Thursday, June 5, 2008

ഭൂലോകത്തെ അനോണികളായ കള്ളന്മാരെ തുരത്തുക

ഭൂലോകം കള്ളന്മാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. സ്വന്തമായി നാലക്ഷരം കുറിക്കാന്‍ കഴിയാത്തവനൊക്കെ മോഷണം ഒരു ബ്ലോഗ് കലയാക്കിയിരിക്കുകയാണ്. രചയിതാക്കളുടെ സമ്മതമോ അറിവോ കള്ള ബ്ലോഗര്‍മാര്‍ക്ക് പ്രശ്നമേ അല്ല . പത്ര മാധ്യമങ്ങളില്‍ അച്ചടിച്ചു വരുന്നത് തങ്ങളുടെ ബ്ലോഗില്‍ പേസ്ടുക വഴി ഭൂലോക സേവനമാണ്‌ ചെയ്യുന്നതെന്നാണു ഇവരുടെ അവകാശ വാദം. അങ്ങനെ എങ്കില്‍ ഈ സേവകന്മാര്‍ വിക്കീ പീഡികക്ക് സംഭാവന നല്‍കുകയാണ് ചെയ്യേണ്ടത്. ഒരാഴ്ച മുന്പ് കേരള്‍സ്‌ സൈറ്റ് മലയാളം ബ്ലോഗര്‍മാരുടെ കഥകളും കവിതകളും കുറിപ്പുകളും അടിച്ചുമാറ്റി. പരാതിയെ തുടര്‍ന്നു അവര്‍ മലയാളം ലിങ്ക് ബ്ലോക്ക് ചെയ്തു. രചനയുടെ കൂടെ എഴുതിയവരുടെ പേര് നല്‍കിയിരുന്നു. എന്നാല്‍ ലിങ്ക് നല്‍കിയിരുന്നില്ല. ജൂണ്‍ ഒന്നാം തിയ്യതി മാധ്യമം വാരാധ്യത്തില്‍ വന്ന മൈന യുടെ - ബ്ലോഗ് അനോണി പേരുകളെ കുറിച്ചുള്ള കുറിപ്പ് -‍ ഒരാള്‍ ‍ അമക്കിയ ശേഷം തന്റെ ബ്ലോഗില്‍ പേസ്ടി. മൈനയുടെ പേരും മാധ്യമം പേരും കൂട്ടത്തില്‍ ഉണ്ട്. പരസ്യമായി കക്കുന്നതാണല്ലോ ഇന്നത്തെ രീതി. പരസ്യമായി കക്കാനും മലക്കം മറിയാനും കഴിയുന്നോര്‍ക്ക് നിലനില്‍പ്പുള്ള കാലമല്ലേ.. ഇങ്ങനെ ഒരു യുഗത്തില്‍ മര്യാദക്ക് എവിടെ ഇരിപ്പിടം കിട്ടാനാണ്...മര്യാദ പറയുന്നവന്റെ മുഖത്തടിക്കും..

