Sunday, June 22, 2008

കത്തുന്ന പുതുമുഖ നായിക

“എന്റെ കുട്ടിക്കാലത്ത് ഞാന്‍ അരാധിച്ചിരുന്ന നടന്റെ കൂടെ ‍, ഇപ്പോള്‍ അഭിനയിക്കാന്‍ അവസരമുണ്ടായത് ഒരു ഭാഗ്യമാണ് ” ഇപ്പോള്‍ കത്തി നില്‍ക്കുന്ന ഒരു നടി കുറച്ചു നാള്‍ മുമ്പേ ഒരു അഭിമുഖത്തില്‍ പറഞ്ഞതാണിത്..

ഈ നടിയും അന്‍പതിനോടടുത്ത ആ നടനും ഇപ്പോള്‍ പ്രണയ ജോടികളാണ്. തൈ കിളവനും റോസാമൊട്ടും ചേര്‍ന്നു‍ള്ള പ്രണയ രംഗങ്ങള്‍ കാണുമ്പോള്‍ ഓക്കാനിക്കും..ഗര്‍ഭിണികള്‍ അപ്പോ ചര്‍ദ്ദിക്കും.. ശരീര ചലനങ്ങളില്‍ നായകന്റെ മാംസളമായ ശരീരം ഇളകിയാടുന്നതു കാണുമ്പോള്‍ പടു കിളവന്‍ എന്നു അറിയാതെ പറഞ്ഞു പോകും.. ഞാന്‍ ഒരു നടന്മാരുടേയും വിരോധിയല്ല. എനിക്ക് ചില ഫാന്‍സ് അസോസിയേഷന്‍കാരോട് കടപ്പാടുമുണ്ട്. ആളെകൂട്ടാനായി ഫാന്‍സ് കാര്‍ തന്ന ടിക്കറ്റുകൊണ്ട് ചില പടങ്ങള്‍ ഞാന്‍ കണ്ടിട്ടുമുണ്ട്..

ലാലേട്ടനു വേണ്ടി ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ‘രസതന്ത്രം’ , ‘ഇന്നത്തെ ചിന്താവിഷയം’ എന്നീ ചിത്രങ്ങളിലൊക്കെ ജാസ്മിന്‍ - ലാല്‍ പെര്‍ഫ്യൂം തന്നെയാണു ലോകരെ മണപ്പിക്കുന്നത്.. രണ്ടു ചിത്രങ്ങളിലേയും ഗാ‍ന രംഗങ്ങളില്‍ ചിലത് ഒരേ പാ‍റ്റേണില്‍ തന്നെ...

പകരം പ്രിത്വിരാജ് - മീരാജാസ്മിന്‍ ജോടിയുടെ ഗാന രംഗങ്ങള്‍ ആയാലോ? കാഴ്ചക്ക് ഒരു ചൂടുണ്ടാകും..

പക്ഷേ നിര്‍മാണം രാജല്ലല്ലോ...

കൂതിയില്‍ മഞ്ഞ മാറാത്ത നാലാം ക്ലാസ്സിലോ അഞ്ചാം ക്ലാസ്സിലോ പടിക്കുന്ന ഏതേലും പെണ്‍കിടാങ്ങള്‍ ഇപ്പോള്‍ പ്രിത്വിരാജിനെ മനസ്സില്‍ ആരാധിക്കുന്നുണ്ടാകും..

ഭാവിയിലെ നായക ശുക്രന്‍ പ്രിത്വിരാജില്‍ തെളിഞ്ഞു കാണുന്നതിനാല്‍, ചരിത്രം ആവര്‍ത്തിച്ചാല്‍ അവള്‍ക്ക് പതിനാറോ പതിനെട്ടോ ആകുമ്പോള്‍ പ്രിത്വിയുടെ നായിക ആയികൂടെന്നില്ല. പക്ഷെ അന്ന് പ്രിത്വിരാജിന് ഇന്നത്തെ വീറും ശൂരും ഉണ്ടാകില്ല എന്നതാണു ഖേദകരം.. മമ്മൂട്ടിയെ പോലെ ആഹാരത്തില്‍ എത്ര നിയന്ത്രണം വരുത്തിയാലും കാലത്തിന്റെ തൊലി ചുളിവുകള്‍ മായ്ക്കാന്‍ പറ്റില്ലല്ലോ..

പഴുത്തളിഞ്ഞ റോബസ്റ്റോ പഴത്തിന്റെ കൂടെ കാന്താരി മുളകു കഴിക്കാന്‍ പറയുന്നമാതിരിയാണ് തീകെട്ട പടു കിളവന്മാരുമായി കത്തുന്ന പൊടിപെണ്‍പിള്ളേരെ ആടിപ്പിക്കുന്നത്..

കാന്താരി മുളക് , പൂണ്ടെടുത്ത് പുളിയന്‍ മാങ്ങയിലും ചെത്തിയെടുത്ത പൈനാപ്പിളിലും അരച്ചു പുരട്ടി കഴിച്ചാല്‍ എരിവും പുളിയും മധുരവും ചേര്‍ന്നൊരു രസമുണ്ട്.. ആ ചേരുവ അറിയാവുന്ന ചില സംവിധായകര്‍ പുതു യുവ ജോടികളെ വെച്ച് പടം പിടിക്കുന്നു..ചിലപ്പോ ക്ലിക്കാകുന്നു...

