Monday, December 29, 2008

സിദ്ധി കുഞ്ഞാപ്പു

യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാ‍ന പ്രസിഡണ്ട് സിദ്ധിക്കിനെ പുകച്ചു പുറത്തു ചാടിക്കാന്‍ എതിര്‍ സവര്‍ണ്ണ ഗ്രൂപ്പുകാര്‍ പതിനെട്ടടവും പയറ്റി സുല്ലു പറഞ്ഞു.
ഉമ്മച്ചന്‍ വിഷ്ണുനാഥ് ചെക്കനെ യൂത്ത് പ്രസിഡണ്ടാക്കാന്‍ ഒന്നു തള്ളി നോക്കിയെങ്കിലും ചീറ്റിപ്പോയി.
കോയിക്കോടുകാരന്‍ സിദ്ധിക്ക് നാലു കാലില്‍ തന്നെ വീണു.
രാഹുല്‍ ഗാന്ധി കഷായം നാലു നേരവും സേവിക്കണ കുഞ്ഞാപ്പുവിനോടാണോ തെക്കന്മാരുടെ കളി….

എന്നാലും നമ്മുടെ കുഞ്ഞാപ്പൂന് ഇത്തിരി സ്ഥലജല വിഭ്രാന്തി പിടികൂടിയോന്നൊരു ശങ്ക..
ഇപ്പോള്‍ കുഞ്ഞാപ്പു തെക്കുവടക്കു നടന്നു പ്രസ്സ് മീറ്റ് വിളിച്ചു പറയുന്നത് ഒരേ കാര്യം-
“പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കണം..” എന്ന്.. ഏത്…മനസ്സിലായോ?

സിദ്ധിക്ക് കുഞ്ഞാപ്പൂന് എന്‍.ഡി.എഫ് ബാന്ധവം ഉണ്ടെന്നു പറഞ്ഞാണല്ലൊ എതിരാളികള്‍ പട നയിച്ചത്..
അപ്പോ ഞമ്മള് പാക്കിസ്ഥാനും മുസ്ലീം തീവ്രവാദികള്‍ക്കും എതിരാണെന്ന് മാലോകരെ ബോധ്യപ്പെടുത്തനമല്ലോ..കഷ്ടം..

എല്ലാ പാര്‍ട്ടീകളിലും എന്‍.ഡി.എഫ് നുഴഞ്ഞു കയറിയിട്ടുണ്ടെന്നുള്ള് ശ്രുതി വ്യാപകമായി പരക്കുന്നുണ്ട്.
മുസ്ലീങ്ങളായ കോണ്‍ഗ്രസ്സുകാരോടും, സി.പി.എം, സി.പി.ഐ ക്കാരോടുമൊക്കെ ചിലര് തമാശക്ക് ചോദിച്ചു തുടങ്ങി-
“സഖാവേ / ലീഡറേ നിങ്ങള് എന്‍.ഡി.എഫ് ആണോ?”

യൂത്ത് കോണ്‍ഗ്രസ്സ് ഗ്രൂപ്പുകളിയിലെ വര്‍ഗ്ഗീയ കാര്‍ഡ് പൊട്ടാതെ കുതിര്‍ന്നു പോയെങ്കിലും, സിദ്ധിക്കിനെ ബാധിച്ച ഭയം എഴുതിതള്ളേണ്ട ഒന്നല്ല. എതിരാളികള്‍ ആരോപിക്കും പോലെ തനിക്കു വറ്ഗ്ഗീയ ബന്ധമില്ലെന്ന് സ്ഥാപിക്കാന്‍‍ യൂത്ത് നേതാവ് പെടാപാടു പെടുകയാണ്.

കേരളത്തില് മുസ്ലീം വോട്ടുബാങ്ക് നിര്‍ണ്ണായകമായതുകൊണ്ട് മാത്രമാണ് സിദ്ധിക് കസേരയില് നിന്നും തെറിക്കാതിരുന്നത്.
അല്ലെങ്കില്‍ ചാണ്ടികുഞ്ഞൂഞ്ഞിന്റെ ആശീര്‍വാദത്തോടെ കുഞ്ഞാപ്പൂനെ ചവിട്ടി തെറുപ്പിച്ച് പയ്യന്‍ വിഷ്ണുനാഥ് കസേരയില് കയറി ഇരുന്നേനെ…

ലോകസഭാ തിരഞ്ഞെടുപ്പില് ജനാബ് അബ്ദുള്ളകുട്ടിക്ക് ഇക്കുറിയും കണ്ണൂര്‍ സീറ്റ് സി.പി.എം കൊടുത്താല്‍ എതിരങ്കം കുറിക്കാന്‍ സിദ്ധിക്കിന് നറുക്കു വീഴാന്‍ സാധ്യത കാണുന്നു. എങ്കില്‍ വീറുള്ള പോരാട്ടമായിരിക്കുമത്..