കൂടുതല്‍ സന്ദര്‍ശകര്‍ ബ്ലോഗില്‍ വരണമെങ്കില്‍ നീലമയമാക്കിയാല്‍ മതിയാകും. youtube ഒക്കെ കൂടുതല്‍ സാധ്യത നല്കുന്നുണ്ടല്ലോ..ചില കാടന്‍ പൂച്ചകളും തള്ള പൂച്ചകളും പെറ്റിട്ട കുഞ്ഞുങ്ങളെ തിന്നാറുണ്ട്..ഭൂലോകത്തെ കള്ളന്മാര്‍ എഴുത്തുകാരുടെ മൌലിക രചനകളെ അമക്കല്ലേ.. ഒക്കാനിച്ച് കൊട്ടി കളയേണ്ടി വരും.. ഭൂലോകത്തെ നാറ്റിക്കല്ലേ.. ബ്ലോഗ് വിവരം, ഐ.ടി. വിവരം നല്‍കി ഭൂലോകത്തെ പോറ്റാനാണ് അച്ചടിച്ചു വന്നത് തങ്ങളുടെ ബ്ലൊഗില്‍ പേസ്റ്റുന്നവരുടെ ഉദ്ദേശം എങ്കില്‍ വിക്കി പീഡികയുമായി സഹകരിക്കൂ.. ബ്ലോഗില്‍ തൂറിയേ അടങ്ങൂ എന്ന വാശിയാണെങ്കില്‍ തിരുവനന്തപുരം പരീക്ഷാഭവന്‍ വരെ പോയാല്‍ പഴയ മലയാളം S S L C ഉത്തര പേപ്പര്‍ തൂക്കി വാങ്ങാം . ഉത്തര പേപ്പറില്‍ കുട്ടികള്‍ എഴുതുന്ന തമാശകള്‍ പത്രത്തില്‍ വരാത്തത് വല്ലതും ചിതലു തിന്നാതെ ബാക്കി കാണും..തമാശ പാര്‍ട്ടീസിനു ഭൂലോകത്തു ഇന്നു നല്ല മാര്‍ക്കറ്റുണ്ട് ...മൌലികതയുടെ പേരില്‍ ഒരു കുട്ടിയും കള്ളന്മാരെ പള്ളു പറയുകയുമില്ല. ഭൂലോകത്തെ എല്ലാ കള്ളന്മാരും അനോണിയായിട്ട് തന്നെ കക്കണേ...പകര്‍ത്തി സ്വന്തം ബ്ലോഗില്‍ തേച്ചുപിടിപ്പിക്കണേ...മൈനയുടെ വാരാധ്യ മാദ്യമത്തിലെ കുറിപ്പ് ബ്ലോഗര്‍മാരുടെ അനോണി പേരുകളെ പിന്തുണച്ചുള്ളതാണ്. അനോണികളെല്ലാം നല്ല തന്തക്കു പിറന്ന ബ്ലോഗര്‍മാരാണ്. അതിനു അപവാദമായി ചിലരുണ്ടാകും...സ്വന്തം പേരില്‍ ബ്ലോഗുന്നവരാരും പരസ്യമായി മറ്റുള്ളവര്‍ മുക്കി തൂറിയതു ഭക്ഷണമാക്കാറില്ല... അനൊണി പേരുകാരിലാണു കള്ളന്മാര്‍ പെരുകുന്നത്. .അതിനാല്‍ മാന്യന്മാരായ അനോണികളേ സംഘടിക്കൂ...തൊഴില്‍ പരമായും മറ്റു വിഷയങങളാലും അനോണി പേരു സ്വീകരിച്ചവരുടെ വരെ അഭിമാ‍നപ്രശ്നമാണിത്...അച്ചടി രംഗത്ത് പ്രതിഭയുള്ളവനേ വളരൂ..നിലനില്‍ക്കൂ....വെര്‍ച്വല്‍ രംഗത്ത് പരസ്യമായി കക്കാനും കൊപ്പിയടിക്കാനും വിദഗ്ദനായാല്‍ ഉന്നത ബ്ലോഗറാഗാം..പോസ്റ്റിയതു കണ്ടാല്‍ കട്ടതാന്നു തോന്നാതിരുന്നാല്‍ അവന്‍ ബഹു കേമനായി...കള്ളം കയ്യോടെ പിടിച്ചാല്‍ നടന്‍ ശ്രീനിവാസന്‍ കൈമലര്‍ത്തിയതുപോലെ ഭേഷായിട്ട് അഭിനയിച്ചാല്‍ മതി. അതിനു തൊലികട്ടി വേണം. കവി സത്യചന്ദ്രന്‍ പൊയില്‍കാവിന്റെ കഥയാണ് , ‘കഥപറയുമ്പോള്‍‘ എന്ന സിനിമയായതെന്നു വാര്‍ത്ത വന്നപ്പോല്‍ എത്ര കൂളായിട്ടായിരുന്നൂ ശ്രീനിവാസന്റെ പ്രതികരണം. അതേപൊലെ എസ്റ്റാബ്ലിഷ് ചെയ്താല്‍ ബ്ലോഗിലും സൈറ്റിലും കട്ടമുതലിനു അംഗീകാരം കിട്ടുന്ന കാലം വന്നാള്‍ കള്ളന്മാരായ അനോണി ബ്ലോഗര്‍മാരുടെ സുവര്‍ണ്ണ കാലം തുടങ്ങും..

19 comments:

चेगुवेरा ചെഗുവേര said...

