Friday, April 1, 2011

പാവം കുഞ്ഞാടുകള്‍

താഴെ തട്ടില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി മെമ്പര്‍മാരും അനുഭാവികളും ഡി.വൈ.എഫ്.ഐ ക്കാരുമായ പ്രവര്‍ത്തകര്‍ വിയര്‍ക്കുന്നതനുസരിച്ചാണ് കൊമ്പത്തെ സഖാക്കള്‍ ഭരണ ചക്രം തിരിക്കുന്ന കൊട്ടാരങ്ങളിലെത്തുന്നത്.
തലയ്ക്കു വെളിവില്ലാതെ കൊമ്പന്‍മാരായ തമ്പുരാക്കന്മാര്‍ ജനഹിതമറിയാതെ ഓരോന്ന് പത്രക്കാരുടെയും ടെലിവിഷന്‍ കാരുടെയും മുന്‍പില്‍ വിളിച്ചു പറയുന്നതിന് വരെ അടിത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന ചാവേറുകളായ അണികളാണ് ജനങ്ങളോട് സമാധാനം പറയേണ്ടത്.
വല്യ തമ്പുരാക്കന്മാരുടെ കീഴ്ശ്വാസം വരെ ഒപ്പിയെടുത്ത് ചാനലുകള്‍ സംപ്രേഷണം ചെയ്യുന്ന ഇക്കാലത് മണി മാളികയിളിരിക്കുന്ന സഖാക്കള്‍ തിരഞ്ഞെടുപ്പ് കാലത്തും വാക്കുകള്‍ കരുതലോടെ ഉപയോഗിക്കുന്നില്ല.
ജനഹിതം വി.എസ്‌ ന്‌ ഒപ്പമാണ് എന്നതാണ് സത്യം. അത് സമ്മതിക്കാന്‍ വല്യ സഖാക്കള്‍ തയ്യാറാവുന്നില്ല. വി.എസ്നെ എതിര്‍ത്ത എതിര്‍ക്കുന്ന നേതാക്കള്‍ വരെ അവരുടെ തിരെഞ്ഞെടുപ്പ് പോസ്റ്റര്‍കളിലും ഫ്ലെക്സിലും വി എസ്നെ ഉപയോഗിക്കുന്നു. വി.എസ്‌ പ്രചാരണത്തില്‍ അടിച്ചു മുന്നേറുമ്പോള്‍ ആണ് ജനങ്ങളുമായി താഴെ തട്ടില്‍ ഒരു അടുപ്പവുമിലാത്ത എസ്‌.രാമചന്ദ്രന്‍ പിള്ള ദല്‍ഹീന്നു എഴുന്നള്ളി കേരളത്തില്‍ കുളം കലക്കാന്‍ എത്തുന്നത്‌. "മുഖ്യ മന്ത്രീനെ തിരഞ്ഞെടുപ്പിന് ശേഷം തീരുമാനിക്കും.. " പ്രഖ്യാപനം രാമചന്ദ്രന്‍ മാത്രമല്ല പ്രകാശ് കാരാട്ടും കോടിയേരിയും നടത്തി.. ലാവലിന്‍ കേസ് സുപ്രീം കോടതി തള്ളിയത്തിന്റെ പിറ്റേന്ന് വൈക്ലബ്യത്തോടെ പത്ര സമ്മേളനം വിളിച്ച പിണറായിയും അത് തന്നെ ഏറ്റു പറഞ്ഞു.. രണ്ടാഴ്ച മുന്‍പ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമ്പോള്‍ അനിഷേധ്യനായ വി.എസ്‌ നയിക്കുമെന്ന് പറഞ്ഞത് പിണറായി വിഴുങ്ങി.
അതിനിടയില്‍ പാര്‍ട്ടി കമ്മറ്റിയില്‍ വി.എസ്‌ നെ ചവിട്ടി കൂട്ടുന്ന ഇ.പി.ജയരാജന്‍ ജയിച്ചാല്‍ വി.എസ്‌ തന്നെ മുഖ്യമന്ത്രി എന്നും കാറി വിളിച്ചതും ജനം അമ്പരപ്പോടെയാണ് കേട്ടത്.. എന്തൊരു മലക്കം മറിച്ചില്‍..
വി.എസ്‌ തരംഗത്തില്‍ ഒരു പക്ഷെ ഭരണം ഇടതിന് തന്നെ കിട്ടാനുള്ള സാധ്യത ഏറെക്കുറെ ഉണ്ടായിരുന്നു. അപ്പോഴാണ്‌ ചില വി.എസ്‌ വിരുദ്ധര്‍ക്ക് ഉറക്കം നഷ്ടപെട്ടത്.. ഭരണം കിട്ടിയാല്‍ വി.എസ്‌ നെ തന്നെ മുഖ്യനായി അവരോധിക്കേണ്ടി വന്നാല്‍.. സഹിക്കില്ലാ. അതോണ്ട് ഭരണം പൊളിക്കണം . കിളവന് വയസ്സ് കുറെ ആയല്ലോ ..അഞ്ചു കൊല്ലം കഴിഞ്ഞാല്‍ നമ്മക്ക് കയറി ഇരിക്കാലോ ....അതൊക്കെ
