Saturday, February 28, 2009

മാന്ദ്യ കാലത്തെ മുതലാക്കുക

“ലാവ് ലിന്‍ അഴിമതി.. ഛെ നാണക്കേട്”

“അഴിമതിയോ! നിങ്ങളുടെ ആരോപണമല്ലേ ഞങ്ങടെ സഖാവിനെതിരെ..?”

“മുമ്പൊക്കെ നേരിയ ആരോപണം നേരിടുന്ന സഖാക്കളെ പാര്‍ട്ടി പടിക്കു പുറത്തു നിര്‍ത്തുന്നതായിരുന്നല്ലോ പതിവ്”

“അതു പണ്ടത്തെ പാര്‍ട്ടി. ഇപ്പത്തെ പാര്‍ട്ടിയെപറ്റി നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല”

“അഴിമതി ആരോപണം ചകാവിന്റെ മാര്‍ക്കറ്റ് കൂട്ടിയല്ലോ?”

“സത്യം. നിങ്ങളുടെ തലക്കകത്ത് കളിമണ്ണല്ല. മാന്ദ്യ കാലത്ത് സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നില്ലേ…
കേരള മാര്‍ച്ചോടെ പാര്‍ട്ടീടെ മാറില്‍ പറ്റി ചേര്‍ന്നവരുടെ ജനകീയമൂല്യവും പത്തര മാറ്റ് വര്‍ദ്ധിച്ചിട്ടുണ്ട്”

“കെറുവിച്ച മുഖത്തോടെ ശംഖുമുഖത്ത് ഉത്സവം കൂടാന്‍ വന്നയാളുടെ മൂല്യമോ?’
“പഴന്തുണിക്ക് അല്ലേലും മാ‍ര്‍ക്കറ്റില്ലല്ലോ”
“നാണം മറക്കാന്‍ പഴന്തുണിപോലുമില്ലാത്തവരുടെ നാടാ‍ണെന്നത് സഖാവ് മറന്നൊ?’
“അങ്ങനെ ചില മൂലമ്പള്ളിക്കാരൊക്കെ ഇന്നാട്ടിലുണ്ട്. അവരായിട്ടൊന്നും ഞങ്ങള്‍ക്ക് ബന്ധമില്ല. ഞങ്ങടെതൊരു വല്ലാത്തതരം പാര്‍ട്ടിയാണ്”

“പണ്ട് “മൂലമ്പള്ളി“ക്കാരുടെ പ്രതീക്ഷ ഈ പാര്‍ട്ടിയായിരുന്നല്ലോ?’

“പണ്ടങ്ങനെ പലതുമുണ്ടാകും. പാലോറ മാത പണ്ട് ദേശാഭിമാനിക്ക് ആടിനെ തന്നെന്നു കരുതി ഇന്ന്
ഫാരീസ് അബൂബക്കറിനോട് കൊറ്റനാടിനെ ചോദിക്കാന്‍ പറ്റുമോ?”

“മനസ്സിലായി ചകാവേ.. “പോടാ പുല്ലേ..പട്ടീ” എന്നാക്രോശിക്കുന്നവരുടെ അണ്ണാക്കില്‍ കോടികള്
തിരുകണമെങ്കില്‍ സാന്റിയാഗോ മാര്‍ട്ടിന്മാര്‍ തന്നെ വേണം”

“അപ്രമാണിമാരൊക്കെ തന്നെ ഇപ്പോള്‍ പാര്‍ട്ടീടെ ചങ്ങാതിമാര്…ക്ലിയറായോ?”

“ഓ ക്കെ ക്ലിയറ് കട്ട്”

“അപ്പോള് മാന്ദ്യ കാലം അനുചര സഖാക്കളൊക്കെ ഇനി മുതലാക്കിക്കോളും”

“മനസിലായില്ല”

“ഇത്രയും കാലം കയ്യിട്ടു വാരാന്‍ ഒരു അറപ്പുണ്ടായിരുന്നു. അതു മാറിയല്ലോ..തമ്പ്രാന്‍ പത്തായം കട്ടാല്‍ അടിയന്മാര് കിണ്ണമെങ്കിലും വിഴുങ്ങണ്ടേ?”

“മിടുക്കന്മാരെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കും”

“എങ്ങനെ?’

“കട്ടാപ്പോരാ നടുനിവര്‍ന്നു നില്‍ക്കാനുള്ള ചങ്കുറപ്പുകൂടിയുള്ളോര്‍ക്ക് ഈ പാര്‍ട്ടീല് ഭാവിയുണ്ട്”

“കണ്ഫ്യൂഷന് തീര്‍ന്നു ചകാവേ.. ലാല്‍ സലാം”

“ലാല്‍ സലാം”

2 comments:

चेगुवेरा ചെഗുവേര said...

“കണ്ഫ്യൂഷന് തീര്‍ന്നു ചകാവേ.. ലാല്‍ സലാം”

മുക്കുവന്‍ said...

“ലാല്‍ സലാം”