നമ്മുടെ പാര്‍ട്ടി നേതാക്കളോട് അറിയാതെ നമുക്കൊരിഷ്ടവും ആരാധനയും തോന്നാറുണ്ട് .അവരുടെ ചിത്രങ്ങള്‍ വീട്ടിലെ റൂമില്‍ തൂക്കാറുണ്ട്. ആരാധന മൂത്ത് ചിലര്‍ മേശപ്പുറത്ത് ലാമിനെറ്റു ചെയ്തു വെക്കാറുണ്ട്.. ഈ ചിത്രങ്ങള്‍ക്ക് മുന്പില് വിളക്കും മെഴുകുതിരിയും ചന്ദനതിരിയും കത്തിച്ചുവെക്കാറില്ലെങ്കിലും ചിലപ്പോഴൊക്കെ തൊട്ടു നെറുകയില്‍ വെക്കാറുണ്ട്. അത്ര സ്നേഹവും ഇഷ്ടവുമായിരുന്നു .. ആരാധനയായിരുന്നു..നമ്മുടെ നാടിന്റെ സ്വപ്നങ്ങള്‍ക്ക് പിന്തുണയും കരുത്തും രക്തവും ജീവനും നല്കിയവരാണവര് ..അവരുടെ വീടും ഓഫീസും അശണരുടെ അഭയ കേന്ദ്രമായിരുന്നു ..
ഇന്നത്തെ ചില ബൊമ്മ നേതാക്കളെ ടി വി യിലും പത്രത്തിലും കാണുമ്പോള്‍ കാര്‍ക്കിച്ചു തുപ്പാന്‍ തോന്നും.. ഇവരുടെ തിരു മോന്ത കാണുന്ന പുലരിയില്‍ മനസ്സു വല്ലാതെ അസ്വസ്ഥമാകും.. തിരുമുഖങ്ങള്‍ കണികാണാതിരിക്കാന്‍ പത്ര വായന നിര്‍ത്തി. ടി വി ഓണ്‍ ചെയ്യാതെയായി ..എന്നിട്ടെന്തു കാര്യം .. വഴിയോരത്തു കൂടി നടക്കുമ്പോള്‍ കട്ട് ഔട്ടറിലും ചുമരില്‍ പതിച്ച പോസ്ടറുകളിലും ഈ കപട രൂപങ്ങളെ കാണാം ..ലോകം ബഹു മാനിച്ചിരുന്ന മരിച്ചു പോയ നേതാക്കളുടെ ചിത്രത്തോടൊപ്പം ഈ കാട്ടുകള്ളന്മാരും/ഈ നാട്ടുകള്ളന്മാരും ജെളിഞ്ഞിരിക്കുന്നത് കാണുമ്പോള്‍ മനസ്സില്‍ കരിനിഴല്‍ പടരും.. ഒരു സൂചിയെടുത്തു ഞാന്‍ എന്റെ കണ്ണും കുത്തി പൊട്ടിക്കട്ടെ..
2 comments:
ഒരു സൂചിയെടുത്തു ഞാന്‍ എന്റെ കണ്ണും കുത്തി പൊട്ടിക്കട്ടെ..
ചെഗുവേര എന്നത് ധീരനായ ഒരു പോരാളിയുടെ പേരാണു. അത് ചില ചെറ്റകള് എടുത്തു വിക്രതമാക്കുന്നു.
Post a Comment