Sunday, June 22, 2008

കത്തുന്ന പുതുമുഖ നായിക

“എന്റെ കുട്ടിക്കാലത്ത് ഞാന്‍ അരാധിച്ചിരുന്ന നടന്റെ കൂടെ ‍, ഇപ്പോള്‍ അഭിനയിക്കാന്‍ അവസരമുണ്ടായത് ഒരു ഭാഗ്യമാണ് ” ഇപ്പോള്‍ കത്തി നില്‍ക്കുന്ന ഒരു നടി കുറച്ചു നാള്‍ മുമ്പേ ഒരു അഭിമുഖത്തില്‍ പറഞ്ഞതാണിത്..

ഈ നടിയും അന്‍പതിനോടടുത്ത ആ നടനും ഇപ്പോള്‍ പ്രണയ ജോടികളാണ്. തൈ കിളവനും റോസാമൊട്ടും ചേര്‍ന്നു‍ള്ള പ്രണയ രംഗങ്ങള്‍ കാണുമ്പോള്‍ ഓക്കാനിക്കും..ഗര്‍ഭിണികള്‍ അപ്പോ ചര്‍ദ്ദിക്കും.. ശരീര ചലനങ്ങളില്‍ നായകന്റെ മാംസളമായ ശരീരം ഇളകിയാടുന്നതു കാണുമ്പോള്‍ പടു കിളവന്‍ എന്നു അറിയാതെ പറഞ്ഞു പോകും.. ഞാന്‍ ഒരു നടന്മാരുടേയും വിരോധിയല്ല. എനിക്ക് ചില ഫാന്‍സ് അസോസിയേഷന്‍കാരോട് കടപ്പാടുമുണ്ട്. ആളെകൂട്ടാനായി ഫാന്‍സ് കാര്‍ തന്ന ടിക്കറ്റുകൊണ്ട് ചില പടങ്ങള്‍ ഞാന്‍ കണ്ടിട്ടുമുണ്ട്..

ലാലേട്ടനു വേണ്ടി ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ‘രസതന്ത്രം’ , ‘ഇന്നത്തെ ചിന്താവിഷയം’ എന്നീ ചിത്രങ്ങളിലൊക്കെ ജാസ്മിന്‍ - ലാല്‍ പെര്‍ഫ്യൂം തന്നെയാണു ലോകരെ മണപ്പിക്കുന്നത്.. രണ്ടു ചിത്രങ്ങളിലേയും ഗാ‍ന രംഗങ്ങളില്‍ ചിലത് ഒരേ പാ‍റ്റേണില്‍ തന്നെ...

പകരം പ്രിത്വിരാജ് - മീരാജാസ്മിന്‍ ജോടിയുടെ ഗാന രംഗങ്ങള്‍ ആയാലോ? കാഴ്ചക്ക് ഒരു ചൂടുണ്ടാകും..

പക്ഷേ നിര്‍മാണം രാജല്ലല്ലോ...

കൂതിയില്‍ മഞ്ഞ മാറാത്ത നാലാം ക്ലാസ്സിലോ അഞ്ചാം ക്ലാസ്സിലോ പടിക്കുന്ന ഏതേലും പെണ്‍കിടാങ്ങള്‍ ഇപ്പോള്‍ പ്രിത്വിരാജിനെ മനസ്സില്‍ ആരാധിക്കുന്നുണ്ടാകും..

ഭാവിയിലെ നായക ശുക്രന്‍ പ്രിത്വിരാജില്‍ തെളിഞ്ഞു കാണുന്നതിനാല്‍, ചരിത്രം ആവര്‍ത്തിച്ചാല്‍ അവള്‍ക്ക് പതിനാറോ പതിനെട്ടോ ആകുമ്പോള്‍ പ്രിത്വിയുടെ നായിക ആയികൂടെന്നില്ല. പക്ഷെ അന്ന് പ്രിത്വിരാജിന് ഇന്നത്തെ വീറും ശൂരും ഉണ്ടാകില്ല എന്നതാണു ഖേദകരം.. മമ്മൂട്ടിയെ പോലെ ആഹാരത്തില്‍ എത്ര നിയന്ത്രണം വരുത്തിയാലും കാലത്തിന്റെ തൊലി ചുളിവുകള്‍ മായ്ക്കാന്‍ പറ്റില്ലല്ലോ..