ഭൂലോകം കള്ളന്മാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. സ്വന്തമായി നാലക്ഷരം കുറിക്കാന്‍ കഴിയാത്തവനൊക്കെ മോഷണം ഒരു ബ്ലോഗ് കലയാക്കിയിരിക്കുകയാണ്. രചയിതാക്കളുടെ സമ്മതമോ അറിവോ കള്ള ബ്ലോഗര്‍മാര്‍ക്ക് പ്രശ്നമേ അല്ല . പത്ര മാധ്യമങ്ങളില്‍ അച്ചടിച്ചു വരുന്നത് തങ്ങളുടെ ബ്ലോഗില്‍ പേസ്ടുക വഴി ഭൂലോക സേവനമാണ്‌ ചെയ്യുന്നതെന്നാണു ഇവരുടെ അവകാശ വാദം. അങ്ങനെ എങ്കില്‍ ഈ സേവകന്മാര്‍ വിക്കീ പീഡികക്ക് സംഭാവന നല്‍കുകയാണ് ചെയ്യേണ്ടത്. ഒരാഴ്ച മുന്പ് കേരള്‍സ്‌ സൈറ്റ് മലയാളം ബ്ലോഗര്‍മാരുടെ കഥകളും കവിതകളും കുറിപ്പുകളും അടിച്ചുമാറ്റി. പരാതിയെ തുടര്‍ന്നു അവര്‍ മലയാളം ലിങ്ക് ബ്ലോക്ക് ചെയ്തു. രചനയുടെ കൂടെ എഴുതിയവരുടെ പേര് നല്‍കിയിരുന്നു. എന്നാല്‍ ലിങ്ക് നല്‍കിയിരുന്നില്ല. ജൂണ്‍ ഒന്നാം തിയ്യതി മാധ്യമം വാരാധ്യത്തില്‍ വന്ന മൈന യുടെ - ബ്ലോഗ് അനോണി പേരുകളെ കുറിച്ചുള്ള കുറിപ്പ് -അജ്ഞാതന്‍ എന്നൊരു ബ്ലോഗന്‍ അമക്കിയ ശേഷം കള്ളപൂച്ച എന്ന ബ്ലോഗില്‍ പേസ്ടി. മൈനയുടെ പേരും മാധ്യമം പേരും കൂട്ടത്തില്‍ ഉണ്ട്. പരസ്യമായി കക്കുന്നതാണല്ലോ ഇന്നത്തെ രീതി. പരസ്യമായി കക്കാനും മലക്കം മറിയാനും കഴിയുന്നോര്‍ക്ക് നിലനില്‍പ്പുള്ള കാലമല്ലേ.. ഇങ്ങനെ ഒരു യുഗത്തില്‍ മര്യാദക്ക് എവിടെ ഇരിപ്പിടം കിട്ടാനാണ്...മര്യാദ പറയുന്നവന്റെ മുഖത്തടിക്കും..തുടക്കകാരന്‍ എന്ന് പറയുന്ന കള്ളപൂച്ചേ ..നിങ്ങളുടെ രീതി ഭൂലോകം തിരിച്ചറിഞ്ഞു. നയം മാറ്റിയാല്‍ മുഖം വികൃതമാവില്ല. കേരള്‍സ്‌ സൈറ്റ് ബിസിനസ് ലൈനിലാണ്ള്ളത് .

Shabeeribm said...

ഞാന്‍ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു ...മറ്റുള്ളവര്‍ എന്റെ തെറ്റു ചൂണ്ടി കാണിച്ചു തന്നു...എന്നാല്‍ തങ്ങള്‍ എന്നെ ഇവിടെ നിശീതമായി വിമര്‍ശിച്ചിരിക്കുന്നു ...ചെയ്തത് തെറ്റയെന്നു ബോത്യമായ ഉടനെ ഞാന്‍ മൈനയോടു ക്ഷമ ചോദിച്ചു ...ആ പോസ്റ്റ് ഇടുമ്പോള്‍ എനിക്ക് അറിയിലയാരുന്നു അവര്‍ ബ്ലോഗ്ഗര്‍ ആണന്ന് .മൈനയെ കുറിച്ചു അറിയാത്ത ഞാന്‍ എങനെയാണ് അവരുടെ ബ്ലോഗിലേക്ക് ലിങ്ക് കൊടുക്കുക .ആ പോസ്റ്റിന്റെ തുടകത്തില്‍ തന്നെ ഞാന്‍ എഴുതിയിരുന്നു ലേഖനം മാധ്യമത്തില്‍ വന്നതാണെന്നും അത് മൈന എന്ന വ്യക്തി എഴുതിയതെന്നും.