Friday, December 19, 2008

വീരനും പിണറായി വാലേ...

സാക്ഷാല്‍ വീരന്‍ മദയാനയും പിണറായിക്കു മുന്‍പില്‍ അടിതെറ്റി വീണു.
താന്‍ പ്രസാദിക്കണമെങ്കില്‍ ഡിസംബര്‍ മാസം തീരും മുന്‍പ്, 2009 പ്രഭാതം വിരിയും മുന്‍പ് ചെയ്യാനായി ചില വഴിപാടുകളുടെ ചിറ്റ് പിണരായി വീരേന്ദ്രകുമാരനു കൊടുത്തിരുന്നു.
1) തന്നെയും പാര്‍ട്ടീക്കാരെയും അവഹേളിക്കാന്‍ പേനയെടുത്ത എഡിറ്റര്‍ ഗോപാലക്രീഷ്ണനെ മാത്രുഭൂമീന്ന് പടിയിറക്കണം.
2) വി.എസ് വിഭാഗത്തിന്റെ ഓഹരിവില കമ്പോളത്തില്‍ ഇടിക്കണം..വാര്‍ത്തകള്‍ മുക്കണം..
3) മിന്നല്‍ പിണറായി അനുകൂല വാര്‍ത്തകള്‍ക്കുള്ള കോളം കൂട്ടണം.
4) “നര്‍മ്മഭൂമി“യെയും ഹരികുമാറിനെയും കെട്ടുകെട്ടിക്കണം.
വീരന്‍ സാഷ്ടാംഗം വീണു പിണറായിയുടെ കാലില്‍..ലോക്സഭാ തിരഞെടുപ്പു വരുന്നു. കോഴിക്കോട് സീറ്റ് ഉറപ്പിക്കണമല്ലോ..
അതു മാത്രമല്ല കാര്യം വയനാട്ടില്‍ എസ്റ്റേറ്റുഭൂമി സംരക്ഷിക്കുകയും ചെയ്യണമല്ലോ..
മകന്‍ ശ്രേയംസിന്റെ പൊളീറ്റിക്കല്‍ ഭാവികൂടി നോക്കണ്ടേ..
എഡിറ്റര്‍ ഗോപാലന്‍ ഓന്റെ പാട്ടിനു പോട്ടെ
വി.എസ് നെ പ്രൊമോട്ടു ചെയ്യാന്‍ മഷി കളയണ ഏര്‍പ്പാടും നിര്‍ത്തി..വി.എസ് ട്രന്റ് കേരളത്തില്‍ കത്തി കയറുമെന്നും, ഗവര്‍മെണ്ടിലും പാറ്ട്ടീലും അച്ചുമാന്‍ കരുത്തു നേടുമെന്നും കണക്കു കൂട്ടിയതു പിഴച്ചു പോയി..
മാര്‍ക്കറ്റിടിഞ്ഞ കിളവനെ ഇനിയും താങ്ങിയാല്‍ തന്റെ ആപ്പീസു പൂട്ടുമെന്നു വീരനറിയാം.
പിണറായി സുഖിയന്‍ വാര്‍ത്തകള്‍ വന്നോട്ടെ..പിണറായിയെ നല്ലോണം തന്നെ തിരുമ്മണം..
“‘നര്‍മ്മ ഭൂമിയു”ടെ പരിഹാസം സഖാക്കള്‍ക്കും പാര്‍ട്ടിക്കും ഉണ്ടാക്കുന്ന അലോസരം ചില്ലറയല്ല.പാര്‍ട്ടി യോഗങ്ങളിലെ സാധാരണക്കാരായ പ്രവര്‍ത്തകരുടെ മുനവെച്ച വിമറ്ശനത്തിനു പിറകില്‍ നര്‍മഭൂമി സ്വാധീനിക്കുന്നുണ്ടോയെന്നു സംശയമുണ്ട്. അതോണ്ട് വീരാ നര്‍മ്മം നമുക്കു വേണ്ട..”
പറയുന്നതാരപ്പാ...അനുസരിച്ചല്ലേ പറ്റൂ..

