Saturday, August 23, 2008

മൈനയും ബെര്‍ളിയും

മൊബൈല്‍ ഫോണ്‍ ബ്ലൂടൂത്ത് അശ്ലീലത്തെക്കുറിച്ച് മൈന സര്‍പ്പഗന്ധിയില്‍ കാച്ചിയത് ഇവിടെ വായിക്കുക
ബെര്‍ളി തോമസ് യുവയില്‍ എഴുതി പിന്നെ പ്രസ്സ്ക്ലബ്ബ് ബ്ലോഗില് പൊസ്റ്റിയത് ഇവിടെ വായിക്കുക
ഒരു വിഷയം ആണും പെണ്ണും കൈകാര്യം ചെയ്യുമ്പോളുള്ള വ്യത്യാസം രണ്ടിലേയും കമന്റുകള്‍ വായിച്ചാല്‍ വ്യക്തമായി മനസ്സിലാകും..മൈനയുടെ പോസ്റ്റിനു ശേഷം വാരാദ്യമാധ്യമത്തില്‍ ഇതേ വിഷയത്തില്‍ സമാനമായ ഒരു ലേഖനം വന്നു. അതിനു മുമ്പ് കുടുംബ മാദ്യമത്തില്‍ ശോഭയും ഒരു ലേഖനം എഴുതിയിരുന്നു.
മൈനക്കു നേരെ വാളെടുത്ത ഒരു തിണ്ണ നിരങ്ങികളും ഇതിനെതിരെ ഉറയുന്നില്ലല്ലോ?
ഇവരുടെ .....ആരെങ്കിലും ചെത്തി ഉപ്പിലിട്ടോ?‍

2 comments:

Anonymous said...

ഇവരുടെ .....ആരെങ്കിലും ചെത്തി ഉപ്പിലിട്ടോ?‍

അനില്‍@ബ്ലോഗ് // anil said...

ഒരേവിഷയം ആണു കൈകാര്യം ചെയ്താലും പെണ്ണു കൈകാര്യം ചെയ്താലും പ്രതികരണം രണ്ടു രീതിയിലാവും.
ബ്ലൊഗ്ഗിലെ പൂച്ചക്കുട്ടിയെപ്പറ്റി പണ്ടു വനിതയില്‍ വന്ന ഒരു ആര്‍ട്ടിക്കിള്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.കൂത്താടി &#$*&# നടക്കുന്ന ഒരുവളെപ്പറ്റി എന്തൊക്കെയാണു പറഞ്ഞതു ചില മഹാന്മാര്‍, ആത്മാവിഷ്കാരം,കുന്തം കൊടച്ചക്രം.
അതുപോലെ ഒരാണെഴുതിയാള്‍ നമ്മള്‍ അതു കമ്പിക്കഥ എന്നെ ലേബലില്‍ വായിക്കുക പോലുമില്ല. ഇങ്ങനേയും ഒരു വശം ഉണ്ടെന്നു സൂചിപ്പിച്ചെന്നു മാത്രം.

മൈനയുടെ പോസ്റ്റും ബെര്‍ലിയുടെ പോസ്റ്റും അടിസ്ഥാനപരമായി കൈകാര്യം ചെയ്യുന്ന വിഷയം രണ്ടാണ്. മറ്റോരാളുടെ സ്വകാരത്യിലുള്ള നമ്മുടെ ഒളിഞ്ഞു നോട്ടമാണു മൈന കൈകാര്യം ചെയ്ത വിഷയം. ബെര്‍ലിയാകട്ടെ മൊബൈല്‍ ഫോണിന്റെ ദുരുപയോഗം, സെക്സിന്റെ അതി പ്രസരം,കുട്ടികളുടെ പോലും മനസ്സിലെല്‍ക്കുന്ന കറ ഇവയാണു. ബ്ലൂടൂത്ത് എന്ന പദം രണ്ടുപേരും ഉപയോഗിചിട്ടുണ്ടെന്നു മാത്രം.

മൈന അടിസ്ഥാനപരമായി ഫോക്കസ് നല്‍കാനുദ്ദേശിച്ച ആശയം സത്യത്തില്‍ വഴിമാറിപ്പോയി. വളരെ ലാഘവത്തോടെ അവതരിപ്പിച്ച ആമുഖം ചര്‍ച്ചകളെ വഴിതിരിച്ചു വിട്ടു. കൂടാതെ മൈനയെ വിടാതെ പിന്തുടരുന്ന ചില ഭൂതങ്ങളും. ഇതൊന്നും ബര്‍ലിക്കില്ല.
അതിനാല്‍ തന്നെ താരതമ്യം ശക്തവുമല്ല.