് ഉത്സവം കൂടാന്‍ വന്നയാളുടെ മൂല്യമോ?’
“പഴന്തുണിക്ക് അല്ലേലും മാ‍ര്‍ക്കറ്റില്ലല്ലോ”
“നാണം മറക്കാന്‍ പഴന്തുണിപോലുമില്ലാത്തവരുടെ നാടാ‍ണെന്നത് സഖാവ് മറന്നൊ?’
“അങ്ങനെ ചില മൂലമ്പള്ളിക്കാരൊക്കെ ഇന്നാട്ടിലുണ്ട്. അവരായിട്ടൊന്നും ഞങ്ങള്‍ക്ക് ബന്ധമില്ല. ഞങ്ങടെതൊരു വല്ലാത്തതരം പാര്‍ട്ടിയാണ്”

“പണ്ട് “മൂലമ്പള്ളി“ക്കാരുടെ പ്രതീക്ഷ ഈ പാര്‍ട്ടിയായിരുന്നല്ലോ?’

“പണ്ടങ്ങനെ പലതുമുണ്ടാകും. പാലോറ മാത പണ്ട് ദേശാഭിമാനിക്ക് ആടിനെ തന്നെന്നു കരുതി ഇന്ന്
ഫാരീസ് അബൂബക്കറിനോട് കൊറ്റനാടിനെ ചോദിക്കാന്‍ പറ്റുമോ?”

“മനസ്സിലായി ചകാവേ.. “പോടാ പുല്ലേ..പട്ടീ” എന്നാക്രോശിക്കുന്നവരുടെ അണ്ണാക്കില്‍ കോടികള്
തിരുകണമെങ്കില്‍ സാന്റിയാഗോ മാര്‍ട്ടിന്മാര്‍ തന്നെ വേണം”

“അപ്രമാണിമാരൊക്കെ തന്നെ ഇപ്പോള്‍ പാര്‍ട്ടീടെ ചങ്ങാതിമാര്…ക്ലിയറായോ?”

“ഓ ക്കെ ക്ലിയറ് കട്ട്”

“അപ്പോള് മാന്ദ്യ കാലം അനുചര സഖാക്കളൊക്കെ ഇനി മുതലാക്കിക്കോളും”

“മനസിലായില്ല”

“ഇത്രയും കാലം കയ്യിട്ടു വാരാന്‍ ഒരു അറപ്പുണ്ടായിരുന്നു. അതു മാറിയല്ലോ..തമ്പ്രാന്‍ പത്തായം കട്ടാല്‍ അടിയന്മാര് കിണ്ണമെങ്കിലും വിഴുങ്ങണ്ടേ?”

“മിടുക്കന്മാരെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കും”

“എങ്ങനെ?’

“കട്ടാപ്പോരാ നടുനിവര്‍ന്നു നില്‍ക്കാനുള്ള ചങ്കുറപ്പുകൂടിയുള്ളോര്‍ക്ക് ഈ പാര്‍ട്ടീല് ഭാവിയുണ്ട്”

“കണ്ഫ്യൂഷന് തീര്‍ന്നു ചകാവേ.. ലാല്‍ സലാം”

“ലാല്‍ സലാം”

Friday, February 27, 2009

ലോകത്തിന്റെ പൂക്കുട്ടി

സിനിമ പടിക്കാന് മലയാളിക്കിന്നും അഡയാറിലേക്കും പൂനയിലേക്കും കല്‍ക്കത്തയിലേക്കും വണ്ടി കയറണം.
അല്ലെങ്കില് ആരുടെയെങ്കിലും അസിസ്റ്റന്റായും സ്വകാര്യ് ഇന്സ്റ്റിറ്റൂട്ടിലോ കയിലു കുത്തണം.
മികച്ച സിനിമകള് പിറന്ന കേരളത്തില് കലാ സാങ്കേതിക മികവുള്ളൊരു സിനിമാ പടന കളരി ഇനിയും ഉണ്ടായിട്ടില്ല.
ആരെങ്കിലും സ്വന്തം കഴിവിലും പ്രയത്നത്തിലും ലോകത്തിന്റെ നെറുകയിലെത്തി നക്ഷത്രമാകുമ്പോള് വെഞ്ചാമരം വീശാന് കക്ഷിഭേദമന്യേ ഭരണ പുംഗവന്മാര് ഓടി ചെന്നോളും..
ശബ്ദ മിശ്രണത്തിന് ഓസ്കാറ് നേടി റസൂല് ലോകത്തിന്റെ പൂക്കുട്ടിയായപ്പോ‍ള് റസൂലിന്റെ തറവാട്ടില് ഓടിയെത്തിയവരില് ഉന്മ്മന് ചാണ്ടിയും മന്ത്രി ബേബിയുമ്മെല്ലാമുണ്ടായിരുന്നു..
സദ്യ ഉണ്ട് വിരലുകള് നക്കിം തുടച്ചാണ് അവറ് തലസ്ഥനത്തേക്ക് മടങ്ങിയത്.
ഭരണ സിംഹാസനത്തില് വാഴും കാലം കേരളത്തിലൊരു ഫിലിം ഇന്‍സ്റ്റിറ്റൂട്ടിനു വേണ്ടി ചെറു വിരലനക്കാത്തവരാണ് പൂക്കുട്ടി തറവാട്ടിലെ സദ്യ ഉണ്ട് വിരല് ഊംബി ഒക്കാനമിടുന്നത്….