ആണെന്ന് തോന്നുന്നു ഉള്ളിലിരിപ്പ്..
സ്വന്തം പാര്‍ട്ടിയുടെ കുഴി ചില നേതാക്കള്‍ തന്നെയാണ് തോണ്ടുന്നത്‌..
ഇവനൊക്കെ ജയ് വിളിക്കാന്‍ പോകുന്ന പാവം അണികള്‍ ഒന്നുമറിയുന്നില്ല..പാവം കുഞ്ഞാടുകള്‍
തിരഞ്ഞെടുപ്പിന്റെ വൈകാരിക മുഹൂര്‍ത്തത്തില്‍ ദല്‍ഹീന്നു കെട്ടിയിറക്കുന്ന ചില നേതാക്കളും
മുഖം അളിഞ്ഞ കേരളത്തിലെ വല്യ തമ്പുരാന്മാരും ജനങ്ങളിലും അണികളിലും ആശയ കുഴപ്പം ഉണ്ടാക്കുകയാണ്.
വി.എസ്‌ എന്തെങ്കിലും വായ തുറന്നാല്‍ അപ്പോള്‍ പ്രശ്നമായി.. പാര്‍ട്ടി അച്ചടക്കമായി.. നടപടിയായി ..
എന്നാല്‍ മറ്റു ചിലര്‍ക്ക് അതൊന്നും ബാധകമല്ല താനും..
ജരമ്പു രോഗം തലയില്‍ കയറി അമ്മ പെങ്ങന്‍മാരെയും സഖാക്കളെയും തിരിച്ചറിയാന്‍ കഴിയാത്തവരെ പാര്‍ടീന്നു വലിച്ചെറിയാത്തത്തിനു ഇപ്പോള്‍ ചിലര്‍ ന്യായീകരിക്കുന്നത് അയാളെ പുറത്താക്കിയാല്‍ ആര്‍ എസ്‌ എസ്‌ കാര്‍ കൈകാര്യം ചെയ്യും. അയാള്‍ അവരുടെ ഹിറ്റ്‌ ലിസ്റ്റില്‍ പെട്ടതാണെന്നാണ് ..
ശരിക്കും ശുദ്ധി കലശം നടത്തേണ്ടത് മുകള്‍ തട്ടിലാണ്..
ഇപ്പോള്‍ കെട്ടി എഴുന്നെള്ളിച്ചു നടക്കുന്ന തമ്പുരാക്കളെ ഉന്തി താഴെ കളയണം ..
മനസ്സിന് ക്യാന്‍സര്‍ പിടിച്ചവര്‍ പ്രസ്ഥാനത്തെ നയിച്ചാല്‍ കീമോ ചികിത്സ അടിമുടി നടത്തേണ്ടി വരും..
ക്യാന്‍സര്‍ പിടിചിടം എത്രയും വേഗം മുറിച്ചു കളഞ്ഞാല്‍ ഏറ്റവും നല്ലത്..
പക്ഷെ ആര് മുന്‍കൈ എടുക്കും.. ആര് ഇടപെടും..
താമസിച്ചാല്‍ ജപ്പാനെ സുനാമി തിരകള്‍ അടിച്ചു തകര്‍ത്തത് പോലെ ഇവര്‍ നയിക്കുന്ന പാര്‍ട്ടിയെയും കടലെടുക്കും..

2 comments:

चेगुवेरा ചെഗുവേര said...

താഴെ തട്ടില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി മെമ്പര്‍മാരും അനുഭാവികളും ഡി.വൈ.എഫ്.ഐ ക്കാരുമായ പ്രവര്‍ത്തകര്‍ വിയര്‍ക്കുന്നതനുസരിച്ചാണ് കൊമ്പത്തെ സഖാക്കള്‍ ഭരണ ചക്രം തിരിക്കുന്ന കൊട്ടാരങ്ങളിലെത്തുന്നത്.

rehasyiam said...

ഇതിനെയൊക്കെ അടവെന്നും തന്ത്ര മെന്നും പറയും, ജയിക്കാന്‍ നലോട്ടു കുടുതല്‍ കിട്ടാന്‍ വി എസിന്‍റെ അല്ല ഡ്രാക്കുളയുടെ പടമാണ് വേക്കെണ്ടാതെങ്കില്‍ അതും വെക്കണം.....
ഹേ മഹാബുദ്ധിമനെ .............. ജനങളുടെ എണ്ണമാണ് ശേരിയെങ്കില്‍ ലോകം എന്നെ നന്നായേനെ