Monday, July 28, 2008

പെണ്‍ വാണിഭം

MM TV യിലെ‘നേരെ ചൊവ്വേ‘ യില്‍ ഒരു സൂപ്പര്‍ നടനോട് ജോണി ലൂക്കോസിന്റെ പച്ചയായ ചോദ്യത്തിന്റെ സാരാംശം ഇങ്ങനെയായിരുന്നു :
“നിങ്ങള് പല ശ്രീകോവിലുകളിലായി മൂവായിരാമത്തെ ‘വെടി’ ‍പൊട്ടിച്ചതിന്റെ ആഘോഷം കൊച്ചീയിലെ ഒരു ഹോട്ടലില്‍ വെച്ചു നടത്തിയെന്നു കേട്ടല്ലോ?”
“എണ്ണം കണക്കാക്കിയതില്‍ ചിലപ്പോള്‍ പിശകു വരാം മുവായിരമോ മുവായിരത്തി പത്തോ ആകാം“
എന്നു സരസമായി പറഞ്ഞ് ആ മഹാ നടന്‍ ചോദ്യം സൂപ്പറായിട്ട് അംഗീകരിക്കുകയാണ് ചെയ്തത്.
ഒട്ടും അസഹിഷ്ണുതയില്ലാതെ..ഭയങ്കര ചങ്കൂറ്റം തന്നെ..
പല പല ശ്രീകോവിലുകളില്‍ അമിട്ടും മാലപടക്കങ്ങളും പൊട്ടിക്കാന്‍ കരുത്തില്ലാത്തവര്‍ ഒരു പൊട്ടാസെങ്കിലും കല്ലിലടിച്ചു പൊട്ടിക്കാമെന്നു കരുതി ഹോട്ടലിലും ലോഡ്ജുകളിലും രാപാര്‍ക്കും.ചിലപ്പോള്‍ പകല്‍ വെട്ടത്തിലും ഒരു കൈ നോക്കാനിറങ്ങും..
ബ്രായുടെ ഹുക്കും അടിപാവാടയുടെ ചരടും അഴിക്കും മുമ്പ് വാതിലില്‍ പോലീസ് മുട്ടും..
റൂമിലേക്ക് ഇരച്ചു കയറുന്ന പോലീസുകാര്‍ കുലപ്പിച്ച ‘നേന്ത്രപഴ‘ത്തില്‍ പിടിച്ചു ഞെരുക്കും..കാമം കാറ്റുകുത്തിയ ബലൂണ്‍ കണക്കെ ട്രാജഡിയാവും..പത്രമാധ്യമങ്ങളില്‍ എരിപൊരി വാര്‍ത്തയും വരും..
മാനം കപ്പലു കയറിയ ചിലര്‍ പാവാട വള്ളിക്ക് ബലമില്ലാത്തതോണ്ട് സാരിത്തലപ്പില്‍ സാരി കുരുക്കി ചാവുകയും ചെയ്യും..
മാനത്തെ മിന്നുന്ന നക്ഷത്രങ്ങളും ഭൂമിയിലെ കരിപുരണ്ട ജീവിതങ്ങളും തമ്മിലുള്ള വ്യത്യാസമാണിത്.
പെണ്ണുള്ളിടത്തെല്ലാം വാണിഭമുണ്ടാകുമെന്നും അമേരിക്കയില്‍ ചായ കുടിക്കുന്നപോലാണതെന്നും പണ്ട് നായനാര്‍ സഖാവ് പറഞ്ഞ പോലെ സിനിമാലോകത്തും ചായ കുടിപോലെയാണ് കാര്യങ്ങള്‍ എന്നു കേട്ടിട്ടുണ്ട്. കത്തിച്ച സിഗരറ്റില്‍ നിന്നും കൂട്ടുകാര്‍ ഒരു പഫ് എടുക്കുന്ന പോലെ എന്നൊക്കെ കരുതി വീടും കുടീയും വിട്ട് നക്ഷത്ര ലോകത്ത് ചേക്കേറിയ ആണ്‍പറ്റങ്ങള്‍ ഏറെയും, സ്റ്റാര്‍ ലീലാവിലാസം കണ്ടും ഗോസിപ്പുകള്‍ കേട്ടും തുപ്പലവും ഇറക്കി നടക്കുകയാണെന്നത് വേറെ കാര്യം..‍

4 comments:

Anonymous said...

പണ്ട് നായനാര്‍ സഖാവ് പറഞ്ഞ പോലെ സിനിമാലോകത്തും ചായ കുടിപോലെയാണ് കാര്യങ്ങള്‍ എന്നു കേട്ടിട്ടുണ്ട്.

ബാബുരാജ് said...

കുറച്ചു നാളുകള്‍ക്കു മുന്‍പാണ്‌. ഒരു 'വൈകിട്ടത്തെ പരിപാടി'ക്കിടയില്‍ പരിചയമുള്ള ഒരു ഡി വൈ എസ്‌ പി പറഞ്ഞതാണ്‌. "സുഹൃത്തെ, നിങ്ങളോ ഞാനോ ഒരു പെണ്ണിനേയും കൊണ്ടൊരു ഹോട്ടലില്‍ മുറിയെടുത്താല്‍ എപ്പോള്‍ പോലീസ്‌ പൊക്കി എന്നു ചോദിച്ചാല്‍ പോരേ? എന്നാല്‍ ഈയിടെ നടന്നതെന്താ? ഈ നാട്ടിലുള്ള ഐപ്പീയെസ്‌ കാരെ മുഴുവന്‍ കാവലുനിറുത്തിയല്ലെ അവനും, അളിയനും അവന്റെ കൊളംബിയന്‍ കൂട്ടുകാരിയും പിന്നെ വേറെ കൊറെ തേവിടിശ്ശീകളും പട്ടാപ്പകല്‍ കുമരകം ടാജിലെ കുളത്തില്‍ കിടന്ന് ഫക്ക്‌ ചെയ്തത്‌." എന്ന്.
ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖനായ (ഭാവി പ്രധാനമന്ത്രി?) ഒരു യുവ നേതാവും, അയാളുടെ കാമുകിയും, അളിയനും, കാമുകിയുടെ കുറെ കൂട്ടുകാരികളും സംസ്ഥാന അതിഥികളായി ആയിടെ കുമരകം സന്ദര്‍ശിച്ചപ്പോള്‍ ഇപ്പറഞ്ഞ ഉദ്ദ്യോഗസ്ഥനും അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നു.

കാര്യങ്ങള്‍ നക്ഷത്രലോകത്ത്‌ മാത്രമല്ല എന്നു സൂചിപ്പിക്കാനായിരുന്നു. പിന്നെ ഇക്കൂട്ടരും താരങ്ങള്‍ തന്നെയാണല്ലോ?

Unknown said...

പ്പെണ്‍ വിശയത്തില്‍നമമള്‍ മനോരോഗികള്‍
ആയികഴിഞു.അതിന്‍റെതെളിവാണ് മകളെവരെ
കൊലലുന്നതിനുമുന്‍പ് പീടിപ്പിക്കന്ന തന്‍ത
തന്ത
എന്നാണാവോ അമമേനേം................

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

ആളെ പറയില്ല!ക്ലൂ ഉണ്ട് ഹരിയിലില്ല എന്നാലോ കൃഷണനിലുണ്ട്.