പഴുത്തളിഞ്ഞ റോബസ്റ്റോ പഴത്തിന്റെ കൂടെ കാന്താരി മുളകു കഴിക്കാന്‍ പറയുന്നമാതിരിയാണ് തീകെട്ട പടു കിളവന്മാരുമായി കത്തുന്ന പൊടിപെണ്‍പിള്ളേരെ ആടിപ്പിക്കുന്നത്..

കാന്താരി മുളക് , പൂണ്ടെടുത്ത് പുളിയന്‍ മാങ്ങയിലും ചെത്തിയെടുത്ത പൈനാപ്പിളിലും അരച്ചു പുരട്ടി കഴിച്ചാല്‍ എരിവും പുളിയും മധുരവും ചേര്‍ന്നൊരു രസമുണ്ട്.. ആ ചേരുവ അറിയാവുന്ന ചില സംവിധായകര്‍ പുതു യുവ ജോടികളെ വെച്ച് പടം പിടിക്കുന്നു..ചിലപ്പോ ക്ലിക്കാകുന്നു...

മുമ്പ് കിളവന്മാരായ അറബികള്‍ കൊച്ചു പെണ്‍കുട്ടികളെ വേള്‍ക്കാനായി/ പ്രാപിക്കാനായി കേരളത്തില്‍ വന്നിരുന്നു എന്നു വാര്‍ത്തയുണ്ടായിരുന്നു..ഇപ്പോഴും?......?

കലയായാലും ജീവിതമായാലും ഏതുതരക്കാരേയും സഹിക്കാനുള്ള ശേഷി കുഞ്ഞു പ്രായം മുതല്‍ക്കേ പ്രക്രുതി പെണ്‍കിടാങ്ങള്‍ക്ക് കനിഞ്ഞു നല്‍കിയത് അവരുടെ ഭാഗ്യം.. കൈനിറയെ പണവും കിട്ട്യാപിന്നെ ഏതു സഹനവും ഓക്കെ എന്നുമായിരിക്കുന്നു..

ശരീര സൌന്ദര്യം നിലനിര്‍ത്താനും പ്രായം കൂടുന്നത് അറിയാതിരിക്കാനും ഒരു നടനു കിട്ടിയ ഉപദേശം പൂക്കളുടെ തേന്‍ വലിച്ചു കുടിക്കാനാണ്. നടന്റെ ഗാര്‍ഡനിലെ ബെഡ്ഡു ചെയ്തെടുത്ത ഇന്നത്തെ പൂവുകളില്‍ തരി തേനില്ല. ഊമ്പി സമയം കളയുന്നതു മിച്ചം..

ഉപദേശകനായ ഡോക്ടറുടെ അടുക്കല്‍ വീണ്ടും ശരണം പ്രാപിച്ചപ്പോഴാണു നടന്‍ ഒരു പൊട്ടനാണെന്നു ഡോക്ടര്‍ക്ക് തിരിഞ്ഞത്.. പച്ചയോടെ കാര്യം തെളിച്ചു പറഞ്ഞു. ഡോക്ടര്‍ ഉദ്ദേശിച്ച മധു മറ്റേതു തന്നെ.. നടന്റെ ആത്മഗതം പെട്ടന്നായിരുന്നു “അതിനാണോ പഞ്ഞം”

“അധികം ഓടിയ വണ്ടി പറ്റൂലാ ഫ്രഷ് വേണം ഫ്രെഷ്..”
“എന്റെ എല്ലാ പടത്തിലും ഇനി പുതുമുഖ നായിക നിര്‍ബന്ധമാണ്. അവളെ ഇന്റര്‍വ്യൂവിനായി എന്റെ മുന്‍പില്‍ നിര്‍ത്തുക..ഞാന്‍ കാസ്റ്റ് ചെയ്യും..”