സാമ്പത്തിക പ്രതിസന്ധി വന്നതെത്ര നന്നായി. ജീവനക്കാരുടെ അലവന്‍സുകള്‍ വെട്ടിക്കുറചച്ചു..ധനകാര്യം നിര്‍ത്തി സധാരണ പേജിലൊതുക്കി..
നര്‍മഭൂമി ഇനി കാശിക്കു പോട്ടെ.. ഹരികുമാറീനെ ചരമ കോളം ചെയ്യാനിരുത്താം..
നട്ടെല്ലുള്ള എഡിറ്ററായിരുന്നു ഗോപാലക്രീഷ്ണന്‍..ഇനി മാത്രുഭൂമി ചത്തേ ചതഞ്ഞേന്നു പറഞ്ഞ് അച്ചടിച്ചിറങ്ങിക്കോളും..
മാത്രുഭൂമിയുടെ മനം മാറ്റം കാണുമ്പോള്‍ സംശയിച്ചു പോകുന്നു - ഫാരിസ് മത്രുഭൂമി ഷെയര്‍ സ്വന്തമാക്കിയൊ?
ഫാരിസ് ആരാ മോന്‍?
നമ്മള്‍ വിഡ്ഡി പരിഷകള്‍..

Saturday, December 13, 2008

സുരേഷ്കുമാറും ജയരാജന്‍മാരും

“ഒരുദ്യോഗസ്ഥന്‍ രാഷ്ട്രീയത്തില്‍ ഇടപെട്ട്‌ അഭിപ്രായം പറയുന്ന അവസരമുണ്ടായപ്പോള്‍ സ്വാഭാവികമായും പ്രതികരിച്ചു. അപ്പോള്‍ കേസ്‌ കൊടുക്കുമെന്നാണ്‌ സുരേഷ്‌കുമാര്‍ പറയുന്നത്‌. വന്‍കിടക്കാരെ ഒഴിപ്പിക്കുന്നതിനുപകരം സ്വന്തം ഉപജീവനത്തിന്‌ മണ്ണ്‌ പൊന്നാക്കിയവരെ കുടിയൊഴിപ്പിക്കാനാണ്‌ ദൗത്യസംഘം ശ്രമിച്ചത്‌. ഇത്‌ എ.കെ.ജി.യുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്ന സി.പി.എമ്മിനും എല്‍.ഡി.എഫിനും നോക്കിനില്‍ക്കാനാവില്ല-
മൂന്നാര്‍ മുന്‍ ദൗത്യസംഘം തലവന്‍ സുരേഷ്‌കുമാര്‍ തനിക്കെതിരെ കേസ്‌ കൊടുക്കുന്നുണ്ടെങ്കില്‍ കൊടുക്കട്ടെ, അപ്പോള്‍ കാണാം.”
മുകളിലെ ഗീര്‍വാണം പി. ജയരാജന്‍ എം.എല്‍.എ. വകയാണ്.

മേഡ് ഇന്‍ കണ്ണൂര്‍ വക വേറൊരു ജയരാജനാ‍ണ് ലോട്ടറി മുതലാളി ചകാവു സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്ന് രണ്ടു കോടി രൂപ ദേശാഭിമാനി വാര്‍ത്തകള്‍ മാലോകരെ നേരത്തെ അറിയിക്കാനായി കൈപറ്റിയത്.
സുരേഷ്കുമാര്‍ ലോട്ടറി ഡയറക്ടര്‍ ആയിരിക്കേയാണ് മാര്‍ട്ടിനെയും അനുചരന്‍മാരെയും ഒരു പൂട്ടു പൂട്ടിയത്. അന്ന് മാര്‍ട്ടിന്‍ നീട്ടിയ കോടികള്‍ വാ പൊളിച്ച് അമക്കിയിരുന്നുവെങ്കില്‍ പരട്ട രാഷ്ട്രീയക്കാരുടെ പുലയാട്ടു കേട്ട് കഞ്ഞി കുടിക്കേണ്ട ഗതികേട് സുരേഷിനുന്ണ്ടാവില്ലായിരുന്നു. പക്ഷേ സുരേഷ്കുമാറ് നാട്ടുകരുടെ കഫം തിന്നുന്ന രാഷ്ട്രീയ ഭിക്ഷാംദേഹി ഗണത്തില്‍ പെട്ടവനല്ലല്ലോ..! നട്ടെല്ലു സ്റ്റഡിയായിട്ടുള്ള ആണ്‍കുട്ടിയാണല്ലൊ.. എന്‍.ജി.ഒ യൂണിയങ്കാരും, അസോസിയേഷങ്കാരും, കെ.ജി.ഒ ക്കാരുമൊന്നും സുരേഷിനെ സംഘടനാ അച്ചടക്കം പടിപ്പിക്കാനും വരില്ലല്ലോ..