മുമ്പ് കിളവന്മാരായ അറബികള്‍ കൊച്ചു പെണ്‍കുട്ടികളെ വേള്‍ക്കാനായി/ പ്രാപിക്കാനായി കേരളത്തില്‍ വന്നിരുന്നു എന്നു വാര്‍ത്തയുണ്ടായിരുന്നു..ഇപ്പോഴും?......?

കലയായാലും ജീവിതമായാലും ഏതുതരക്കാരേയും സഹിക്കാനുള്ള ശേഷി കുഞ്ഞു പ്രായം മുതല്‍ക്കേ പ്രക്രുതി പെണ്‍കിടാങ്ങള്‍ക്ക് കനിഞ്ഞു നല്‍കിയത് അവരുടെ ഭാഗ്യം.. കൈനിറയെ പണവും കിട്ട്യാപിന്നെ ഏതു സഹനവും ഓക്കെ എന്നുമായിരിക്കുന്നു..

ശരീര സൌന്ദര്യം നിലനിര്‍ത്താനും പ്രായം കൂടുന്നത് അറിയാതിരിക്കാനും ഒരു നടനു കിട്ടിയ ഉപദേശം പൂക്കളുടെ തേന്‍ വലിച്ചു കുടിക്കാനാണ്. നടന്റെ ഗാര്‍ഡനിലെ ബെഡ്ഡു ചെയ്തെടുത്ത ഇന്നത്തെ പൂവുകളില്‍ തരി തേനില്ല. ഊമ്പി സമയം കളയുന്നതു മിച്ചം..

ഉപദേശകനായ ഡോക്ടറുടെ അടുക്കല്‍ വീണ്ടും ശരണം പ്രാപിച്ചപ്പോഴാണു നടന്‍ ഒരു പൊട്ടനാണെന്നു ഡോക്ടര്‍ക്ക് തിരിഞ്ഞത്.. പച്ചയോടെ കാര്യം തെളിച്ചു പറഞ്ഞു. ഡോക്ടര്‍ ഉദ്ദേശിച്ച മധു മറ്റേതു തന്നെ.. നടന്റെ ആത്മഗതം പെട്ടന്നായിരുന്നു “അതിനാണോ പഞ്ഞം”

“അധികം ഓടിയ വണ്ടി പറ്റൂലാ ഫ്രഷ് വേണം ഫ്രെഷ്..”
“എന്റെ എല്ലാ പടത്തിലും ഇനി പുതുമുഖ നായിക നിര്‍ബന്ധമാണ്. അവളെ ഇന്റര്‍വ്യൂവിനായി എന്റെ മുന്‍പില്‍ നിര്‍ത്തുക..ഞാന്‍ കാസ്റ്റ് ചെയ്യും..”

“ഇത്രക്ക് അഹങ്കാരം വേണോ?’‘

“എന്റെ നിലനില്‍പ്പിന്റെ പ്രശ്നമാണിത്..ഇടം കോലിടരുത്..”

സിനിമയില്‍ നടികളൊക്കെ എത്ര കഴിവുള്ളവരായാലും ഇയ്യാം പാറ്റകളെ പോലെ പൊഴിഞ്ഞു പോകുന്നു. അല്ലേല്‍ ഏതെങ്കിലും മരമോന്തയുള്ള നടന്മാര്‍ കല്യാണമാക്കി വിഴുങ്ങുന്നു..

നായക നിരയിലേക്കുയര്‍ന്ന നടന്മാര്‍ മ്രുതസഞ്ജീവനി കഴിച്ചതു പോലെ തൈകിളവനായാലും കൂതിയില്‍ മഞ്ഞ മാറാത്ത പൊടിപെണ്‍പിള്ളേരുമായി മധു നുകര്‍ന്ന് സ്ക്രീനില്‍ തകര്‍ത്താടികൊണ്ടിരിക്കുന്നു..

4 comments:

Anonymous said...

സിനിമയില്‍ നടികളൊക്കെ എത്ര കഴിവുള്ളവരായാലും ഇയ്യാം പാറ്റകളെ പോലെ പൊഴിഞ്ഞു പോകുന്നു. അല്ലേല്‍ ഏതെങ്കിലും മരമോന്തയുള്ള നടന്മാര്‍ കല്യാണമാക്കി വിഴുങ്ങുന്നു..

ഗുപ്തന്‍ said...

കൂതിയില്‍ മഞ്ഞ മാറാത്ത - ഈ പ്രയോഗം കേരളത്തില്‍ ഭൂരിഭാഗമിടങ്ങളിലും പച്ചത്തെറിയാണ് സുഹൃത്തേ. താന്കള്‍് മന്ത്രി സുധാകരന്‍ അല്ലെങ്കില്‍ പൊതുവേദികളില്‍ ഉപയോഗിക്കനറയ്ക്കുന്ന പ്രയോഗം. മനഃപൂര്‍‌വം ഉപയോഗിച്ചതെല്ലെങ്കില്‍ അത്തരം ഗ്രാമ്യഭാഷകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ആശംസകള്‍

ഏറനാടന്‍ said...

:)

അനൂപ്‌ കോതനല്ലൂര്‍ said...

നിങ്ങള് പറഞത് ശരിയാ മാഷെ ലാലേട്ടന്‍ എന്തിനാ ഇങ്ങനെ ഒള്ള വില കളയുന്നെ
നല്ല കഥാപാത്രങ്ങള്‍ നോക്കി അഭിനയിച്ചു കൂടെ ഇനിയെങ്കിലും.