മൈന കമന്റ് ഇടുനതിനു മുന്പ് ബൂലോകത്തിലെ മറ്റു പലരും അവിടെ കമന്റ് ഇട്ടിരുന്നു ..അതില്‍ ഒരാളെങ്കിലും മൈന ബ്ലോഗ്ഗര്‍ ആണന്നു സൂചിപ്പിചിരുന്നെങ്ങില്‍ അപ്പോഴെ ഞാന്‍ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നു..താങ്ങള്‍ എന്നെ keralas.com മുമായി താരതമ്യ പെടുത്തിയത് സത്യത്തില്‍ മനോ വിഷമം ഉണ്ടാകുന്നു ..അവര്‍ വല്യമ്മായിയുടെ പോസ്റ്റ് അടിച്ചുമാറ്റിയത്‌ പോലെയാണോ ഞാന്‍ ആ പോസ്റ്റ് ഇട്ടത്? തുടക്കത്തില്‍ തന്നെ വന്ന പത്രത്തിന്റെ പേരും എഴുതിയ ആളുടെ പേരും നല്കി ആരെങ്കിലും അടിച്ച് മാറ്റുമോ ?

Shabeeribm said...
This comment has been removed by the author.
Shabeeribm said...
This comment has been removed by the author.
യാരിദ്‌|~|Yarid said...

ചെഗുവേരക്ക്,

അനോണികളായ കള്ളന്മാരെ തുരത്തുക എന്ന ആ‍ശയൊക്കെ നല്ലതാണ്. അതിനുള്ള എല്ലാ പ്രവര്‍ത്തിക്കും മുഴുവന്‍ സപ്പോറ്ട്ടുമുണ്ട്. പക്ഷെ തെറ്റു മനസ്സിലാക്കി തിരുത്തുന്നവരോട് ഇത്രയും മോശമായി പെരുമാറേണ്ടിയിരുന്നില്ല എങ്ങനെ പെരുമാറണം എന്നുള്ളതു താങ്കളുടെ വ്യക്തിപരമായ കാര്യമാണ്. പക്ഷെ അജ്ഞാതന്‍ ആ പോസ്റ്റ് നീക്കം ചെയ്ത സ്ഥിതിക്ക അദ്ദേഹത്തിന്റെ പേരു വീണ്ടും പര്‍മാമറ്ശിച്ച് ഇങ്ങനെ ഒരു പോസ്റ്റിടേണ്ടിയിരുന്നില്ല..:)

Anonymous said...

യാരിദ് പറഞ്ഞതിനോട് യോജിക്കുന്നു. ഇതു ഡിലീറ്റു ചെയ്യുന്നതല്ലേ മാന്യത?

തറവാടി said...

ആവശ്യമില്ലാത്ത ഒരു പോസ്റ്റ് പോലെ തോന്നുന്നു.

മൈന പത്രത്തില്‍ പ്രസിദ്ധപ്പെടുത്തിയത് ഒരു ബ്ലോഗറാണെന്ന അറിവില്ലാതെയാണ് ഈ ബ്ലോഗിനുടമ പോസ്റ്റിട്ടതെന്ന് വ്യക്തമാക്കി. രണ്ടാമത് ഇയാള്‍ കോപ്പിയത് ബ്ലോഗില്‍ നിന്നല്ല പത്രത്തില്‍ വന്ന ഒരു വിവരം പറഞ്ഞെതാണെന്നും വ്യക്തമാക്കിയിട്ടുണ്ട് , സര്‍‌വോപരി ക്ഷമ യും പറഞ്ഞു പിന്നേയും അതേ വിഷയം എടുത്തിട്ട് തുടരുന്നത് നല്ല ഒരു നടപടിയായി തോന്നുന്നില്ല.


ബ്ലോഗുടമയൊട് : തങ്ങളുടെ പോസ്റ്റുകള്‍ ബന്ധമില്ലാത്ത മറ്റു മറ്റു ബ്ലോഗുകളില്‍ പതിക്കുന്നത് ഒരു നല്ല നടപടിയല്ലെന്ന് ഈ പോസ്റ്റുടമയും മനസ്സിലാക്കുക. :)

krish | കൃഷ് said...

:(
:(

Anonymous said...