ഇന്നു കേരളത്തിന്റെ ആണത്തം രാവും പകലുമെന്ന ഭേദമില്ലാതെ സാമാനം ഉദ്ദീവപ്പിച്ച് പാവം പെണ്‍കുട്ടികളെ/സ്ത്രീകളെ വേട്ടയാടുന്നതില്‍ മികവു കാട്ടുകയാണ് . ഇതിനെ ആണത്തമെന്നല്ല മ്രിഗത്വമെന്നു പറയുന്നതാവും ഭേദം..
ചെഗുവേരയുടെ പോസ്റ്ററുകളും പതിച്ച്..മതിലുകളില്‍ ചെയുടെ ചിത്രവും വരച്ചുവെച്ചു നടക്കാനല്ലാതെ തിന്മക്കെതിരെ കൈ ചൂണ്ടാന്‍ ആംബിയറുള്ള ഡിഫിക്കാരു നാട്ടിലുണ്ടോ? മഷിയിട്ടു നോക്കിയാല്‍ കാണില്ല.

ചോരച്ചാലു നീന്തികയറിയെന്നു വീമ്പുപറയുന്ന രാഷ്ട്രീയ യുവജന സംഘടനക്കാരില്‍ ആണുങ്ങളുടെ കുലം മുടിഞ്ജ്ഞുപോയ കാലത്ത് , ചോരയും ജീവിതവും കൊടുത്ത് പാര്‍ട്ടി വളര്‍ത്തിയ മണ്മറഞ്ഞവരുടെ ഓര്‍മകളെ ചേളിയില്‍ ചവിട്ടി താഴ്ത്തിയും, രക്ത സാക്ഷികളുടെ ശവത്തില്‍ ചവിട്ടിയും പാര്‍ട്ടി പ്രവര്‍ത്തനം പുതിയ ബിസിനസ് സാമ്രാജ്യമാക്കിയവര്‍ നട്ടെല്ലുള്ള ഒരു ഉദ്യോഗസ്ഥനെ എങ്ങിനെ സഹിക്കും... ദഹിക്കുന്ന കാര്യമല്ലത്..
ഒന്നുകില്‍ തങ്ങളുടെ തിട്ടൂരത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ട്രേഡ് യൂണിയന്‍ അടിമയായ ഉദ്യോഗസ്ഥരാവണം..അല്ലെങ്കില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന മന്തനായ സേവകനാകണം.
മുനയുള്ള വീറുള്ള തന്റേടമുള്ള ഉശിരുള്ള ചെറ്റകളെ കേരളത്തില്‍ പൊറുപ്പിക്കില്ല എന്നു ചുരുക്കം.

കേരള സര്‍വീസില്‍ വാഴണമെങ്കില്‍ ജയരാജന്മാരെ അനുസരിക്കാന്‍ പടിക്കുക എന്നു ചുരുക്കം.
അച്ചുമാമന്‍ പീണറായിയുടെ മുഖത്തു തുപ്പി കസേരയില്‍ നിന്നിറങ്ങി വന്ന് കേരളത്തില്‍ പുതിയൊരു ചുകപ്പുപാത തെളിയിക്കുമെന്നു ആശിച്ചവര്‍ നിരാശയുടെ പടുകുഴിയിലാണ്ടുപോയി..

ഇനി അച്ചുമാമന്‍ കസേരയില്‍ നിന്നിറങ്ങി വന്നാല്‍ ഒരു പട്ടി പോലും തിരിഞ്ഞു നോക്കില്ല. കുറച്ചു മുമ്പായിരുന്നെങ്കില്‍ പുതുകേരള പിറവിക്കായി ലക്ഷങ്ങള്‍ വി.എസ് നൊപ്പം അണിചേരുമായിരുന്നു.
നമ്മുടെ ജീവിതവും അളിഞ്ഞുപോകുന്നു...
സുരേഷിനു സസ്പെന്‍ഷന്‍ പുല്ലാണ്..കേന്ദ്ര സര്‍വീസിലേക്കു തിരിച്ചയച്ച് ബീഹാറിലോ കാഷ്മീരിലോ നിയമിച്ചാലും ഈ പുലി പുല്ലു തിന്നില്ല..
ആണത്തം കുറ്റിയറ്റില്ലല്ലോ എന്നു സമാധാനിക്കാം..
മുനയുള്ളവരെയല്ല മുനതേഞ്ഞവരെയാണ് സര്‍ക്കാര്‍ സേവനത്തിനു വേണ്ടത്...
അല്ലെങ്കില്‍ രാഷ്ട്രീയക്കാര്‍ മുനയൊടിക്കും..തടുക്കാനുള്ള ചങ്കൂറ്റം സുരേഷിനെപ്പോലെ എത്രപേര്‍ക്കുണ്ടാവും?