വാല് : സ്ലം ഡോഗ്സ് എന്നു ഇന്ത്യയില് ചിത്രീകരിച്ച വിദേശ ഇംഗ്ലീഷ് ചിത്രത്തിനു പേരിടാം. എന്നാല് തന്റെ പടത്തിന് ബാറ്ബറ് മല്ലു എന്നു പേരിട്ടത് മാറ്റേണ്ടി വന്നു എന്ന് ഡയറക്ടറ് പ്രിയദര്ശന് പറയുന്നു.

Saturday, February 7, 2009

ചെളി കോരാന്‍ കെ.ടി.ജലീലും

പുലി കുഞ്ഞാലിക്കുട്ടിയെ കുറ്റിപ്പുറത്ത് മലര്‍ത്തിയടിച്ച, അഴിമതിക്കെതിരെ കുരിശുയുദ്ധമല്ല ഖുറാന്‍ പോരാട്ടം തന്നെ നടത്തുമെന്നു പ്രഖ്യാപിച്ച കെ.ടി.ജലീല്‍ പിണറായി വിജയന്റെ നവകേരള യാത്രയില്‍ സ്ഥിരാംഗമാണ്.
ഒരു വ്യക്തി നക്ഷത്രം പൊലെ ഉയര്‍ന്നു വരുമ്പോള്‍ നമ്മുക്കൊക്കെ ഒരു പ്രതീക്ഷയുണ്ടാകും..പക്ഷേ ആ തിരിനാളത്തെ ഊതിക്കെടുത്തി ജലീലും പ്രായോഗിക പാത സ്വീകരിച്ചിരിക്കുന്നു...അഴുക്കില്‍ കിടന്നുരുളുന്നതില്‍ അറപ്പ് കാണിക്കാതിരിക്കുന്നു..
കഷ്ടം..ഉദരംഭരികളായ രാഷ്ട്രീയക്കാര്‍ അളിഞ്ഞ നിലപാടു സ്വീകരിക്കുന്നത് നാമെപ്പോഴും കാണുന്നതാണ്.
സൂര്യ തെളിച്ച മുഖഭാവമുള്ള കെ.ടി.ജലീല്‍ ജാഥയിലുടനീളം പിണറായിക്ക് കീ ജയ് വിളിച്ചു മുന്നേറുമ്പോള്‍ പല മനസ്സുകളിലും ആ മുഖം ഇരുണ്ടു പൊകുകയാണ്..നവ കേരള യാത്ര തിരുവനന്തപുരത്ത് സമാപിക്കുമ്പോള്‍ ലാവലിന്‍ ഇടപാടിനെ ന്യായീകരിച്ച് ന്യായീകരിച്ച് ഉള്ളില്‍ ഉള്ള നന്മ പോലും നശിച്ച് ജലീല്‍ പുതിയ കാല രാഷ്ട്രീയകച്ചവടം നടത്താന്‍ പാകത കൈവരിക്കും..
അല്ലേലും രാഷ്രീയ ബിസിനസ് നടത്താന്‍ സി.പി.എം നോളം ഇപ്പോള്‍ ലീഗ് എത്തില്ലല്ലോ..
സി.പി.എം ന്റെ ഏജന്‍സി പണീയാണ് ലാഭകരമെന്ന് തിരിച്ചറിഞ്ഞ ജനാബ് ജലീലിനെ കുറ്റം പറയാന്‍ പറ്റില്ലല്ലോ..