"നിങ്ങള്‍ക്ക് കൂടുതല്‍ സന്ദര്‍ശകര്‍ ബ്ലോഗില്‍ വരണമെങ്കില്‍ നീലമയമാക്കിയാല്‍ മതിയാകും. youtube ഒക്കെ കൂടുതല്‍ സാധ്യത നല്കുന്നുണ്ടല്ലോ"

ക്ഷമാപണം നടത്തിയ ഒരാളുടെ മേല് കുതിര കയറുന്ന ഈ സ്വഭാവം നന്നല്ല ചെഗുവേര....
ഈ പോസ്റ്റ് കൊണ്ടു കമന്റ് കൂടുതല്‍ കിട്ടാനാന്നു നിങ്ങളും ശ്രമിക്കുന്നത് ... മറ്റൊരു ബ്ലോഗരെ കുറ്റം പറഞ്ഞിട്ടു അതിനെക്കാള്‍ തറ ആകുന്നത് ശരിയാണൊ ??? മാപ്പ് പറഞ്ഞ സഹ ബ്ലോഗ്ഗെരോട് ക്ഷമ കാണിക്കുന്നതിനു പകരം അയാളെ വച്ചു കയ്യടി വാങ്ങാന്‍ നോകുന്നതിനെക്കാള്‍ നല്ലത് മുകളില്‍ പറഞ്ഞ പോലെ വല്ല പോസ്റ്റും ബ്ലോഗില്‍ ഇടുന്നതാണ് ....


വിമര്‍ശനം എന്നാല്‍ ഒരാളെ പറ്റി വായില്‍ തോന്നിയത് പറയുക എന്നല്ല ...അത് കൂടി മനസിലാക്കുക ....കുറച്ചു കൂടി സഭ്യമായ ഭാഷ ഉപയോഗിക്കാന്‍ ശ്രമിക്കുക

യാരിദ്‌|~|Yarid said...
This comment has been removed by the author.
യാരിദ്‌|~|Yarid said...

ഇയാളെന്റെ പോസ്റ്റില്‍ വന്നിട്ട കമന്റ് ഞാനിപ്പോഴാണ്‍ കണ്ടത്. എന്റെ ബ്ലോഗില്‍ വന്നു തെണ്ടിത്തരം എഴുതിവെക്കരുതു. ഇതു വരെ മാന്യമായി മാത്രമെ ഇവിടെയുള്ള ബ്ലോഗര്‍മാരോട് പെരുമാറിയിട്ടുള്ളൂ. അതല്ലാതെ പെരുമാറാനും നല്ല രീതിയില്‍ അറിയാം. തന്റെ ബ്ലോഗിന്റെ പരസ്യം മാത്രമാണ് പതിച്ചിരുന്നെങ്കില്‍ എനിക്കു ഇങ്ങനെ ഒരു കമന്റിവിടെ ഇടേണ്ടി വരുമായിരുന്നില്ല. താന്‍ ആള്‍കാരോട് മാന്യമായി പെരുമാറണമെന്നു എനിക്കു പറയാന്‍ പറ്റില്ല. പക്ഷെ എന്റെ ബ്ലോഗില്‍ വന്ന് ആവശ്യമില്ലാത്ത കമന്റുകളിടരുത്.

चेगुवेरा ചെഗുവേര said...

കേരള്‍സ് കോം നു വിമശനത്തോടെ മെയില്‍ അയച്ചതിനു അവര്‍ തെറിക്കത്തണു പകരം വിട്ടത്. അപ്പോഴാണു വീണ്ടും കോപ്പിയടി കണ്ടത്..മുന്‍പും പിന്‍പും നോക്കിയില്ല. അരിശം തീര്‍ത്തു.കള്ളപൂച്ചയെ ചൂണ്ടിയാണു പറഞ്ഞതെങ്കിലും മനസ്സില്‍ എല്ലാ കള്ളന്‍മാരുമായിരുന്നു.നിങ്ങളുടെ എല്ലാ വിമര്‍ശനവും എന്നെയും ഇരുത്തി ചിന്തിപ്പിക്കുന്നു. ഒരു തറയായി വളര്‍ന്ന എനിക്ക് വകതിരിവു കുറവാണ്. എടുത്തു ചാട്ടത്തിനും ഔചിത്യമില്ലായ്മക്കും ഈ അടികള്‍ എനിക്കു കൊള്ളേണ്ടതു തന്നെ.

Anonymous said...

nice to hear that u understand the mistake.lets clear it.actually there is no need of this post caz that blogger already deleted that post and said sorry to the author.try to behave well to other bloggers.dont forget this

"give respect and take respect"

delete this post if u can(its ma openion)

ജോഷി.കെ.സി. (ജുഗുനു) said...

