Thursday, June 19, 2008

കണ്ണൂര്‍.എം.പി.ക്ക് ചൂരല്‍കഷായം

പണ്ട് എസ്.എഫ്.ഐ കുട്ടിയായിരുന്നപ്പോള്‍ പോലീസിന്റെ തല്ലു കൊണ്ട് എ.പി.അബ്ദുള്ളകുട്ടിയുടെ പുറം പൊളിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അച്ചടക്കത്തിന്റെ പേരില്‍ സി.പി.ഐ. എം ജില്ലാ കമ്മറ്റി ഇടക്കിടെ എം.പി.യായ അബ്ദുള്ളക്കുട്ടിക്കു ചൂരല്‍ കഷായം നല്‍കി വരുന്നു..
ശ്രീകണ്‍ടാപുരത്ത് ഒരു പരിപാടിയില്‍ ഹര്‍ത്താലിനെതിരെ സംസാരിച്ചെന്നും, ഹര്‍ത്താല്‍ വികസനത്തെ തടസ്സപെടുത്തുന്നുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞത് പാര്‍ട്ടി വിരുദ്ധം, തൊഴിലാളി വിരുദ്ധം എന്നൊക്കെ വിശദീകരിച്ചാണു പരസ്യമായി ശാസിക്കാന്‍ വാറോല ഇറക്കിയിരിക്കുന്നത്..
എം.പി.ആയതിനു ശേഷം ഈ പഴയ കുട്ടി നേതാവ് വന്ന വഴിയൊക്കെ മറന്നെന്നു പലരും പറയുന്നുണ്ട്.... ചില ഉത്തരേന്ത്യന്‍ എം.പി.മാരുമായി ചേര്‍ന്നു മാര്‍ബിള്‍ ബിസിനസില്‍ പങ്കാളിയായെന്നും, മക്കയിലേക്ക് ഉംറക്കു പോയെന്നും ഒക്കെ കേള്‍ക്കുന്നു..അതൊന്നും പാര്‍ട്ടിക്ക് രസിച്ചിട്ടില്ല.
പാര്‍ട്ടി ദത്തെടുത്താലും മുസല്‍മാന്റെ താവഴി രക്തമല്ലേ അബ്ദുളളകുട്ടീടെ ഞരമ്പിലൂടെ ഒഴുകുന്നത്...കച്ചോടത്തില്‍ മാപ്പിളമാരെ പിന്തള്ളാന്‍ ഒരു ബുഷിനും പറ്റില്ല.
എന്നാല്‍ അബ്ദുളളകുട്ടീടെ തിരുമണ്ടേല് ഇത്തിരികൂടി വെളിച്ചം കേറാനുണ്ട്.. ബിസിനസില്‍ ഒറ്റക്കിറങ്ങാതെ പാര്‍ട്ടീലിപ്പോ വോയിസുള്ള ഏതേലും തമ്പുരാക്കന്മാരേയോ, തമ്പുരാക്കന്മാരുടെ സന്തതികളേയോ പങ്കു കച്ചവടത്തിനു കൂട്ടിയിരുന്നുവെങ്കില്‍‍ ശകുനം മുടക്കാന്‍ ആരും വരില്ലായിരുന്നു..
അപ്പോ ആരെങ്കിലും ഓരിയിട്ടാല്‍ തന്നെ ആ ചകാവിന്റെ കഴുത്തു ഞെക്കി ശബ്ദം പുറത്തു വരാതിരിക്കാ‍നുള്ള ഏര്‍പ്പാട് തമ്പുരാക്കന്മാരു തന്നെ ചെയ്തോളുമായിരുന്നു..
ലാഭം ഒറ്റക്ക് അമക്കാനുള്ള അത്യാര്‍ത്തികൊണ്ടല്ലേ.. ആനപ്പുറത്തു കയറ്റിയ പാര്‍ട്ടി തരുന്ന കിഴുക്ക് ഒറ്റക്കു തന്നെ സഹിക്ക്..
അരി വാങ്ങി ഉണ്ണാന്‍ പാടുപെടുന്ന ഒരു ശരാശരി കേരളീയന്‍ ഒരു എം.പി.ക്കു കിട്ടുന്ന ആനുകൂല്യങ്ങല്ലറിഞ്ഞാല്‍ ബോധം കെട്ടു വീഴും... സുഖ ജീവിതത്തില്‍ മധിച്ചു സുഖിക്കുമ്പോഴാവണം മക്കയില്‍ ഉംറക്ക് പോകാന്‍ അബ്ദുളളകുട്ടീക്ക് വെളിപാടുണ്ടായത്... പഴയ വിപ്ലവ പീഡന കാല ഓര്‍മ്മകള്‍ ആത്മീയപാതയുടെ പുതപ്പില്‍ പൊതിഞ്ഞ് വെച്ച് പച്ച കൊടിക്കീഴിലേക്ക് ചേക്കേറാനുള്ള വല്ല ആലോചനയും ഉണ്ടോ അവോ? ലീഗിലാണെങ്കില്‍ മാര്‍ബിള്‍ കച്ചോടം പൊടിപാറിക്കാം..
ലീഗില്‍ എന്തെങ്കിലും കച്ചോടം ഇല്ലാത്ത, നാലു കായി പുറം വരുമാനമില്ലാത്തവരാണ് ഏഴാം കൂലികള്‍..
കണ്ണൂരില്‍ ശബരി മലക്കു പോയ പാര്‍ട്ടി മെമ്പര്‍മാര്‍ പാര്‍ട്ടിക്കു മാപ്പെഴുതി കൊടുത്തു. മുത്തപ്പന്‍ വെള്ളാട്ടം കെട്ടിയ ബ്രാഞ്ച് സെക്രട്ടറിയെ സസ്പന്റ് ചെയ്തു. ഉംറക്കു പോയതിനു അബ്ദുള്ളകുട്ടിയോട് വിശദീകരണം ചോദിക്കാത്തത് എന്താണാവോ? മുസ്ലീങ്ങളുടെ വികാരത്തെ വെറുതെ പ്രകോപിപ്പിച്ച് വോട്ട് വീണ്ടും കുഞ്ഞാലിക്കുട്ടീടെ സഞ്ചീല് കൊണ്ടിടണ്ടാന്നു തലച്ചോറുള്ള ഏതേലും നേതാവിനു തോന്നിക്കാണും..
എന്തായാലും പണ്ട് പോലീസിന്റെ മര്‍ദ്ദനം കിട്ടിയ കുട്ടി നേതാവിനോട് തോന്നിയിരുന്ന ഒരിഷ്ടം ഇപ്പോ തോന്നുന്നില്ല...