Monday, December 29, 2008

സിദ്ധി കുഞ്ഞാപ്പു

യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാ‍ന പ്രസിഡണ്ട് സിദ്ധിക്കിനെ പുകച്ചു പുറത്തു ചാടിക്കാന്‍ എതിര്‍ സവര്‍ണ്ണ ഗ്രൂപ്പുകാര്‍ പതിനെട്ടടവും പയറ്റി സുല്ലു പറഞ്ഞു.
ഉമ്മച്ചന്‍ വിഷ്ണുനാഥ് ചെക്കനെ യൂത്ത് പ്രസിഡണ്ടാക്കാന്‍ ഒന്നു തള്ളി നോക്കിയെങ്കിലും ചീറ്റിപ്പോയി.
കോയിക്കോടുകാരന്‍ സിദ്ധിക്ക് നാലു കാലില്‍ തന്നെ വീണു.
രാഹുല്‍ ഗാന്ധി കഷായം നാലു നേരവും സേവിക്കണ കുഞ്ഞാപ്പുവിനോടാണോ തെക്കന്മാരുടെ കളി….

എന്നാലും നമ്മുടെ കുഞ്ഞാപ്പൂന് ഇത്തിരി സ്ഥലജല വിഭ്രാന്തി പിടികൂടിയോന്നൊരു ശങ്ക..
ഇപ്പോള്‍ കുഞ്ഞാപ്പു തെക്കുവടക്കു നടന്നു പ്രസ്സ് മീറ്റ് വിളിച്ചു പറയുന്നത് ഒരേ കാര്യം-
“പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കണം..” എന്ന്.. ഏത്…മനസ്സിലായോ?

സിദ്ധിക്ക് കുഞ്ഞാപ്പൂന് എന്‍.ഡി.എഫ് ബാന്ധവം ഉണ്ടെന്നു പറഞ്ഞാണല്ലൊ എതിരാളികള്‍ പട നയിച്ചത്..
അപ്പോ ഞമ്മള് പാക്കിസ്ഥാനും മുസ്ലീം തീവ്രവാദികള്‍ക്കും എതിരാണെന്ന് മാലോകരെ ബോധ്യപ്പെടുത്തനമല്ലോ..കഷ്ടം..

എല്ലാ പാര്‍ട്ടീകളിലും എന്‍.ഡി.എഫ് നുഴഞ്ഞു കയറിയിട്ടുണ്ടെന്നുള്ള് ശ്രുതി വ്യാപകമായി പരക്കുന്നുണ്ട്.
മുസ്ലീങ്ങളായ കോണ്‍ഗ്രസ്സുകാരോടും, സി.പി.എം, സി.പി.ഐ ക്കാരോടുമൊക്കെ ചിലര് തമാശക്ക് ചോദിച്ചു തുടങ്ങി-
“സഖാവേ / ലീഡറേ നിങ്ങള് എന്‍.ഡി.എഫ് ആണോ?”

യൂത്ത് കോണ്‍ഗ്രസ്സ് ഗ്രൂപ്പുകളിയിലെ വര്‍ഗ്ഗീയ കാര്‍ഡ് പൊട്ടാതെ കുതിര്‍ന്നു പോയെങ്കിലും, സിദ്ധിക്കിനെ ബാധിച്ച ഭയം എഴുതിതള്ളേണ്ട ഒന്നല്ല. എതിരാളികള്‍ ആരോപിക്കും പോലെ തനിക്കു വറ്ഗ്ഗീയ ബന്ധമില്ലെന്ന് സ്ഥാപിക്കാന്‍‍ യൂത്ത് നേതാവ് പെടാപാടു പെടുകയാണ്.

കേരളത്തില് മുസ്ലീം വോട്ടുബാങ്ക് നിര്‍ണ്ണായകമായതുകൊണ്ട് മാത്രമാണ് സിദ്ധിക് കസേരയില് നിന്നും തെറിക്കാതിരുന്നത്.
അല്ലെങ്കില്‍ ചാണ്ടികുഞ്ഞൂഞ്ഞിന്റെ ആശീര്‍വാദത്തോടെ കുഞ്ഞാപ്പൂനെ ചവിട്ടി തെറുപ്പിച്ച് പയ്യന്‍ വിഷ്ണുനാഥ് കസേരയില് കയറി ഇരുന്നേനെ…

ലോകസഭാ തിരഞ്ഞെടുപ്പില് ജനാബ് അബ്ദുള്ളകുട്ടിക്ക് ഇക്കുറിയും കണ്ണൂര്‍ സീറ്റ് സി.പി.എം കൊടുത്താല്‍ എതിരങ്കം കുറിക്കാന്‍ സിദ്ധിക്കിന് നറുക്കു വീഴാന്‍ സാധ്യത കാണുന്നു. എങ്കില്‍ വീറുള്ള പോരാട്ടമായിരിക്കുമത്..