ഒരാളെ അപമാനിക്കുന്നതിനു മുന്‍പ് അവര്ക്കു പറയാന്‍ ഉള്ളത് കുടി കേള്‍ക്കുക എന്ന സാമാന്യ മര്യാദ പോലും താങ്ങള്‍ കാണിച്ചില്ല .കമന്റില്‍ പല വട്ടം ഞാന്‍ മൈനയോടു ക്ഷമ പറഞ്ഞിരുന്നു ...എന്നിട്ടും താങ്ങള്‍ അതൊന്നും നോക്കാതെ പ്രതിക്കരിച്ചു ...ബൂലോകത്തേക്ക് കാലെടുത്ത വച്ച എനിക്ക് കിട്ടിയ ആദ്യത്തെ അനുഭവം കൊള്ളാമായിരുന്നു ....ഇനി എന്തെങ്കിലും ചെയ്യുനതിനു മുന്‍പ് ഞാന്‍ ആലോചിചോളം...
കിട്ടേണ്ടത്‌ കിട്ടിയപ്പം തോന്നെണ്ടത്‌ തോന്നി അല്ലെ മൊനെ ദിനേശാ........

ഇന്നലെ രാത്രി 1.57 ന്‍ പോസ്റ്റ്‌ ചൈയ്തത്‌ വായിച്ചു പഠിച്ചു കഴിഞ്ഞ ശേഷം രാവിലെ 8-9 മണി വരെ പാവം അജ്ഞാതന്‍ ഇരുന്ന് ആലോചിക്കുകയായിരുന്നു അല്ലെ? ........ സാരമില്ല മോഷണം ഒരു കലയും ജീവിത മാര്‍ഗ്ഗവുമാക്കാം....... ഒരു പക്ഷെ താങ്കളുടെ ഈ "നിന്ദ്യവും ..... പൈശാചികവുമായ അനുഭവം ..." ഭൂലോകത്തെ മറ്റു കള്ളപ്പൂച്ചകള്‍ക്ക്‌ ഒരു പാഠമാകുമെന്നതില്‍ താങ്കള്‍ക്ക്‌ അഭിമാനിക്കാമല്ലോ!!!!!!!....

"മറ്റൊരു തുടക്കകാരന്റെ എളേ മനസ്സില്‍ തോന്നിയ ചെറിയ കാര്യം ആണെ" ....... പറ്റുമെങ്കില്‍ എടുത്താല്‍ മതി ട്ടോ....

അനോണികളെല്ലാം നല്ല തന്തക്കു പിറന്ന ബ്ലോഗര്‍മാരാണ്. അതിനു അപവാദമായി ചിലരുണ്ടാകും.........
ഇനി ചെഗുവേര ചേട്ടനൊട്‌

ചോദിക്കാതിരിക്കാന്‍ കഴിയുന്നില്ല.......

"ഏത്‌ വിഷയത്തിലാ ഡബിള്‍ എം എ എടുത്തത്‌ എന്ന സംശയം ..... ഒാരോ വരിയും വായിച്ചുതീരുബോഴും ഉയര്‍ന്നു വരുന്നു..... ഒന്നു പറഞ്ഞു തന്നാല്‍ നന്നായിരുന്നു........

"ഡബിളില്ലെങ്കിലും ഒരു സിങ്കിളെങ്കിലും ഈയുള്ളവന്‍ സംഘടിപ്പിക്കാനാ.......... ചില ബ്ലോഗര്‍മാരോട്‌ ഉപയോഗിക്കാനാ............ ചുമ്മാ.... വല്ലപ്പോഴും ഒരു രസത്തിnu‍ .......

चेगुवेरा ചെഗുവേര said...

പോസ്റ്റ് എഡിറ്റ് ചെയ്തു. ഒരാള്‍ക്ക് എതിരെ എന്നു തോന്നുന്ന വാക്കുകള്‍ ഡി ലിറ്റ് ചെയ്തു. പൊതു വിമര്‍ശനമായി പോസ്റ്റ് നില്‍ക്കട്ടെ.

ബഷീർ said...

Agreed with Keraleeyan.

അനോണിമാഷ് said...

ഈ ചെഗുവേര എന്ന പേര് മാമോദീസ മുക്കിയപ്പോ ഇട്ട പേരാ?

ചിതല്‍ said...
This comment has been removed by the author.
Sulfikar Manalvayal said...

താങ്കളെ ഒന്ന് ഫോളോ ചെയ്താലോ എന്നാലോചിച്ചതാ.
പക്ഷെ മറ്റുള്ളവര്‍ പറയും പോലെ എന്തിനാ?
മനസ്സിനെ തണുപ്പിക്കുക ആദ്യം.
സ്വയം ചിന്തിക്കുക. എന്നിട്ടാവാം ബാകി എല്ലാം.