3 comments:

Anonymous said...

കണ്ണൂരില്‍ ശബരി മലക്കു പോയ പാര്‍ട്ടി മെമ്പര്‍മാര്‍ പാര്‍ട്ടിക്കു മാപ്പെഴുതി കൊടുത്തു. മുത്തപ്പന്‍ വെള്ളാട്ടം കെട്ടിയ ബ്രാഞ്ച് സെക്രട്ടറിയെ സസ്പന്റ് ചെയ്തു. ഉംറക്കു പോയതിനു അബ്ദുള്ളകുട്ടിയോട് വിശദീകരണം ചോദിക്കാത്തത് എന്താണാവോ? മുസ്ലീങ്ങളുടെ വികാരത്തെ വെറുതെ പ്രകോപിപ്പിച്ച് വോട്ട് വീണ്ടും കുഞ്ഞാലിക്കുട്ടീടെ സഞ്ചീല് കൊണ്ടിടണ്ടാന്നു തലച്ചോറുള്ള ഏതേലും നേതാവിനു തോന്നിക്കാണും..
എന്തായാലും പണ്ട് പോലീസിന്റെ മര്‍ദ്ദനം കിട്ടിയ കുട്ടി നേതാവിനോട് തോന്നിയിരുന്ന ഒരിഷ്ടം ഇപ്പോ തോന്നുന്നില്ല...

ഫസല്‍ said...

അബ്ദുള്ളക്കുട്ടി മീശ വടിച്ചാല്‍ പിണറായിയാവുമോ?
അബ്ദുള്ളക്കുട്ടി കള്ളി ഷര്‍ട്ടിട്ടാല്‍ കൊടിയേരി സന്താനമാകുമോ?
അബ്ദുള്ളക്കുട്ടി മക്കയില്‍ പോയാല്‍ സുധാകര്നോ പന്ന്യനോ ആകുമോ?
അബ്ദുള്ളക്കുട്ടിക്ക ആവാന്‍ പറ്റുന്നത് അത്രക്കു കൂടി പൊക്കം വെച്ചാല്‍ ഇമ്മിണി ബല്യ ഒന്നാകാം..........അല്ല പിന്നെ.

ഞാന്‍ ഇരിങ്ങല്‍ said...

അബ്ദുള്ള ക്കുട്ടി ഉം റ നിര്‍വ്വഹിച്ചെങ്കില്‍ പാര്‍ട്ടി അത് ചോദിക്കണം. അതിന് പാര്‍ട്ടിക്ക് അധികാരമുണ്ട്.

അബ്ദുള്ളക്കുട്ടി ഹര്‍ത്താല്‍ നിരോധിക്കണം എന്ന് പറഞ്ഞെങ്കില്‍ അത് പാര്‍ട്ടിയുടെ നയമല്ലെങ്കില്‍ പാര്‍ട്ടി അത് ചോദിക്കണം അതിന് പാര്‍ട്ടിക്ക് അധികാരമുണ്ട്.

അബ്ദുള്ളകുട്ടി മാര്‍ബിള്‍ ബിസ്സിനസ്സ് തുടങ്ങിയെങ്കില്‍ അതും പാര്‍ട്ടി ചോദിക്കണം അതും പാര്‍ട്ടിയുടെ അധികാര പരിധിയില്‍ പെടുന്നത് തന്നെ.

എന്നാല്‍ അബ്ധുള്ള കുട്ടിയോട് മാത്രമാകരുത് ഈ ചോദ്യങ്ങള്‍. കേരളത്തിലെ കോടിയേരിയോടും, ശ്രീമ തി ടീച്ചറോടും പിണറായി സഖാവിനോടും, എന്തിന് കേരളത്തിലേ പഞാചയത്ത് ഭരിക്കുന്ന പല കമ്യൂണീസ്റ്റ് നേതാക്കന്‍ മാരോടും പാര്‍ട്ടി ചോദിക്കണം

കമ്യൂനീസിറ്റ് കാരന്‍റെ ചിന്ത ജനങ്ങളായിരിക്കണം
ജനങ്ങള്‍ക്ക് മേല്‍ തുറന്നു വച്ച ഒരു കണ്ണായിരിക്കണം എം. പിയും മന്ത്രിയും.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