“ഇത്രക്ക് അഹങ്കാരം വേണോ?’‘

“എന്റെ നിലനില്‍പ്പിന്റെ പ്രശ്നമാണിത്..ഇടം കോലിടരുത്..”

സിനിമയില്‍ നടികളൊക്കെ എത്ര കഴിവുള്ളവരായാലും ഇയ്യാം പാറ്റകളെ പോലെ പൊഴിഞ്ഞു പോകുന്നു. അല്ലേല്‍ ഏതെങ്കിലും മരമോന്തയുള്ള നടന്മാര്‍ കല്യാണമാക്കി വിഴുങ്ങുന്നു..

നായക നിരയിലേക്കുയര്‍ന്ന നടന്മാര്‍ മ്രുതസഞ്ജീവനി കഴിച്ചതു പോലെ തൈകിളവനായാലും കൂതിയില്‍ മഞ്ഞ മാറാത്ത പൊടിപെണ്‍പിള്ളേരുമായി മധു നുകര്‍ന്ന് സ്ക്രീനില്‍ തകര്‍ത്താടികൊണ്ടിരിക്കുന്നു..

Thursday, June 19, 2008

കണ്ണൂര്‍.എം.പി.ക്ക് ചൂരല്‍കഷായം

പണ്ട് എസ്.എഫ്.ഐ കുട്ടിയായിരുന്നപ്പോള്‍ പോലീസിന്റെ തല്ലു കൊണ്ട് എ.പി.അബ്ദുള്ളകുട്ടിയുടെ പുറം പൊളിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ അച്ചടക്കത്തിന്റെ പേരില്‍ സി.പി.ഐ. എം ജില്ലാ കമ്മറ്റി ഇടക്കിടെ എം.പി.യായ അബ്ദുള്ളക്കുട്ടിക്കു ചൂരല്‍ കഷായം നല്‍കി വരുന്നു..
ശ്രീകണ്‍ടാപുരത്ത് ഒരു പരിപാടിയില്‍ ഹര്‍ത്താലിനെതിരെ സംസാരിച്ചെന്നും, ഹര്‍ത്താല്‍ വികസനത്തെ തടസ്സപെടുത്തുന്നുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞത് പാര്‍ട്ടി വിരുദ്ധം, തൊഴിലാളി വിരുദ്ധം എന്നൊക്കെ വിശദീകരിച്ചാണു പരസ്യമായി ശാസിക്കാന്‍ വാറോല ഇറക്കിയിരിക്കുന്നത്..
എം.പി.ആയതിനു ശേഷം ഈ പഴയ കുട്ടി നേതാവ് വന്ന വഴിയൊക്കെ മറന്നെന്നു പലരും പറയുന്നുണ്ട്.... ചില ഉത്തരേന്ത്യന്‍ എം.പി.മാരുമായി ചേര്‍ന്നു മാര്‍ബിള്‍ ബിസിനസില്‍ പങ്കാളിയായെന്നും, മക്കയിലേക്ക് ഉംറക്കു പോയെന്നും ഒക്കെ കേള്‍ക്കുന്നു..അതൊന്നും പാര്‍ട്ടിക്ക് രസിച്ചിട്ടില്ല.
പാര്‍ട്ടി ദത്തെടുത്താലും മുസല്‍മാന്റെ താവഴി രക്തമല്ലേ അബ്ദുളളകുട്ടീടെ ഞരമ്പിലൂടെ ഒഴുകുന്നത്...കച്ചോടത്തില്‍ മാപ്പിളമാരെ പിന്തള്ളാന്‍ ഒരു ബുഷിനും പറ്റില്ല.
