Sunday, March 15, 2009

യുവ രക്തം ബലി കൊടുക്കുമ്പോള്‍

“പത്രങ്ങളായ പത്രങ്ങളൊക്കെയും ചാനലുകളായ ചാനലുകളൊക്കെയും യുവ നിരയെ അണിനിരത്തിയ സി.പി.എം നെ പാടി പുകഴ്ത്തുകയാണല്ലോ“

“ലോകസഭാ ഇലക്ഷന്‍ കാര്യാണോ പറയണത്”

“അല്ലാതെ പിന്നേ..താനീ നാട്ടുകാരനല്ലേ?“

“എടാ കുവ്വേ സി.പി.എം നു ഇത്തവണ അഞ്ചു സീറ്റ് കഷ്ട്ടി കിട്ടിയാലായി. മാന്ദ്യകാലത്ത് അവരുടെ വിളവെടുപ്പ് കമ്മിയായിരിക്കും.. അതു തിരിച്ചറിഞ്ഞതോണ്ടല്ലേ യുവനിരയെ ബലി കൊടുക്കാന്‍ പിണറായി തീരുമാനിച്ചത്“

“ദളിത് സഖാവ് പി.കെ.ബിജുവും, ഗ്രനേഡേറില്‍ ഉപ്പൂറ്റി തകര്‍ന്ന സിന്ധു ജോയിയും,രാഗേഷും, രാജേഷും,
മുഹമ്മദ് റിയാസും അത്രക്ക് മോഷക്കാരാണോ?”

“ മുഹമ്മദ് റിയാസിന് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ പോലും ജനസമ്മതി നേടാന്‍ പറ്റിയിട്ടില്ല.ക്ലീന്‍ ഔട്ടായി..
മൂക്കാതെ പഴുപ്പിച്ചതിന്റെ ഉത്തമ ഉദാഹരണമാണ് കാണ്ണൂരിലെ അബ്ദുള്ളകുട്ടി. അതു വിലയിരുത്തുന്ന പാര്‍ട്ടി ഇങ്ങനെ ചില ചെപ്പടി വിദ്യയൊക്കെ കാണിക്കും. തന്നേപ്പോലെ തിരു മണ്ടന്മാര്‍ക്കതു തിരിയില്ല”

“എനക്കിപ്പോഴും തിരിഞ്ഞില്ല”

“എസ്.എഫ്.ഐ അയാലും ഡിഫിക്കാരായാലും വെയിലു കൊള്ളാതെയല്ലേ ഇവനൊക്കെ നേതാവായി വിലസുന്നത്.
പാര്‍ട്ടി സെക്രട്ടറിയെ തിരുമ്മാനും വാഴ്ത്താനുമല്ലേ ഈ ചകാവു പിള്ളേര്‍ക്കറിയൂ.. എങ്ങനേലും അധികാര പര്‍വ്വത്തില്‍ കയറി പറ്റണം.അതില്‍ മാത്രമാണ് ശുഷ്കാന്തി”

“ഒന്നു കൂടി തെളിച്ചു പറയ്”

“അടങ്ങ്. പറഞ്ഞു വന്നത്. വാത്സല്യം കൊണ്ട് മാത്രല്ല പിണറായി ഈ പിള്ളേരെ അങ്കത്തിനു നിര്‍ത്തിയത്.
തിരഞ്ഞെടുപ്പു ഗോദയില്‍ ഒരു മാസം അരയും തലയും മുറുക്കി വെയിലു കൊള്ളുമ്പോള്‍ ഒന്നു പരുവപ്പെടാനുണ്ട്.
എന്തായാലും പിള്ളേര് നന്നാവണമെന്നു തന്നെയാണ് കാരണവരുടെ ചിന്ത”

“അപ്പോള്‍ പരുവപ്പെടുന്ന കൂട്ടത്തില്‍ ഭാഗ്യമുള്ളവര് കയിച്ചിലാകും”

“അതെ അതെ”

“അപ്പോള്‍ യുവ രക്തം ബലി കൊടുക്കുന്നതില്‍ രണ്ടുണ്ടു കാര്യം - ടു ഇന്‍ വണ്‍”

“2004 പോലെ 19 സീറ്റും തൂത്തു വാരാവുന്ന സാഹചര്യമാണെങ്കില്‍ ലിസ്റ്റില്‍ പതം വന്ന കാരണവന്‍മാര്‍ക്കായിരിക്കും
മുന്‍ തൂക്കം കിട്ടുക.ഒന്നോ രണ്ടോ യുവനിരയെ പരിഗണിച്ചാലായി”

“സി പി എം ന്റെ യുവ ബലി യൂത്തന്‍ സിദ്ധിക്കിനു തുണയായി.”

“സിദ്ധിക്കിന്റെ സമയം കൊള്ളാം. ജയിക്കാനുള്ള കാലാവസ്ഥയുമുണ്ടല്ലോ”

1 comment:

चेगुवेरा ചെഗുവേര said...

പത്രങ്ങളായ പത്രങ്ങളൊക്കെയും ചാനലുകളായ ചാനലുകളൊക്കെയും
യുവ നിരയെ അണിനിരത്തിയ സി.പി.എം നെ പാടി പുകഴ്ത്തുകയാണല്ലോ“
“ലോകസഭാ ഇലക്ഷന്‍ കാര്യാണോ പറയണത്”
“അല്ലാതെ പിന്നേ..താനീ നാട്ടുകാരനല്ലേ?“
“എടാ കുവ്വേ സി.പി.എം നു ഇത്തവണ അഞ്ചു സീറ്റ് കഷ്ട്ടി കിട്ടിയാലായി.
മാന്ദ്യകാലത്ത് അവരുടെ വിളവെടുപ്പ് കമ്മിയായിരിക്കും..