Sunday, June 13, 2010

സി.പി.ഐ- എമ്മും ബുദ്ധിജീവികളും

ഇ.എം.എസ് കാലം ചെയ്തപ്പോള്‍ ആശയ രംഗത്ത് സി.പി.എം നു ആര് ദിശാബോധം നല്‍കും എന്നൊരു ചോദ്യം പരക്കെ ഉയര്‍ന്നിരുന്നു.
എം.എന്‍ വിജയന്‍,എസ്.സുധീഷ്,കെ.ഇ.എന്‍.കുഞ്ഞമ്മദ്,പി.കെ.പോക്കര്‍,വി.പി.വാസുദേവന്‍,ആസാദ് മേലാറ്റൂര്‍,ഹമീദ് ചേന്നമംഗളൂര്‍....
ഇതില്‍ കെ.ഇ.എന്‍.പി.കെ.പോക്കര്‍ ഒഴികെ മറ്റെല്ലവരും പാര്‍ട്ടീന്ന് അകന്നു. അല്ലെങ്കില്‍ അകറ്റി.
എഴുത്തുകാരുടേയും സാംസ്കാരിക പ്രവര്‍ത്തകരുടേയും കലാകാരന്മാരുടേയും വലിയ പിന്തുണയും എന്നും ഇടതു പക്ഷത്തിനൊപ്പം ഉണ്ടായിരുന്നു. പിണറായിയുടേയും ഇ.പി.ജയരാജന്മാരുടേയും സമീപനം മൂലം ആ പിന്തുണയും കുറഞ്ഞു വന്നു..

എസ്.എഫ്.ഐ നേതാവായിരുന്ന സ്വരാജിനെകൊണ്ട് കവിത എഴുതിപ്പിച്ച് പുതിയ സാംസ്കാരിക കേരളം കെട്ടിപടുക്കാന്‍ ബോധപൂര്‍വം പാര്‍ട്ടി ശ്രമിക്കുന്നുമുണ്ട്.പുസ്തക പ്രസാധനം സാക്ഷാല്‍ പിണറായി തന്നെ നടത്തിയത് ഉചിതമായി..
എം.എന്‍.വിജയന്‍ മാഷെ പിന്തുണച്ച കുഞ്ഞപ്പ പട്ടാന്നൂരൊക്കെ പടിക്ക് പുരത്തായതില്‍ പിന്നെ മന്ത്രി സുധാകരനും സ്വരാജുമൊക്കെയാണ് സി.പി.എം സ്പോണ്‍സേര്‍ഡ് കവികള്‍..
വായനാ സമൂഹം അംഗീകരിക്കുമോ ഇല്ലയോ എന്നൊന്നും പ്രശ്നമല്ല..ഇവരുടെ അക്ഷരങ്ങള്‍ക്ക് മേയാന്‍ ദേശാഭിമാനി താളുകളുണ്ടല്ലോ..ഭീഷണിക്കും സമ്മര്‍ദ്ദങള്‍ക്കും വഴങ്ങിയും വിധേയത്വം കൊണ്ടും ദേശാഭിമാനിയുടെ വരിക്കാരായവര്‍ അനുഭവിക്കട്ടെ..

സ്വത്വ രാഷ്ട്രീയം വിവാദം വേണ്ടത്ര കത്തിപിടിച്ചില്ല..ഈ വിഷയത്തില്‍ പറഞ്ഞത് പറഞ്ഞില്ലാന്ന് ആണയിട്ട് മലക്കം മറിഞ്ഞ കെ.ഇ.എന്‍ കുഞ്ഞമ്മദിന്റെ ഓഹരിവില സാംസ്കാരിക വിപണിയില്‍ കുത്തനെ ഇടിഞ്ഞു..നിലപാടില്‍ ഉറച്ചു നിന്ന പോക്കറുടെ സൂചിക തരക്കേടില്ലാത്ത വിധം ഉയരുകയും ചെയ്തു. അല്ലെങ്കിലും ജമാ‍ അ ത്തെ ഇസ്ലാമിയുടെ കൂടെ അത്താഴവും സി.പി.എം കൂടെ കിടപ്പുമുള്ള കെ.ഇ.എന്നുമാര്‍ക്ക് എന്തു തറവിലയാണ് സാംസ്കാരിക കേരളം നല്‍കേണ്ടത്?.

കലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന ഇ.എം.എസ് സെമിനാറില്‍ പ്രബന്ധം അവതരിപ്പിക്കാ‍ന്‍ സി.പി.എം വീണ്ടും ഹമീദ് ചേന്നമംഗളൂരിനു വേദി നല്‍കിയിരിക്കുന്നു. നല്ലത്.
ജ മാ അത്തെ ഇസ്ലാമിയെ തള്ളി പറയാന്‍ തയ്യാറായ സി.പി.എം ഇനി കെ.ഇ.എന്‍ കുഞ്ഞമ്മദിനേയും തള്ളി പറയുമോ?
ഹമീദിനെ ചുകപ്പു പരവതാനിയൊരുക്കി സ്വീകരിച്ചത് കുഞ്ഞമ്മദിനെ ചവിട്ടി പുറത്താക്കുന്നതിനു മുന്നോടിയായുള്ള നിലമൊരുക്കലാണോ? കുഞ്ഞമ്മദും പോക്കറും ജ മാ അത്ത് ഇസ്ലാമിയുടെ മാര്‍കിസ്റ്റ് വാളുകളാണെന്ന് ഹമീദ് തുറന്നെഴുതിയതിന്റെ ഏഴാംപക്കമാണ് അദ്ദേഹത്തെ ‘ഇ.എം.എസിന്റെ ലോകം’ സെമിനാറിലേക്ക് വിളിച്ചതെന്ന് ഓര്‍ക്കണം!

പിണറായി,ഇ.പി ജയരാജന്മാരെ സുഖിപ്പിക്കാന്‍ പണ്ടെത്തെപ്പോലെ വി.എസ്.അച്ചുതാനന്ദനെ നാലു പള്ള് പറഞ്ഞതോണ്ടൊന്നും കാര്യമില്ലെന്ന് സാക്ഷാള്‍ കെ.ഇ.എന്നും ഇപ്പോള്‍ തിരിഞ്ഞിട്ടുണ്ടാവും..

എത്ര മുഖം മൂടി അണിഞ്ഞിട്ടും കാര്യമില്ല. നിങ്ങളുടെയും നമ്മുടെയും വിക്രുത രൂപം ലോകത്തിന്റെ മുമ്പില്‍ ഒരുനാള്‍ വെളിപ്പെടുക തന്നെ ചെയ്യും..വാക്കുകള്‍ കൊണ്ട് ലോകത്തെ അഭിസംബോധന ചെയ്യുന്നവരുടെ കപടത വളരെ പെട്ടന്നു തന്നെ വെളിപ്പെടും..

ഏതായാലും എട്ടു വര്‍ഷക്കാലത്തെ നീണ്ട ഇടവേളക്കു ശേഷം സി.പി.എം വേദിയിലെത്തിയ ഹമീദ്ക്കാക്ക് ലാല്‍ സലാം... നൂറ് ചുകപ്പന്‍ അഭിവാദ്യങ്ങള്‍..

കുഞ്ഞമ്മദ്+പോക്കര്‍ കഷായം അധികകാലം ബോധം കൂടിയ ഇനം അണികള്‍ക്ക് സേവിക്കാന്‍ നല്‍കാനാവില്ലാന്ന് വൈകിയെങ്കിലും സി.പി.എം തിരിച്ചരിഞ്ഞല്ലോ..നന്നായി.

ഹമീദ് മാഷുടെ കാര്യത്തില്‍ പിണറായിയെ അനുനയിപ്പിച്ചത് ഒരു പക്ഷേ പി.രാജീവ് ആയിരിക്കും. സ്വത്വ രാഷ്ട്രീയ അങ്കം പി.രാജീവും പി.കെ.പോക്കറും തമ്മിലായിരുന്നല്ലോ..

ചേന്നമംഗളൂരിനു പുറകെ തങ്ങള്‍ക്കും വിരുന്നിനു ക്ഷണം കിട്ടുമെന്നോര്‍ത്ത് ആസാദ്,സുധീഷ്,വാസുദേവ,സുരേന്ദ്രാദികളൊക്കെ വെറുതെ മനപ്പായസമുണ്ണേണ്ട. നിങ്ങളിനം വേറേയാണല്ലോ..എതിര്‍ സംഘടനയുണ്ടാക്കി സി.പി.എമ്മിനെ വിറപ്പിക്കുന്ന വേദിയിലൊന്നും ചേന്ദമങ്ങളൂരുകാരന്‍ ഇല്ലാതിരുന്നതോണ്ടാവും പിണറായി വലിയ കലിപ്പ് കാട്ടാതിരുന്നത്..

ആസാദ്,സുധീഷ്,വാസുദേവ,സുരേന്ദ്രാദികള്‍ സി.ആര്‍.നീലകണ്ടനെ മുന്നീ നിര്‍ത്തി നിങ്ങളുടെ വഴിക്ക് പോരാടൂ..ചത്ത പ്രതിപക്ഷമുള്ള കേരള മണ്ണീല്‍ സി.പി.എം കാട്ടുന്ന ചില നെറികേടുകള്‍ തുറന്നുകാട്ടാന്‍ നാല് ആണ്‍കുട്ടികളെങ്കിലും മറുപക്ഷം ഉണ്ടാവണമല്ലോ..