എന്നാല്‍ അബ്ദുളളകുട്ടീടെ തിരുമണ്ടേല് ഇത്തിരികൂടി വെളിച്ചം കേറാനുണ്ട്.. ബിസിനസില്‍ ഒറ്റക്കിറങ്ങാതെ പാര്‍ട്ടീലിപ്പോ വോയിസുള്ള ഏതേലും തമ്പുരാക്കന്മാരേയോ, തമ്പുരാക്കന്മാരുടെ സന്തതികളേയോ പങ്കു കച്ചവടത്തിനു കൂട്ടിയിരുന്നുവെങ്കില്‍‍ ശകുനം മുടക്കാന്‍ ആരും വരില്ലായിരുന്നു..
അപ്പോ ആരെങ്കിലും ഓരിയിട്ടാല്‍ തന്നെ ആ ചകാവിന്റെ കഴുത്തു ഞെക്കി ശബ്ദം പുറത്തു വരാതിരിക്കാ‍നുള്ള ഏര്‍പ്പാട് തമ്പുരാക്കന്മാരു തന്നെ ചെയ്തോളുമായിരുന്നു..
ലാഭം ഒറ്റക്ക് അമക്കാനുള്ള അത്യാര്‍ത്തികൊണ്ടല്ലേ.. ആനപ്പുറത്തു കയറ്റിയ പാര്‍ട്ടി തരുന്ന കിഴുക്ക് ഒറ്റക്കു തന്നെ സഹിക്ക്..
അരി വാങ്ങി ഉണ്ണാന്‍ പാടുപെടുന്ന ഒരു ശരാശരി കേരളീയന്‍ ഒരു എം.പി.ക്കു കിട്ടുന്ന ആനുകൂല്യങ്ങല്ലറിഞ്ഞാല്‍ ബോധം കെട്ടു വീഴും... സുഖ ജീവിതത്തില്‍ മധിച്ചു സുഖിക്കുമ്പോഴാവണം മക്കയില്‍ ഉംറക്ക് പോകാന്‍ അബ്ദുളളകുട്ടീക്ക് വെളിപാടുണ്ടായത്... പഴയ വിപ്ലവ പീഡന കാല ഓര്‍മ്മകള്‍ ആത്മീയപാതയുടെ പുതപ്പില്‍ പൊതിഞ്ഞ് വെച്ച് പച്ച കൊടിക്കീഴിലേക്ക് ചേക്കേറാനുള്ള വല്ല ആലോചനയും ഉണ്ടോ അവോ? ലീഗിലാണെങ്കില്‍ മാര്‍ബിള്‍ കച്ചോടം പൊടിപാറിക്കാം..
ലീഗില്‍ എന്തെങ്കിലും കച്ചോടം ഇല്ലാത്ത, നാലു കായി പുറം വരുമാനമില്ലാത്തവരാണ് ഏഴാം കൂലികള്‍..
കണ്ണൂരില്‍ ശബരി മലക്കു പോയ പാര്‍ട്ടി മെമ്പര്‍മാര്‍ പാര്‍ട്ടിക്കു മാപ്പെഴുതി കൊടുത്തു. മുത്തപ്പന്‍ വെള്ളാട്ടം കെട്ടിയ ബ്രാഞ്ച് സെക്രട്ടറിയെ സസ്പന്റ് ചെയ്തു. ഉംറക്കു പോയതിനു അബ്ദുള്ളകുട്ടിയോട് വിശദീകരണം ചോദിക്കാത്തത് എന്താണാവോ? മുസ്ലീങ്ങളുടെ വികാരത്തെ വെറുതെ പ്രകോപിപ്പിച്ച് വോട്ട് വീണ്ടും കുഞ്ഞാലിക്കുട്ടീടെ സഞ്ചീല് കൊണ്ടിടണ്ടാന്നു തലച്ചോറുള്ള ഏതേലും നേതാവിനു തോന്നിക്കാണും..
എന്തായാലും പണ്ട് പോലീസിന്റെ മര്‍ദ്ദനം കിട്ടിയ കുട്ടി നേതാവിനോട് തോന്നിയിരുന്ന ഒരിഷ്ടം ഇപ്പോ തോന്നുന്നില്ല...

Thursday, June 5, 2008

ഭൂലോകത്തെ അനോണികളായ കള്ളന്മാരെ തുരത്തുക

ഭൂലോകം കള്ളന്മാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. സ്വന്തമായി നാലക്ഷരം കുറിക്കാന്‍ കഴിയാത്തവനൊക്കെ മോഷണം ഒരു ബ്ലോഗ് കലയാക്കിയിരിക്കുകയാണ്. രചയിതാക്കളുടെ സമ്മതമോ അറിവോ കള്ള ബ്ലോഗര്‍മാര്‍ക്ക് പ്രശ്നമേ അല്ല . പത്ര മാധ്യമങ്ങളില്‍ അച്ചടിച്ചു വരുന്നത് തങ്ങളുടെ ബ്ലോഗില്‍ പേസ്ടുക വഴി ഭൂലോക സേവനമാണ്‌ ചെയ്യുന്നതെന്നാണു ഇവരുടെ അവകാശ വാദം. അങ്ങനെ എങ്കില്‍ ഈ സേവകന്മാര്‍ വിക്കീ പീഡികക്ക് സംഭാവന നല്‍കുകയാണ് ചെയ്യേണ്ടത്. ഒരാഴ്ച മുന്പ് കേരള്‍സ്‌ സൈറ്റ് മലയാളം ബ്ലോഗര്‍മാരുടെ കഥകളും കവിതകളും കുറിപ്പുകളും അടിച്ചുമാറ്റി. പരാതിയെ തുടര്‍ന്നു അവര്‍ മലയാളം ലിങ്ക് ബ്ലോക്ക് ചെയ്തു. രചനയുടെ കൂടെ എഴുതിയവരുടെ പേര് നല്‍കിയിരുന്നു. എന്നാല്‍ ലിങ്ക് നല്‍കിയിരുന്നില്ല. ജൂണ്‍ ഒന്നാം തിയ്യതി മാധ്യമം വാരാധ്യത്തില്‍ വന്ന മൈന യുടെ - ബ്ലോഗ് അനോണി പേരുകളെ കുറിച്ചുള്ള കുറിപ്പ് -‍ ഒരാള്‍ ‍ അമക്കിയ ശേഷം തന്റെ ബ്ലോഗില്‍ പേസ്ടി. മൈനയുടെ പേരും മാധ്യമം പേരും കൂട്ടത്തില്‍ ഉണ്ട്. പരസ്യമായി കക്കുന്നതാണല്ലോ ഇന്നത്തെ രീതി. പരസ്യമായി കക്കാനും മലക്കം മറിയാനും കഴിയുന്നോര്‍ക്ക് നിലനില്‍പ്പുള്ള കാലമല്ലേ.. ഇങ്ങനെ ഒരു യുഗത്തില്‍ മര്യാദക്ക് എവിടെ ഇരിപ്പിടം കിട്ടാനാണ്...മര്യാദ പറയുന്നവന്റെ മുഖത്തടിക്കും..

കൂടുതല്‍ സന്ദര്‍ശകര്‍ ബ്ലോഗില്‍ വരണമെങ്കില്‍ നീലമയമാക്കിയാല്‍ മതിയാകും. youtube ഒക്കെ കൂടുതല്‍ സാധ്യത നല്കുന്നുണ്ടല്ലോ..ചില കാടന്‍ പൂച്ചകളും തള്ള പൂച്ചകളും പെറ്റിട്ട കുഞ്ഞുങ്ങളെ തിന്നാറുണ്ട്..ഭൂലോകത്തെ കള്ളന്മാര്‍ എഴുത്തുകാരുടെ മൌലിക രചനകളെ അമക്കല്ലേ.. ഒക്കാനിച്ച് കൊട്ടി കളയേണ്ടി വരും.. ഭൂലോകത്തെ നാറ്റിക്കല്ലേ.. ബ്ലോഗ് വിവരം, ഐ.ടി. വിവരം നല്‍കി ഭൂലോകത്തെ പോറ്റാനാണ് അച്ചടിച്ചു വന്നത് തങ്ങളുടെ ബ്ലൊഗില്‍ പേസ്റ്റുന്നവരുടെ ഉദ്ദേശം എങ്കില്‍ വിക്കി പീഡികയുമായി സഹകരിക്കൂ.. ബ്ലോഗില്‍ തൂറിയേ അടങ്ങൂ എന്ന വാശിയാണെങ്കില്‍ തിരുവനന്തപുരം പരീക്ഷാഭവന്‍ വരെ പോയാല്‍ പഴയ മലയാളം S S L C ഉത്തര പേപ്പര്‍ തൂക്കി വാങ്ങാം . ഉത്തര പേപ്പറില്‍ കുട്ടികള്‍ എഴുതുന്ന തമാശകള്‍ പത്രത്തില്‍ വരാത്തത് വല്ലതും ചിതലു തിന്നാതെ ബാക്കി കാണും..തമാശ പാര്‍ട്ടീസിനു ഭൂലോകത്തു ഇന്നു നല്ല മാര്‍ക്കറ്റുണ്ട് ...മൌലികതയുടെ പേരില്‍ ഒരു കുട്ടിയും കള്ളന്മാരെ പള്ളു പറയുകയുമില്ല. ഭൂലോകത്തെ എല്ലാ കള്ളന്മാരും അനോണിയായിട്ട് തന്നെ കക്കണേ...പകര്‍ത്തി സ്വന്തം ബ്ലോഗില്‍ തേച്ചുപിടിപ്പിക്കണേ...മൈനയുടെ വാരാധ്യ മാദ്യമത്തിലെ കുറിപ്പ് ബ്ലോഗര്‍മാരുടെ അനോണി പേരുകളെ പിന്തുണച്ചുള്ളതാണ്. അനോണികളെല്ലാം നല്ല തന്തക്കു പിറന്ന ബ്ലോഗര്‍മാരാണ്. അതിനു അപവാദമായി ചിലരുണ്ടാകും...സ്വന്തം പേരില്‍ ബ്ലോഗുന്നവരാരും പരസ്യമായി മറ്റുള്ളവര്‍ മുക്കി തൂറിയതു ഭക്ഷണമാക്കാറില്ല... അനൊണി പേരുകാരിലാണു കള്ളന്മാര്‍ പെരുകുന്നത്. .അതിനാല്‍ മാന്യന്മാരായ അനോണികളേ സംഘടിക്കൂ...തൊഴില്‍ പരമായും മറ്റു വിഷയങങളാലും അനോണി പേരു സ്വീകരിച്ചവരുടെ വരെ അഭിമാ‍നപ്രശ്നമാണിത്...അച്ചടി രംഗത്ത് പ്രതിഭയുള്ളവനേ വളരൂ..നിലനില്‍ക്കൂ....വെര്‍ച്വല്‍ രംഗത്ത് പരസ്യമായി കക്കാനും കൊപ്പിയടിക്കാനും വിദഗ്ദനായാല്‍ ഉന്നത ബ്ലോഗറാഗാം..പോസ്റ്റിയതു കണ്ടാല്‍ കട്ടതാന്നു തോന്നാതിരുന്നാല്‍ അവന്‍ ബഹു കേമനായി...കള്ളം കയ്യോടെ പിടിച്ചാല്‍ നടന്‍ ശ്രീനിവാസന്‍ കൈമലര്‍ത്തിയതുപോലെ ഭേഷായിട്ട് അഭിനയിച്ചാല്‍ മതി. അതിനു തൊലികട്ടി വേണം. കവി സത്യചന്ദ്രന്‍ പൊയില്‍കാവിന്റെ കഥയാണ് , ‘കഥപറയുമ്പോള്‍‘ എന്ന സിനിമയായതെന്നു വാര്‍ത്ത വന്നപ്പോല്‍ എത്ര കൂളായിട്ടായിരുന്നൂ ശ്രീനിവാസന്റെ പ്രതികരണം. അതേപൊലെ എസ്റ്റാബ്ലിഷ് ചെയ്താല്‍ ബ്ലോഗിലും സൈറ്റിലും കട്ടമുതലിനു അംഗീകാരം കിട്ടുന്ന കാലം വന്നാള്‍ കള്ളന്മാരായ അനോണി ബ്ലോഗര്‍മാരുടെ സുവര്‍ണ്ണ കാലം തുടങ്ങും..